സല്‍മാന്‍ ഖാന്‍ വിവാഹിതനാണ്; ഭാര്യ നൂർ ദുബായിൽ! 17 വയസുള്ള മകളുമുണ്ട്, സഹോദരന്റെ ചോദ്യത്തിന് മറുപടിയുമായി താരം
സല്‍മാന്‍ ഖാന്‍ വിവാഹിതനാണോ? ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ചോദിക്കാറുള്ള ചോദ്യങ്ങളില്‍ ഒന്നാണിത്. 55 വയസായിട്ടും ഇന്നും ബി ടൗണിലെ അവിവാഹിതനായി തുടരുകയാണ് താരം. ലോകസുന്ദരി ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെ നിരവധി നടിമാരുമായി പ്രണയം ഉണ്ടായിരുന്നെങ്കിലും സല്‍മാന്‍ ഇവരില്‍ ആരെയും വിവാഹം കഴിച്ചില്ല. തൊണ്ണൂറുകളില്‍ മസില്‍മാനായി യുവാക്കളുടെ ഹരമായിരുന്നു താരം വിവാഹിതനാണെന്ന തരത്തിലും ചില പ്രചരണങ്ങളുണ്ട്.
സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ അവതാരകനായിട്ടെത്തുന്ന 'ക്വിക്ക് ഹീല്‍ പിഞ്ച്' എന്ന ഷോ യുടെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡില്‍ അതിഥിയായി എത്തിയത് സല്‍മാനായിരുന്നു. ആരാധകരുടെ ഭാഗത്ത് നിന്നും വന്ന പല ചോദ്യങ്ങളുമാണ് അര്‍ബാസ് സല്‍മാനോട് ചോദിച്ചത്. എല്ലാത്തിനും കൃത്യമായ ഉത്തരവും താരം നല്‍കി. അതിലൊന്ന് കുടുംബത്തെ കുറിച്ചുള്ളതാണ്.

ദുബായില്‍ നിങ്ങള്‍ക്കൊരു ഭാര്യയും അതിലൊരു കുഞ്ഞും ഉണ്ടെന്ന് ഇന്ത്യയില്‍ ഉള്ള എല്ലാവര്‍ക്കും അറിയാം. നൂര്‍ എന്നാണ് ഭാര്യയുടെ പേര്. പതിനേഴ് വയസുള്ള മകളും ഇതിലുണ്ട്. അവരെ എപ്പോഴാണ് ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുക എന്നുമാണ് ഒരു ആരാധകന്‍ ചോദിച്ചത്. എന്നാല്‍ ഇത് ആരോടാണ് ചോദിച്ചതെന്ന് സല്‍മാന്‍ തിരിച്ച് ചോദിക്കുന്നു. നിങ്ങളോട് തന്നെയാണെന്ന് അര്‍ബാസ് തിരിച്ചും പറഞ്ഞു. എന്റെ ബാബി എവിടെ പോയതാണെന്ന് ഞാനും അന്വേഷിക്കുകയാണ്. നൂര്‍ നിങ്ങ എത്ര ദൂരത്താണെന്ന് തമാശ രൂപേണ അര്‍ബാസും പറയുന്നു.
ഈ ലോകം എല്ലാ കാര്യത്തിലും അറിവുള്ളവരാണ്. ആരുടെ കാര്യമാണ് ഈ എഴുതിയിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു സഹോദരാ... എനിക്ക് ഭാര്യയില്ല. ഞാന്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഒന്‍പത് വയസ് മുതല്‍ ഗാലക്‌സി അപാര്‍ട്ട്‌മെന്റിലാണ് താമസം. എന്റെ പിതാവും തൊട്ട് മുകളില്‍ തന്നെയുണ്ട്. ഞാന്‍ അവര്‍ക്ക് കൂടുതല്‍ ഉത്തരം നല്‍കുന്നില്ല. കാരണം നമ്മള്‍ എവിടെയാണ് താമസിക്കുന്നത് ഇന്ത്യയിലുള്ള എല്ലാവര്‍ക്കും അറിയുമായിരിക്കും എന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.


Click it and Unblock the Notifications