ഷാരൂഖ് ഖാനെ കാണാന്‍ കഴിഞ്ഞില്ല, ആരാധകന്‍ സ്വയം കഴുത്ത് അറത്തു! ആരാധന മൂത്താല്‍ ഇങ്ങനെയോ? കാണാം
സിനിമാ താരങ്ങളോട് ആരാധന കാണിക്കുന്നത് പതിവാണ്. സിനിമ റിലീസിനെത്തി കഴിഞ്ഞാല്‍ ആഘോഷമാക്കി മാറ്റുന്നതിന് ആരാധകരുടെ വലിയ പിന്തുണ വേണം. സിനിമാ റിലീസ് അല്ലാതെ ആരാധകര്‍ നിരത്തിലിറങ്ങുന്നത് താരങ്ങളുടെ പിറന്നാളിനാണ്. നവംബര്‍ രണ്ടിന് കേരളത്തില്‍ കുഞ്ചാക്കോ ബോബന്റെ പിറന്നാളായിരുന്നു ആഘോഷിച്ചത്.
നവംബര്‍ രണ്ടിന് ബോളിവുഡില്‍ കിംഗ് ഖാന്‍ ഷാരൂഖിന്റെ പിറന്നാളായിരുന്നു ആഘോഷിക്കപ്പെട്ടത്. പിറന്നാള്‍ ദിനത്തില്‍ ഷാരൂഖ് താമസിക്കുന്ന വീടിന് മുന്‍പില്‍ ആരാധകരുടെ തിക്കും തിരക്കുമായിരുന്നു. എന്നാല്‍ ഷാരൂഖിനെ കാണാന്‍ കഴിഞ്ഞില്ലെന്ന് പേരില്‍ ആരാധകന്‍ കാണിച്ച അബദ്ധം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഷാരൂഖ് ഖാന്റെ പിറന്നാള്‍
1965 നവംബര്‍ 2 ന് ജനിച്ച ഷാരുഖ് ഖാന്‍ കഴിഞ്ഞ ദിവസം തന്റെ 53-ാം പിറന്നാളായിരുന്നു ആഘോഷിച്ചത്. പിറന്നാള്‍ ദിവസത്തില്‍ ഷാരൂഖ് ഖാന്റെ മുംബൈയിലെ വീട്ടിലേക്ക് ആരാധകരുടെ പ്രവാഹമായിരുന്നു. എല്ലാ ദിവസങ്ങളിലും ഷാരൂഖിനെ ഒരു നോക്ക് കാണാനായി ആരാധകര്‍ എത്തുമായിരുന്നു. ജന്മദിനത്തിന് നിയന്ത്രിക്കാന്‍ കഴിയാത്ത ആള്‍ തിരക്കായിരുന്നു. മകന്‍ അബ്രാമിനെ കൈയിലെടുത്ത് ആരാധകരെ അഭിസംബോധന ചെയ്യാന്‍ ഷാരൂഖ് തന്നെ എത്തിയിരുന്നു. എന്നാല്‍ ഷാരൂഖിനെ കാണാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ആരാധകന്‍ കാണിച്ചത് ലേശം കടുത്ത കൈയായി പോയി.

സ്വയം കഴുത്ത് അറുത്ത് ആരാധകന്‍
ഷാരൂഖിനെ കാണാനെത്തിയ പലര്‍ക്കും തിരക്കിനിടയില്‍ താരത്തനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ മനംനൊന്ത് ഒരു ആരാധകന്‍ സ്വയം കഴുത്ത് അറുക്കുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ സലീം എന്ന 35 കാരനാണ് കടുംകൈ ചെയ്തിരിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലെത്തിയ നൂറുക്കണക്കിന് ആരാധകര്‍ക്കൊപ്പമായിരുന്നു സലീമും. എന്നാല്‍ ഷാരൂഖിനെ കാണാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയിലായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. സുഖം പ്രാപിച്ച് വരികയാണെന്നാണ് സൂചന.

ആഘോഷത്തിനെത്തിയവർ
എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം അലിബാഗിലെ വീട്ടില്‍ നിന്നുമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. കഴിഞ്ഞ വര്‍ഷത്തെ ജന്മദിനത്തില്‍ ഷാരൂഖിനെ കാണാനെത്തിയവര്‍ക്ക് മുട്ടന്‍ പണിയായിരുന്നു കിട്ടിയിരുന്നത്. തിരക്കിനിടയില്‍ പലരുടെയും മൊബൈയില്‍ ഫോണുകള്‍ മോഷണം പോയിരുന്നു. ആവേശം കൊണ്ട് ചുറ്റും നടന്നതൊന്നും അറിയാതിരുന്നതിനാല്‍ ആരാധകരില്‍ പലരുടെയും ഫോണുകള്‍ നഷ്ടപ്പെട്ടിരുന്നു. നിരവധി പേരായിരുന്നു പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നത്.

പരിക്കേറ്റവര്‍ വേറെയും
ഷാരൂഖിനെ കാണുക എന്ന ലക്ഷ്യത്തോടെയാണ് ദൂരസ്ഥലങ്ങളില്‍ നിന്നുമടക്കം പലരും എത്തുന്നത്. ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമടക്കം ആരാധകരായിരുന്നു കഴിഞ്ഞ വര്‍ഷം വന്നത്. അന്ന് ഫോണ്‍ നഷ്ടപ്പെട്ടവര്‍ മാത്രമല്ല തിക്കിലും തിരക്കിലും പരിക്കേറ്റവരുമുണ്ടായിരുന്നു. ഇത്തവണയും ആരാധകരുടെ തള്ളി കയറ്റമായിരുന്നു ഉണ്ടായിരുന്നത്.

പൃഥ്വിരാജും കുടുങ്ങി
മലയാളത്തില്‍ നിന്നും നടന്‍ പൃഥ്വിരാജും ഷാരൂഖ് ഖാന്‍ ആരാധകരുടെ ആഘോഷങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരുന്നു. മുംബൈയില്‍ ഷാരൂഖ് ഖാന്‍ താമസിക്കുന്ന വീടിന് അടുത്തായിരുന്നു പൃഥ്വിരാജ് ഉണ്ടായിരുന്നത്. ഫേസ്ബുക്ക് ലൈവില്‍ വരാമെന്ന് പറഞ്ഞിട്ട് വൈകി എത്തിയതിനെ കുറിച്ച് പറഞ്ഞപ്പോഴായിരുന്നു മുംബൈയിലെ പിറന്നാള്‍ ആഘോഷത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ താരം പങ്കുവെച്ചിരുന്നത്.

വിജയ് ആരാധകര്‍ സജീവം
ഇഷ്ട താരത്തിന് വേണ്ടി എന്ത് ചെയ്യാനും അടിയില്ലാത്ത ആരാധകരാണ് കൂടുതലും. ഇളയദളപതി വിജയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ദീപാവലിയ്ക്ക് എത്തുന്ന വിജയ് ചിത്രം സര്‍ക്കാരിന്റെ റിലീസിനോടനുബന്ധിച്ച് ഏറ്റവും വലിയ കട്ടൗട്ട്് നിര്‍മ്മിച്ച് പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലുള്ള ആരാധകര്‍. കേരളത്തില്‍ ഇന്നേവരെ ഉണ്ടാക്കിയതില്‍ ഏറ്റവും വലിയ കട്ടൗട്ട് ഇതാണെന്നാണ് ആരാധകരുടെ അവകാശവാദം.


Click it and Unblock the Notifications