For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ രംഗം തിരക്കഥയിൽ ഇല്ലായിരുന്നു, ദീപികയും രൺവീറും പരിസരം മറന്ന് ചുംബിച്ചു, സെറ്റിലുള്ളവർ നിശബ്ദരായി

  |

  ബോളിവുഡിലാണ് സജീവമെങ്കിലും രൺവീറിനും ദീപികയ്ക്കും തെന്നിന്ത്യൻ സിനിമാ ലോകത്തും ആരാധകരുണ്ട്. ഇന്ത്യൻ സിനിമയിലെ ഹോട്ട് റൊമാന്റിക് ജോഡികളാണ് ഇവർ. താരങ്ങളുടെ ചിത്രങ്ങൾ ബോളിവുഡിൽ മാത്രമല്ല സൗത്തിലും മികച്ച കാഴ്ടക്കാരെ നേടാറുണ്ടി. ദീപികയ്ക്കും രൺവീറിനും മറ്റുള്ള ബോളിവുഡ് താരങ്ങളെക്കാളും സ്പെഷ്യൽ പരിഗണനയാണ് ലഭിക്കുന്നത്.

  അവാര്‍ഡില്ലേലും ​കുടുംബങ്ങള്‍ ചേര്‍ത്തുപിടിച്ചു; മലയാളത്തിലെ മികച്ച അഞ്ച് സീരിയലുകള്‍

  പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ താരജോഡികളാണ് ദീപികയും രൺവീറും. നടൻ രൺബീർ കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ഇരുവരും തമ്മിൽ അടുക്കുന്നത്. താരങ്ങൾ ഒന്നിച്ചുള്ള ചിത്രം വന്നതിന് പിന്നാലെ തന്നെ ഗോസിപ്പ് കോളങ്ങളിൽ പ്രണയം ചർച്ചയാവുകയായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല. അതേസമയം ബോളിവുഡ് സിനിമാ ലോകത്തും താരങ്ങളുടെ പ്രണയം ചർച്ചയായിരുന്നു. പല പുരസ്കാരവേദികളിലും ഇരുവരുടേയും പ്രണയം പരാമർശിക്കാറുണ്ടായിരുന്നു.

  ഷഫ്നയെ കണാൻ കാരണം മോഹൻലാൽ, പ്രണയം തുടങ്ങിയത് ഇങ്ങനെയാണ്, വെളിപ്പെടുത്തി സാന്ത്വനത്തിലെ ശിവന്‍

  ദീപികയുടേയും രൺവീറിന്റേയും സൂപ്പർ ഹിറ്റ് ചിത്രമാണ് സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത രാംലീല. 2013 നവംബർ 15 ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. റൊമൻസ് മ്യൂസിക്കൽ ഡ്രാമ പശ്ചാത്തലത്തിലാണ് സിനിമ ഇറങ്ങിയത്. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഈ ചിത്രം മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. ചിത്രം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ദീപിക- രൺവീർ പ്രണയകഥ ബോളിവുഡിൽ ചർച്ചയാവുന്നത്.

  സിനിമയെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ഹിറ്റ് ആയിരുന്നു. ഇന്നും രാം ലീലയിലെ ഗാനങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാണ് . ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു 'അഗ് ലഗാ ദേ'. ദീപികയുടേയും രൺവീറിന്റേയും ഹോട്ട് റൊമാന്റിക് രംഗങ്ങളാണ് പാട്ടിലെ ഹൈലൈറ്റ്. ഇപ്പോഴിത ഗാനരംഗത്ത് കുറിച്ച് സിനിമയിലെ അണിയറ പ്രവർത്തകൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാട്ട് ചിത്രീകരണത്തെ കുറിച്ചും ദീപികയുടേയും രൺവീറിന്റേയും ചുംബന രംഗത്തെ കുറിച്ചും പറഞ്ഞത്. ലിപ് ലോക്ക് രംഗം തിരക്കഥയിൽ ഇല്ലായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.

  വാക്കുകൾ ഇങ്ങനെ'' ഇരുവർക്കും ഇടയിൽ എന്തോ ഉണ്ടെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. എന്നാൽ 'അഗ് ലഗാ ദേ' എന്ന പാട്ട് അത് ഉറപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ചുംബനരംഗം തിരക്കഥയിൽ ഇല്ലായിരുന്നു. അത് കണ്ട് ഞങ്ങൾ ആരും മിണ്ടിയില്ല. വളരെ തീവ്രമായ ഒന്നായിരുന്നു. ഇപ്പോഴും ആ കാഴ്ച മറക്കാൻ കഴിയുന്നില്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകൻ പറയുന്നത്.

  സെറ്റിൽ അധികസമയവും ഒന്നിച്ചായിരുന്നു എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇരുവരും 'ബേബി' എന്നായിരുന്നു പരസ്പരം വിളിച്ചിരുന്നത്. ഭക്ഷണം കഴിക്കുന്നതുമെല്ലാം ഒരുമിച്ചായിരുന്നുവെന്നും ഇന്ത്യ ടുഡേയോട് പറഞ്ഞു. ചിത്രീകരണം ഇല്ലാത്തപ്പോൾ ഇരുവരും അവരുടെ വാനുകളിൽ കയറി പോവുകയും ചെയ്യുമെന്നും രാം ലീല സെറ്റിലെ ഓർമ പങ്കുവെച്ച് കൊണ്ട് പറയുന്നു.

  2018 ൽ ആണ് ദീപികയും രൺവീറും വിവാഹിതരാവുന്നത്. 5 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ടൈംപാസിന് തുടങ്ങിയ ബന്ധമായിരുന്നു അഞ്ച് വർഷത്തിന് ശേഷം വിവാഹത്തിൽ അവസാനിച്ചത്. സ‍ഞ്ജയ് ലീല ബൻസാലിയുടെ തന്നെ പദ്മാവദ് ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ താരങ്ങളുടെ സിനിമ. ചിത്രത്തിൽ വില്ലനായിട്ടാണ് രൺവീർ എത്തിയത്. കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല. 83 ആണ് ഇനി പുറത്ത് വരാനുള്ള താരങ്ങളുടെ ചിത്രം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചിരിക്കുകയാണ്. വൈകാതെ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തും.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  വിവാഹത്തിന് ശേഷമാണ് തങ്ങളുടെ പ്രണയത്തെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തുന്നത്. ദീപികയുമായുള്ള വിവാഹത്തിനായി ഏറെ നാൾ കാത്തിരുന്നു എന്ന് രൺബീർ സിംഗ് ഒരിക്കൽ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ഫിലിം ഫെയറിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. '' ഏകദേശം മൂന്ന് വർഷമായി ഞാൻ വിവാഹത്തെ കുറിച്ച് സീരിസായി ചിന്തിച്ചിരുന്നു. ദീപിക തയ്യാറാവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. അവൾ തീരുമാനിച്ചപ്പോൾ വിവാഹം സംഭവിക്കുകയായിരുന്നു എന്ന ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ രൺവീർ പറഞ്ഞു.

  Read more about: deepika padukone ranveer singh
  English summary
  A Crew Member Opens Up Ranveer Singh & Deepika Padukone Kiss Scene In Ram Leela Was Unscripted,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X