'സ്വന്തം കഴിവിൽ വിശ്വാസമില്ലാത്ത വ്യക്തിയാണ് അഭിഷേക് ബച്ചനെന്ന് കമന്റ്'; നിന്നെ നന്നായി ബോധിച്ചുവെന്ന് താരം!
സെലിബ്രിറ്റികളായാൽ അവരുടെ വളർച്ചയ്ക്കും പ്രശസ്തിക്കും ഒപ്പം എപ്പോഴും ട്രോളുകളും പരിഹാസങ്ങളും ഉണ്ടാകും. അക്കൂട്ടത്തിൽ വളരെയധികം ട്രോളുകൾ നേരിടുന്ന വ്യക്തിയാണ് നടൻ അഭിഷേക് ബച്ചൻ. സിനിമയിൽ വന്ന കാലം മുതൽ അഭിഷേകിനെ അളന്ന് തൂക്കി മുറിച്ച് മറ്റുള്ള നടന്മാരുമായി താരതമ്യപ്പെടുത്തി പരിഹസിക്കുന്നത് പതിവാണ്. സ്റ്റാർ കിഡ് ആയതുകൊണ്ട് മാത്രമാണ് അഭിഷേക് സിനിമയിൽ പിടിച്ച് നിൽക്കുന്നത് എന്ന തരത്തിലും വാർത്തകളുണ്ട്. എല്ലാ കമന്റുകൾക്കും പ്രതികരിക്കാൻ പോകുന്ന വ്യക്തിയല്ല അഭിഷേക്.
ക്ഷമ നശിക്കുമ്പോഴോ കുടുംബത്തേയോ കുഞ്ഞിനേയോ വലിച്ചഴക്കുമ്പോഴോ ആണ് അഭിഷേക് പ്രതികരിക്കാറുള്ളത്. അടുത്തിടെ ബോബ് വിശ്വസിന്റെ പ്രമോഷന് വേണ്ടി എത്തിയപ്പോൾ ട്രോളുകളെ കുറിച്ച് അഭിഷേക് പ്രതികരിച്ചിരുന്നു. ഇത് തികച്ചും അസ്വീകാര്യവും സഹിക്കാനാവാത്തതുമാണ്. 'ഞാനൊരു പബ്ലിക് ഫിഗറാണ്... അത് സമ്മതിക്കാം. പക്ഷേ എന്റെ മകൾ അങ്ങനെയല്ല. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ വന്നെന്റെ മുഖത്ത് നോക്കി പറയാം. പ്രേക്ഷകർ തന്റെ അഭിനയത്തിൽ തെറ്റ് കണ്ടെത്തിയാൽ അത് മെച്ചപ്പെടുത്താൻ ഞാൻ ബാധ്യസ്ഥനാണ്.'

'എന്റെ പ്രശസ്തനായ അച്ഛൻ അമിതാഭ് ബച്ചൻ ഇല്ലായിരുന്നുവെങ്കിൽ ഞാൻ സിനിമയിൽ ഉണ്ടാകില്ലെന്ന് പറയുന്ന ട്രോളുകളോട് ഞാൻ യോജിക്കുന്നു.... എന്റെ മാതാപിതാക്കൾ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ജനിക്കില്ലായിരുന്നു ജീവശാസ്ത്രം ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്' അഭിഷേക് മുമ്പ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. അഭിഷേകിനെ കുറിച്ചുള്ള പുതിയ ട്രോൾ കഥാപാത്രങ്ങൾ ഓഫർ ചെയ്ത് സിനിമാ പ്രവർത്തകർ വിളിച്ചാൽ അവർ തന്നെ തന്നെയാണോ വിളിച്ചത് എന്ന ആശങ്കയോടെയാണ് അഭിഷേക് ഫോണിൽ സംസാരിക്കുന്നതും പെരുമാറുന്നതും എന്നുമാണ് പുതിയ ട്രോളിൽ എഴുതിയിരിക്കുന്നത്. 2018ൽ പുറത്തിറങ്ങിയ കാമ്യാബ് എന്ന സിനിമയിലെ സഞ്ജയ് മിശ്ര അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തിന്റെ ഫോട്ടോയിൽ അഭിഷേകിന്റെ മുഖം ചേർത്താണ് ട്രോൾ തയ്യാറാക്കിയിരിക്കുന്നത്.

ട്രോൾ ശ്രദ്ധയിൽപ്പെട്ട് പങ്കുവെച്ച വ്യക്തിയെ അദ്ദേഹം തേടി കണ്ടുപിടിക്കുകയും കൃത്യമായ മറുപടി നൽകുകയും ചെയ്തതോടെയാണ് സംഭവം വൈറലായി മാറിയത്. തന്നെ പരിഹസിച്ച വ്യക്തിക്ക് അഭിഷേക് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'നീ എന്താണോ നിന്റെ ട്വിന്റർ ബയോയിൽ എഴുതിയത് അത് തന്നെയാണ് നീ പ്രവർത്തിക്കുന്നത് നിന്നെ ഇഷ്ടപ്പെട്ടു' എന്നാണ് അഭിഷേക് കുറിച്ചത്. അഭിഷേകിനെ കളിയാക്കിയ ആരാധകന്റെ ബയോയിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു. 'നിങ്ങളുടെ സ്വഭാവം എന്തായാലും പുറത്ത് നിങ്ങൾ നല്ലവനാണെന്ന് കാണിക്കുക' എന്നതായിരുന്നു. ബോബ് വിശ്വസ് ആണ് അവസാനം പുറത്തിറങ്ങിയ അഭിഷേക് ബച്ചൻ സിനിമ. ബോബ് ബിശ്വാസ് ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ്.
Recommended Video

നവാഗതയായ ദിയ അന്നപൂർണ്ണ ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രാംഗദ സിംഗ്, പരൻ ബന്ദോപാധ്യായ്, രജാതവ ദത്ത എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഘൂമറാണ് ഷൂട്ടിങ് പുരോഗിക്കുന്ന അഭിഷേക് ബച്ചൻ സിനിമ. ആർ.ബൽകിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹാബലീശ്വരിലും മറ്റുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. വിശാൽ സിൻഹയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷാരൂഖ് ഖാൻറെ റെഡ് ചില്ലീസ് എൻറർടെയ്‍ൻമെന്റാണ് അഭിഷേകിന്റെ ബോബ് വിശ്വാസ് നിർമിച്ചത്. ബോബ് ബിശ്വാസ് എന്ന വാടകക്കൊലയാളിയായിട്ടാണ് അഭിഷേക് ബച്ചൻ അഭിനയിച്ചത്. ബോബ് ബിശ്വാസ് ചിത്രത്തിലെ അഭിഷേക് ബച്ചന്റെ ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദസ്വിയാണ് ഇനി റിലീസിനെത്താനുള്ള അഭിഷേകിന്റെ മറ്റൊരു ചിത്രം. തുഷാർ ജലോട്ടയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications