»   » സ്വന്തം നഗ്നത ഉള്‍പ്പടെ കങ്കണ ഹൃത്വികിന് അയച്ച 3000 മെയിലുകള്‍ പുറത്ത്??

സ്വന്തം നഗ്നത ഉള്‍പ്പടെ കങ്കണ ഹൃത്വികിന് അയച്ച 3000 മെയിലുകള്‍ പുറത്ത്??

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ച കങ്കണയും ഹൃത്വിക് റോഷനും തമ്മിലുള്ള വഴക്കാണ്. കോടതിയും കേസിനുമൊക്കെ അപ്പുറം നിലനില്‍പിനെ ബാധിയ്ക്കുന്ന തരത്തിലേക്കാണത്രെ ഇപ്പോള്‍ ആ വഴക്കിന്റെ പോക്ക്. കങ്കണ ഹൃത്വികിന് അയച്ച മെയിലുകളാണ് ഇപ്പോള്‍ സംസാര വിഷയം. കങ്കണയ്ക്ക് ഹൃത്വികിനോട് വണ്‍വേ പ്രണയമുണ്ടായിരുന്നെന്നാണ് ഈ മെയിലുകളില്‍ നിന്ന് വ്യക്തമാകുന്നത്.

സ്വന്തം മെയില്‍ ഐഡിയില്‍ നിന്നും വ്യാജ മെയില്‍ ഐഡിയില്‍ നിന്നും സന്ദേശങ്ങള്‍ അയച്ച കങ്കണയ്ക്ക് ഹൃത്വിക്കിനോട് അടങ്ങാത്ത പ്രണയം ഉണ്ടായിരുന്നതായും അതിലൂടെ താരം മെനഞ്ഞ കഥകളാണ് ഇതെന്നും പോലീസ് കരുതുന്നു. ഒരു ദേശീയ മാധ്യമം കഴിഞ്ഞദിവസം പുറത്തുവിട്ട, ഹൃത്വിക് പോലീസിന് സമര്‍പ്പിച്ചതെന്ന് കരുതുന്ന ഇ മെയിലിന്റെ കോപ്പികളുടെ അടിസ്ഥാനത്തിലാണ് ഈ അനുമാനത്തില്‍ പോലീസ് എത്തിയിരുന്നത്. (വ്യു ഫോട്ടോസ് ക്ലിക്ക് ചെയ്യൂ, മെയിലുകള്‍ വായിക്കൂ...)

 kangana-rithvik

ആറു മാസ കാലയളവിനിടയില്‍ നടി കങ്കണാ റാണത്ത് ഹൃത്വികിന് അയച്ച 3000 ഇ മെയിലുകളില്‍ സ്വന്തം നഗ്‌നചിത്രം പോലും ഉണ്ടായിരുന്നതായിട്ടാണ് വിവരം. ഒരു ദിവസം ആറ് മിനിറ്റില്‍ ഒരെണ്ണം എന്ന ക്രമത്തില്‍ പോലും കങ്കണ ഹൃത്വികിന് മെയില്‍ അയയ്ക്കുകയുണ്ടായത്രെ. ഹൃത്വികിനെ എത്രമാത്രം തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടുള്ളതാണ് മെയിലുകള്‍. നമ്മള്‍ ഒരുമിച്ച ശേഷം നിങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണത്രെ കങ്കണ ഹൃത്വികിന് സ്വന്തം നഗ്നത മെയിലയച്ചത്.

ഹൃത്വികിന് കങ്കണയുമായി ബന്ധം ഉണ്ടായിരുന്നതായും പാരീസില്‍ വെച്ച് കങ്കണയെ ഹൃത്വിക് വിവാഹം ആലോചിച്ചെന്നുമാണ് കങ്കണയുടെ ആരോപണം. എന്നാല്‍ പോലീസ് പറയുന്നത് കങ്കണ പരാതിയില്‍ പറയുന്ന കാലത്ത് ഹൃത്വിക് പാരീസ് സന്ദര്‍ശിച്ചതിന് തെളിവുകള്‍ ഇല്ലെന്നാണ്. അതുപോലെ തന്നെ 3000 മെയിലുകള്‍ കങ്കണയില്‍ നിന്നും സ്വീകരിച്ച ഹൃത്വിക് തിരിച്ച് ഒരു മെയില്‍ പോലും അയച്ചിട്ടില്ലെന്നും ഏഴ് വര്‍ഷത്തിനിടയില്‍ വെറും നാലു ഫോണ്‍ കോളുകള്‍ മാത്രമാണ് ഹൃത്വിക് കങ്കണയെ വിളിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.

ഏഴു വര്‍ഷമായി ഹൃത്വിക് കങ്കണയുമായി പ്രണയത്തിലായിരുന്നു എന്നാണെങ്കില്‍ അത് കൈറ്റ്‌സിന്റെ ഷൂട്ടിംഗ് മുതലാണ് തുടങ്ങിയിരിക്കുക. 2014 ജനുവരിയില്‍ ഹൃത്വിക് കങ്കണയോട് വിവാഹാലോചന നടത്തിയെങ്കില്‍ എന്താനാണ് 2014 ആഗസ്റ്റ് 28, സെപ്തംബര്‍ 3, ഒക്‌ടോബര്‍ 4, നവംബര്‍ 2 എന്നിങ്ങനെയുള്ള തീയതികളില്‍ ഇത്തരം മെയിലുകള്‍ അയയ്ക്കണമെന്ന് ഹൃത്വിക്കിന്റെ വൃത്തങ്ങളും ചോദിക്കുന്നു.

-
-
-
-
-
-
-
-
English summary
The Hrithik Roshan-Kangana Ranaut spat is like a forest fire that refuses to douse. Their spat took yet another turn when mails allegedly sent by Kangana to Hrithik show that she was probably in a one-sided affair, that existed just in her imagination.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam