For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരുഖ് ഖാനും ഭാര്യയും മക്കൾക്ക് നിയന്ത്രണം നല്‍കില്ല; താരകുടുംബത്തെ കുറിച്ച് സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ

  |

  നടന്‍ ഷാരുഖ് ഖാനെ വിശേഷിപ്പിക്കുന്നത് ബോളിവുഡിന്റെ കിംഗ് ഖാന്‍ എന്നാണ്. വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയ്ക്ക് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള താരം ഇന്നും സൂപ്പര്‍ താരമായി വാഴുകയാണ്. സിനിമ പോലെ തന്നെ കുടുംബത്തിനും വലിയ പ്രധാന്യം നല്‍കുന്ന വ്യക്തി കൂടിയാണ് ഷാരുഖ്. മക്കളുടെയും ഭാര്യയുടെയും കാര്യത്തിലുള്ള ആശങ്കകളെ കുറിച്ച് ഷാരുഖ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമാലോകത്തെയും താരകുടുംബത്തെയും ഞെട്ടിച്ച് കൊണ്ട് ഷാരുഖിന്റെ മൂത്തമകന്‍ ആര്യന്‍ ഒരു കേസില്‍ കുടുങ്ങി പോവുകയായിരുന്നു.

  രാജകുമാരിയെ പോലെ നടി മാളവിക മോഹൻ, ആരെയും മയക്കുന്ന ചിത്രങ്ങൾ കാണാം

  പിതാവിന്റെ പാത അനുകരിച്ച് സിനിമയിലേക്ക് എത്തിയ ആര്യന്‍ ഖാന്‍ ശ്രദ്ധേനയായി വരികയായിരുന്നു. താരപുത്രന്‍ എന്ന ലേബലില്‍ നിന്നും പുറത്ത് വരാനുള്ള ശ്രമത്തിനിടയിലാണ് കേസ് വരുന്നത്. ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ ആര്യനും പങ്കെടുത്തെന്ന ആരോപണമാണ് കേസിന് കാരണമായത്. ആഴ്ചകളോളം ജയിലില്‍ കിടക്കേണ്ടി വന്നതിന് ശേഷമാണ് താരപുത്രന് ജാമ്യം കിട്ടി വീട്ടിലേക്ക് പോവേണ്ടി വന്നത്. എന്നാല്‍ ഷാരുഖും ഗൗരിയും കുടുംബം മാതൃകാപരമായി കൊണ്ട് പോവുന്നതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്താണ് ഇക്കാര്യം പുറംലോകത്തോടായി പറഞ്ഞത്.

  ഷാരുഖ് ഖാനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയില്‍ ഏറ്റവുമധികം അറിയപ്പെടുന്നവരാണ്. കിംഗ് ഖാന്‍ തന്റെ മൂന്ന് മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവരുടെ ഏറ്റവും പ്രിയപ്പെട്ട പിതാവായി കണക്കാക്കപ്പെടുകയാണ്. ഗൗരി ഖാനും സ്‌നേഹനിധിയായൊരു അമ്മയാണ്. മാതാപിതാക്കള്‍ എന്ന നിലയില്‍ ഷാരുഖും ഗൗരിയും മക്കളുടെ കാര്യത്തില്‍ അമിത നിയന്ത്രണങ്ങളൊന്നും വെക്കാത്തവരാണെന്നാണ് സുഹൃത്ത് വെളിപ്പെടുത്തുന്നത്.

  കുട്ടികള്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വതന്ത്ര്യം ഗൗരിയും ഷാരുഖും നല്‍കിയിട്ടുണ്ട. മക്കളുടെ തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും അതിലൂടെ അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ താരദമ്പതിമാര്‍ കൊടുക്കും. അതിപ്പോള്‍ പഠനത്തിന്റെ കാര്യമാണെങ്കിലും കരിയറിനെ കുറിച്ചാണെങ്കിലുമെല്ലാം ഒരുപോലെയാണ്. ആര്യനെയും സുഹാനയെയും അബ്രാമിനെയുമെല്ലാം അവരവരുടെ പാതകളിലൂടെ മുന്നോട്ട് നയിക്കാനാണ് തരദമ്പതിമാര്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളത്.

  കാജോളിന് ആ സൂപ്പര്‍ നടനോട് പ്രണയമുണ്ടായിരുന്നു; അദ്ദേഹത്തെ തപ്പി നടന്ന പാര്‍ട്ടിയെ കുറിച്ച് കരണ്‍ ജോഹര്‍

  ദേഷ്യമോ, വിഷമമോ എന്ന് തന്നെ വന്നാലും ഷാരുഖ് ഖാനും ഭാര്യയും അത് മുഖം നോക്കാതെ പ്രകടിപ്പിക്കുന്നവരാണെന്നാണ് കുടുംബസുഹൃത്ത് വെളിപ്പെടുത്തുന്നത്. മാതാപിതാക്കള്‍ ആണെങ്കിലും കുട്ടികളുമായി അവരുടെ ചിന്തകള്‍ പങ്കുവെക്കുന്നതിലും ആരോഗ്യകരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിലും അവര്‍ വിശ്വസിക്കുന്നു. കുടുംബം ഒരുമിച്ചെത്തുന്ന പല ദിവസങ്ങളിലും അങ്ങനെയാണ്.

  SRK will let his trusted body guard ravi singh be with aryan khan

  മക്കളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചും അവര്‍ക്കൊപ്പം എന്തിനെ കുറിച്ചും സംസാരിക്കാറുള്ളതിനെ പറ്റിയും മുന്‍പ് ഷാരുഖ് ഖാന്‍ പറഞ്ഞിട്ടുണ്ട്. 'ഞാന്‍ മക്കളെ സ്‌നേഹിക്കുന്നത് അവര്‍ എന്റെ മക്കളായത് കൊണ്ട് മാത്രമല്ല. അവരുമായി ഏറ്റവും നല്ലൊരു സൗഹൃദം സമ്പാദിച്ചത് കൊണ്ട് മാത്രമാണ്. അത് ഞാന്‍ മനസിലാക്കുന്നു. അവര്‍ക്ക് പ്രായം കൂടി വരുന്നതിന് അനുസരിച്ച് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ അവരായിരിക്കും. എന്റെ മാനസിക പ്രായം പന്ത്രണ്ടിനും പതിനാലിനും ഇടയിലാണെന്നാണ് ഞാന്‍ കരുതുന്നത്. അതിനാല്‍ എപ്പോഴും കിട്ടുന്ന രണ്ട് സുഹൃത്തുക്കള്‍ ഉണ്ടാവുന്നത് സന്തോഷമുള്ള കാര്യമാണ്. അതേ സമയം ആര്യന്‍ ഖാന് മയക്കുമരുന്ന് കേസില്‍ കുടുങ്ങിയതോടെ താരകുടുംബത്തെ കുറിച്ചുള്ള വ്യക്തമായൊരു ചിത്രം പുറത്ത് വന്നു. മക്കളുടെ എന്ത് പ്രശ്‌നങ്ങളിലും ഒറ്റക്കെട്ടായി ഷാരുഖും ഗൗരിയും ഉണ്ടായിരിക്കും. പ്രശ്‌നങ്ങളില്‍ മാത്രമല്ല, മക്കളുടെ വിദ്യഭ്യാസത്തിനും സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനുമടക്കം സന്തോഷങ്ങളിലും ദുഃഖങ്ങളിലുമെല്ലാം അവര്‍ താങ്ങായി കൂടെ ഉണ്ടാവും.

  മലയാള സിനിമയുടെ രക്ഷകൻ്റെ റോളിനൊപ്പം ദുൽഖർ സൂപ്പർതാര സിംഹാസനത്തിലേക്ക് ചുവടടുപ്പിക്കുന്നു; സലാം ബാപ്പു

  English summary
  A Close Friend Of Shahrukh Khan And Gauri Khan's Revealed The Parenting Of SRK And Gauri Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X