തപ്‌സിയുടെ പോസ്റ്റിന് താഴെ കമന്റിട്ട് കാമുകൻ; നിങ്ങള്‍ പ്രണയത്തിലാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ആരാധകൻ
ബോളിവുഡ് സുന്ദരി തപ്‌സി പന്നുവും മുന്‍ ബാഡ്മിന്റന്‍ താരം മാതിയസ് ബോ യും ഏറെ കാലമായി പ്രണയത്തിലാണ്. പല ആഘോഷങ്ങൡും മറ്റ് സമയത്തുമൊക്കെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ് പുറത്ത് വരാറുണ്ട്. റിലേഷന്‍ഷിപ്പിലാണെന്ന് പറഞ്ഞതോടെ ഇരുവരുടെയും വിവാഹം എന്നാണെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നു.
ഇപ്പോഴിതാ തപ്‌സിയുടെ പോസ്റ്റിന് താഴെ മാതിയാസ് എഴുതിയ കമന്റ് ഇന്റര്‍നെറ്റില്‍ തരംഗമാവുകയാണ്. കഴിഞ്ഞ ദിവസം തപ്‌സി തന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ലോഞ്ചിനെ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഔട്ട് സൈഡേര്‍സ് ഫിലിംസ് എന്നാണ് കമ്പനിയുടെ പേര്. ശേഷം നിര്‍മാണ കമ്പനിയെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില് ഒരു കുറിപ്പ് എഴുതുകയും ചെയ്തിരുന്നു.

ഇതിനിടയില്‍ തന്റെ അടുത്ത സിനിമയായ ഏതാണെന്ന് കൂടി നടി പ്രഖ്യാപിച്ചിരുന്നു. അജയ് ബാല്‍ സംവിധാനം ചെയ്യുന്ന ബ്ലര്‍ എന്ന ചിത്രത്തിലാണ് തപ്‌സി നായികയാവുന്നത്. ഈ പോസ്റ്റിന് താഴെയാണ് കാമുകനും ഒരു കമന്റുമായി എത്തിയത്. 'ഞാനൊരു സിനിമ ഫ്രീ ആയി ചെയ്യാം. ബോളിവുഡ് സിനിമയില്‍ എന്നെ കാണണം എന്നുണ്ടെങ്കില്‍ മു്ട്ടിക്കോ എന്നായിരുന്നു മാതിയാസ് പറഞ്ഞത്.
വിവാഹശേഷം യാത്രകളിലാണ് നടി ശ്രിയ ശരൺ, അവധി ആഘോഷത്തിൻ്റെ ചിത്രങ്ങൾ കാണാം
Recommended Video
മാതിയാസിന്റെ കമന്റിന് മറുപടിയുമായി ഒരു ആരാധകനും എത്തിയിരുന്നു. 'തപ്‌സി നിങ്ങളുമായി പ്രണയത്തിലാണെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അവള്‍ വളരെ മുല്യമുള്ള ഒരാളാണ്. എന്നാല്‍ ഒരു പെണ്‍കുട്ടി എത്ര ബുദ്ധിമതിയാണെന്ന് പറയുന്നതില്‍ കാര്യമില്ല. ശരിയും തെറ്റും തീരുമാനിക്കാന്‍ കഴിയാത്ത ഒരു സമയം എല്ലാവര്‍ക്കും വരും. ആ സമയത്താണ് നിങ്ങള്‍ അവളെ കണ്ടെത്തിയതെന്ന് ഞാന്‍ കരുതുന്നു എന്നുമാണ് ആരാധകന്റെ കമന്റ്. എന്നാല്‍ 'നിങ്ങള്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന്' മാതിയാസും മറുപടി കൊടുത്തു.


Click it and Unblock the Notifications











