ഐശ്വര്യയോട് തന്നെ വിവാഹം കഴിക്കാമോന്ന് ആരാധകന്‍, അഭിഷേക് ബച്ചന്‌റെ മറുപടി വൈറല്‍
ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. ഇവരുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പം തന്നെ മകള്‍ ആരാധ്യയും എല്ലാവര്‍ക്കും പ്രിയങ്കരിയാണ്. എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരകുടുംബം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. 2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്.

വിവാഹ ശേഷവും നായികയായും കേന്ദ്രകഥാപാത്രമായും ഉളള സിനിമകളില്‍ ഐശ്വര്യ അഭിനയിച്ചിരുന്നു. അതേസമയം ഐശ്വര്യയുടെയും അഭിഷേകിന്‌റെതുമായി പുറത്തിറങ്ങിയ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇരുവരും ഒരുമിച്ച് എത്തിയപ്പോള്‍ ഒരു ആരാധകന്‌റെ ചോദ്യത്തിന് അഭിഷേക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്.
കാന്‍ റെഡ് കാര്‍പ്പറ്റില്‍ ഫോട്ടോഗ്രാഫേഴ്‌സിന് മുന്നില്‍ ഐശ്വര്യയും അഭിഷേകും പോസ് ചെയ്യവേയാണ് അപ്രതീക്ഷിതമായി ഒരു ആരാധകന്‍ എന്നെ വിവാഹം കഴിക്കൂ എന്ന ബാനര്‍ ഉയര്‍ത്തിക്കാട്ടിയത്. ഐശ്വര്യ ഇത് കണ്ട് ചിരിക്കുകയും കൈകാട്ടുകയും ചെയ്തപ്പോള്‍ അഭിഷേക് മറുപടി നല്‍കുകയായിരുന്നു. അവള്‍ എന്നെ വിവാഹം കഴിച്ചു, മനുഷ്യാ! ക്ഷമിക്കണം എന്നാണ് അഭിഷേക് മറുപടി കൊടുത്തത്.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
അതേസമയം കുച്ച് നാ കഹോ, ഉമ്രാവോ ജാന്‍, ധൂം 2, ഗുരു, രാവണ്‍ ഉള്‍പ്പെടെയുളള സിനിമകളിലെല്ലാം അഭിഷേകും ഐശ്വര്യ റായും ഒരുമിച്ചഭിനയിച്ചിരുന്നു. 2011ലാണ് ഇവരുടെ ജീവിതത്തിലേക്ക് മകള്‍ ആരാധ്യ എത്തുന്നത്. ഓര്‍ പ്യാര്‍ ഹോ ഗയ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഐശ്വര്യയെ ആദ്യമായി കാണുന്നതെന്ന് മുന്‍പ് അഭിഷേക് ബച്ചന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ ചിത്രത്തില്‍ പ്രൊഡക്ഷന്‍ ബോയ് ആയി പ്രവര്‍ത്തിച്ചിരുന്നു നടന്‍. വെറും സുഹൃത്തുക്കളായ സമയത്ത് ഐശ്വര്യയോട് തോന്നിയ ക്രഷും അഭിഷേക് ബച്ചന്‍ തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications