വിക്കി ഡോണർ ആയുഷ്മാന് പണി കൊടുത്തു!! ആരാധന മൂത്ത് അവർ ചോദിച്ചത്... കേട്ട് നിന്ന അമ്മ ഞെട്ടി

തനിയ്ക്കും കാസ്റ്റിംങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആയുഷ്മാന്‍ ഖുറാന

By Suchithra Mohan

2102 ൽ പുറത്തിറങ്ങിയ വിക്കി ഡോണർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആയുഷ്മാൻ ഖുറാന. ചിത്രത്തിനും അതിലൂടെ ആയുഷ്മാനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ മികച്ച ഫാൻസ് തരംഗം സൃഷ്ടിക്കാൻ ആയുഷ്മാന് കഴിഞ്ഞിരുന്നു. ഈ ചിത്രത്തിനു ശേഷം സംഭവിച്ച ഒരു രസകരമായ അനുഭവമാണ് താരം വെളിപ്പടുത്തിയിരിക്കുന്നത്.

താരാരാധന സിനിമ മേഖലയിൽ സർവ്വ സാധാരണമാണ്. താരങ്ങളോട് ആരാധന മൂത്താൽ പിന്നെ ഒരു രക്ഷയും കാണില്ല. ഭീകരമായിട്ടായിരിക്കും അവരോടുളള ആരാധന പ്രകടിപ്പിക്കുക. ഇവിടെ ആയുഷ്മാനും പണി കൊടുത്തിരിക്കുന്നത് ഒരു ആരാധികയാണ്. ഒരു ടോക്ക് ഷോയ്ക്കിടയാണ് താരം ഇക്കാര്യം പുറത്തു വിട്ടത്.

വിക്കി ഡോണർ

വിക്കി ഡോണർ

2012 ൽ ഷൂജിത് സിർക്കാർ ഒരുക്കിയ ചിത്രമാണ് വിക്കി ഡോണർ. ഇതിൽ ബീജം ദാനം ചെയ്യുന്ന ഒരു യുവാവിനെയാണ് ആയുഷ്മാൻ അവതരിപ്പിച്ചത്. ചിത്രത്തിനു പിന്നാലെ ആയുഷ്മാന്റെ താരമൂല്യം കുത്തനെ ഉയർന്നിരുന്നു. ഇതിനു പിന്നാലെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ആയുഷ്മാന് കഴിഞ്ഞിരുന്നു. ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ മാത്രമല്ല മിനി സ്ക്രീൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ്. സ്റ്റാർപ്ലസ് സംപ്രേക്ഷണം ചെയ്ത കയാമത്ത് എന്ന സീരിയൽ ആയുഷ്മാന് ആദ്യമേ ജനശ്രദ്ധ നേടി കൊടുത്തിരുന്നു.

 ബീജം നൽകുമോ

ബീജം നൽകുമോ

വിക്കി ഡോണർ എന്ന സിനിമ ഇറങ്ങിയതിനു ശേഷം താരവും അമ്മയും കൂടി ഒരു ഷോപ്പിങ് മാളിലെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. മാളിൽവെച്ച് ഒരു പെൺകുട്ടി തങ്ങളുടെ അടുത്ത് എത്തുകയും ബീജം തരുമോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. അമ്മ ഛണ്ഡിഗഢിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്. അതിനാൽ തന്നെ ബീജം തരുമോ എന്ന് ചോദ്യം അമ്മയെ തകർത്തു കളഞ്ഞു. എന്നാൽ ഇതു കേട്ടപ്പോൾ എനിയ്ക്ക് ചിരിയാണ് വന്നത്. അമ്മ കൂടെയില്ലായിരുന്നെങ്കിൽ താരമെന്നു പറയുമായിരുന്നു എമന്നും ആയുഷ്മാൻ പറഞ്ഞു.

 സിനിമയിലെ കാസ്റ്റിംഗ് കൗച്ച്

സിനിമയിലെ കാസ്റ്റിംഗ് കൗച്ച്

സിനിമ മേഖലയിലെ ഒരു അനാചാരമാണ് കാസ്റ്റിംഗ കൗച്ച്. ഇത് ഇൻസ്ട്രിയ്ക്ക് ദുഷ് പേര് സൃഷ്ടിക്കുകയാണ്. ഇന്ത്യയൻ സിനിമയിൽ മാത്രമല്ല ഹോളിവുഡിൽ പോലും കാസ്റ്റിംങ് കൗച്ചിനെ കുറിച്ചുളള നിരവധി കഥകളാണ് ഉയരുന്നത്. സ്ത്രീ പുരുഷ ഭേദമില്ലാതെയാണ് കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നത്. കാസ്റ്റിങ് കൗച്ചിന്റെ പേരിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വരുന്നുണ്ട്. എന്നാൽ പുരുഷന്മാരെ ചുറ്റിപ്പറ്റിയുള്ള കഥകൾ അധികം പുറം ലോകത്ത് വരാറില്ല. ഇപ്പോഴിത ഒരു സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവവും ആയുഷ്മാൻ പങ്കുവെച്ചിട്ടുണ്ട്.

 മോശമായ പെരുമാറ്റം‌‌

മോശമായ പെരുമാറ്റം‌‌

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ആയുഷ്മാൻ വെളിപ്പെടുത്തി. തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം തുറന്നടിച്ചത്. ഒരു സംവിധായകൻ തന്നോട് ലിംഗം കാണിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നു. പിന്നെ ആയാൾ തന്നോട് മോശമായി പെരുമാറിയെന്നും താരം പറഞ്ഞു. താൻ ഇതിനെ ചിരിച്ചു കൊണ്ടാണ് നേരിട്ടത്. എന്തായാലും അയാളുടെ ആവശ്യം നടന്നില്ലെന്നും ആയുഷ്മാൻ കൂട്ടിച്ചേർത്തു.

രൺവീർ സിങ്ങും

രൺവീർ സിങ്ങും

ഇതിനും മുൻപ് ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് രൺവീർ സിങ്ങും വെളിപ്പെടുത്തിയിരുന്നു. തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചിരുന്നെന്നും രൺവീർ അന്ന് പറഞ്ഞിരുന്നു. രൺവീറിന്റെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു. കൂടാതെ മലയാളത്തിൽ യുവ താരവും ഇത്തരത്തിലുളള ദുരനുഭവം നേരിട്ടിരുന്നു. യുവ താരത്തിന്റെ വെളിപ്പെടുത്തൽ ഏറെ ഞെട്ടിച്ചിരുന്നു. മലയാളത്തിൽ കാസ്റ്റിങ് കൗച്ച് ഇല്ലെന്ന് വാദിക്കുമ്പോഴും ഇത്തരത്തിലുളള സംഭവങ്ങളെ കുറിച്ചുളള കഥകൾ പുറത്തു വരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X