ഐശ്വര്യ റായിയോട് അസൂയയാണ്; അമ്മായിയച്ഛനായ അമിതാഭ് ബച്ചനോട് ഐശ്വര്യയെ കുറിച്ച് പറഞ്ഞ് മത്സരാര്‍ഥി

ബോളിവുഡിലെ പ്രമുഖ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഭാര്യയും മക്കളും മരുമക്കളുമെല്ലാം അഭിനേതാക്കള്‍ ആയതോടെ ബച്ചന്‍ കുടുംബത്തെ കുറിച്ച് വരുന്ന വാര്‍ത്തകളെല്ലാം വലിയ ചര്‍ച്ചയാവാറുണ്ട്. ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായി കൂടി ബച്ചന്‍ കുടുംബത്തിലേക്ക് വന്നതോട് കൂടി താരകുടുംബം സ്ഥിരമായി വാര്‍ത്തയില്‍ നിറയും. ഏറ്റവുമൊടുവില്‍ അമിതാഭ് ബച്ചന്റെ ടെലിവിഷന്‍ പരിപാടിയില്‍ ഐശ്വര്യ റായിയെ കുറിച്ച് ഒരു മത്സരാര്‍ഥി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

കോന്‍ ബനേക കോര്‍പതി എന്ന ഹിറ്റ് പരിപാടിയുടെ അവതാരകനാണ് അമിതാഭ് ബച്ചന്‍. ഒരു കോടി വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന ആള്‍ക്ക് ആ പൈസയുമായി പോകാവുന്നതാണ്. വര്‍ഷങ്ങളായി ബച്ചന്‍ തന്നെയാണ് ഈ ഷോ അവതരിപ്പിക്കുന്നതും. ഏറ്റവും പുതിയതായി ദിവ്യ സാഷെ എന്ന പേരിലുള്ളൊരു മത്സരാര്‍ഥിയാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ബച്ചന്റെ മരുമകളായ ഐശ്വര്യ റായിയില്‍ അസൂയ തോന്നുന്നുണ്ടെന്നാണ് മത്സരാര്‍ഥി പറഞ്ഞത്. അതിനുള്ള കാരണത്തെ കുറിച്ചും അവര്‍ സൂചിപ്പിച്ചിരുന്നു.

aiswarya-rai-

ഐശ്വര്യ റായിയോട് തനിക്ക് ചില വികാരങ്ങളുണ്ടെന്നായിരുന്നു ദിവ്യ പറഞ്ഞത്. ഇത് കേട്ടതോടെ നിങ്ങള്‍ക്ക് ഞാനൊരു ലഡു തരാമെന്നായിരുന്നു അമിതാഭ് ബച്ചന്‍ പറഞ്ഞത്. പിന്നാലെ നിങ്ങളുടെ മരുമകളോട് അസൂയ തോന്നുന്നു. അവളെ പോലെ സുന്ദരിയായ ഒരാള്‍ 100 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരെണ്ണം എന്ന പോലെയാണ് ജനിക്കുക എന്നും ദിവ്യ പറയുന്നു. മറ്റ് നായികമാരെക്കാളും അവര്‍ നന്നായിട്ടാണ് കാണപ്പെടുന്നത്. അവരുമായി എനിക്ക് ഒന്നാകാന്‍ കഴിയാത്തത് എന്താണെന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍ ഇനി എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ആര്‍ക്ക് അറിയാമെന്ന് അമിതാഭും പറയുന്നു. മത്സരാര്‍ഥിയുടെ ആഗ്രഹപ്രകാരം ഐശ്വര്യ റായിയുമായി കണ്ടുമുട്ടട്ടേ എന്നാണ് ആരാധകര്‍ പറയുന്നത്.

aiswarya-rai-

കോന്‍ ബനേക കോര്‍പതിയുടെ പതിമൂന്നാമത്തെ സീസണാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. 2000 മുതല്‍ ആരംഭിച്ച ഷോ യില്‍ അമിതാഭ് തന്നെ അവതാരകന്റെ റോളില്‍ എത്തിയിരുന്നു. ഈ ഷോയിലൂടെ തന്നെ അവതാരകന്റെ അടുത്ത് രസകരമായ ചോദ്യങ്ങള്‍ ചോദിച്ചും ആരാധകര്‍ വാര്‍ത്തയില്‍ നിറയാറുണ്ട്. മുന്‍പും അമിതാഭ് ബച്ചനോട് സമാനമായ ചോദ്യങ്ങളുമായി നിരവധിപേര്‍ എത്തിയിട്ടുണ്ട്.

നിലവില്‍ ഐശ്വര്യ റായി ഫ്രാന്‍സില്‍ ആണുള്ളത്. അവിടെ പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഐശ്വര്യയ്‌ക്കൊപ്പം ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയുമുണ്ട്. മൂവരും ഒരുമിച്ച് എയര്‍പോര്‍ട്ടില്‍ നിന്ന് പോവുന്ന ദൃശ്യങ്ങള്‍ ആഴ്ചകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തമിഴില്‍ നിര്‍മ്മിക്കുന്ന മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലാണ് ഐശ്വര്യ റായി അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X