പ്രവചനം സത്യം; 36ാം വയസ്സിൽ വിവാഹം, ഇപ്പേൾ കുഞ്ഞ്, ഇനി പ്രിയങ്കയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്... ‌

ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരാണ് നടി പ്രിയങ്ക ചോപ്രയുടേത്. വിവാഹം മുതൽ ആണ് നടിയുടെ പേര് കൂടുതൽ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. തന്നെക്കാളും പ്രായം കുറഞ്ഞ നിക്കുമായുള്ള വിവാഹത്തെ ചുറ്റിപ്പറ്റി ഇപ്പോഴും വിമർശനങ്ങൾ തലപൊക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ഇത് അംഗീകരിക്കാൻ ഒരു വിഭാഗം ആരാധകർക്ക് കഴിഞ്ഞിട്ടില്ല.

വിവാഹം ഇപ്പോഴും നടിക്ക് മുന്നിൽ ചോദ്യശരമായി ഉയർന്നു നിൽക്കുമ്പോഴാണ് കുഞ്ഞ് ജനിക്കുന്നത്. വാടക ഗർഭധാരണത്തിലൂടെയാണ് പ്രിയങ്ക അമ്മയായിരിക്കുന്നത്. താനൊരു പെൺകുഞ്ഞിന്‌റെ അമ്മയായെന്ന് പ്രിയങ്ക തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. 'ഒരു കുഞ്ഞു പിറന്നതിൽ അതിയായ സന്തോഷത്തിലാണ് ഞങ്ങൾ. വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞിനെ ലഭിച്ചത്. കുടുംബത്തിലും ഞങ്ങളുടെ സ്വകാര്യതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഈ സമയം എടുക്കുകയാണ്. എല്ലാവർക്കും നന്ദി.' എന്നായിരുന്നു കുഞ്ഞിന്‌റെ ജനനത്തെ തുടർന്ന് നടി പങ്കുവെച്ച കുറിപ്പ്.

വിവാദങ്ങൾ

പ്രിയങ്ക ചോപ്ര അമ്മയായതിന് പിന്നാലെ വിമർശനങ്ങളും ഉയർന്നിരുന്നു. നടിയെ വിമർശിച്ച് എഴുത്തുകാരി തസ്ലീമ നസ്റിന്‍ രംഗത്ത് എത്തിയിരുന്നു. ''വാടക ഗര്‍ഭധാരണമെന്നത് സ്വാര്‍ത്ഥതയാണെന്നും എന്തു കൊണ്ടാണ് ദത്തെടുക്കലിന് ഇത്തരക്കാര്‍ തയ്യാറാവാത്തതെന്നും തസ്ലീമ നസ്റിന്‍ ചോദിക്കുന്നു. 'റെഡിമെയ്ഡ്' കുട്ടികളോട് അമ്മമാര്‍ക്ക് എന്ത് വികാരമാണ് ഉണ്ടാവുക. പാവപ്പെട്ട സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് വാടക ഗര്‍ഭ ധാരണം സാധ്യാകുന്നത്. പണക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എപ്പോഴും സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ എന്ത് കൊണ്ട് അനാഥനായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങള്‍ തങ്ങളുടേത് തന്നെയാവണമെന്നത് ഒരു സ്വാര്‍ത്ഥതയാണെന്നായിരുന്നു തസ്ലീമ നസ്രിന്‍ കുറിച്ചത് ഇത് വലി. വിവാദമായിരുന്നു.

 അമ്മയായി

വിവാദങ്ങളും വിമർശനങ്ങളും തുടരുമ്പോൾ ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറൽ ആവുന്നത് പ്രശസ്ത ന്യൂമറോളജിസ്റ്റ് സഞ്ജയ് ബി ജുമാനിയുടെ പ്രവചനമാണ്. അദ്ദേഹം രണ്ട് വർഷം മുൻപ് പ്രവചിച്ചതായിരുന്നു നടി അടുത്ത രണ്ട് വർഷത്തിനുള്ളിൽ അമ്മയാവും എന്നത് . അദ്ദേഹം പ്രവചിച്ച സമയത്തിനുള്ളിൽ തന്നെ അത് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അമ്മയാവുന്നത് കൂടാതെ നടിയുടെ വിവാഹവും അദ്ദേഹം പറഞ്ഞ സമയത്തായിരുന്നു നടന്നത്. നടിയുടെ ഭാവിയും ജുമാനി പ്രവചിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ ജുമാനിയുടെ പ്രവചനം വീണ്ടും ബോളിവുഡ് കോളങ്ങളിൽ ഇടം പിടിക്കുകയാണ്.

13 വർഷം മുൻപ്

13 വർഷം മുൻപാണ് ജുമാനി പ്രിയങ്കയുടെ ഭാവി പ്രവചിച്ചത്. അന്ന് 36-ാം വയസില്‍ പ്രിയങ്കയുടെ വിവാഹം നടക്കുമെന്നായിരുന്നു പ്രവചനം. 2005ല്‍ പ്രസിദ്ധീകരിച്ച ഫിലിം ഫെയറിലാണ് പ്രിയങ്കയുടെ വിവാഹത്തെ കുറിച്ച് പറഞ്ഞത്. ആ പ്രചനം സത്യമായിരുന്നു. 36ാം വയസ്സിലായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം കഴിയുന്നത്. കൂടാതെ പ്രിയങ്കയുടെ ഭാഗ്യ നമ്പര്‍ 9 ആണെന്നും അവർ ജീവിതത്തില്‍ മുൻപന്തിയിൽ എത്തുമെന്നും പറഞ്ഞിരുന്നു.

ഭാവി

ജുമാനിയുടെ പ്രവചനം പോലെ തന്നെ വിവാഹവും കുഞ്ഞും ജനിച്ചതോടെ പ്രിയങ്കയുടെ ഭാവിയെ കുറിച്ച് ന്യൂമറോളജിസ്റ്റ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ് . പ്രിയങ്ക 45ാം വയസ്സിൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നാണ് ഇദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ അവർക്ക് നേതൃനിരയില്‍ കൂടുതൽ ശോഭിക്കാനാകുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു. ഇതു സത്യമാവുമോ എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. 39 കാരിയായ പ്രിയങ്ക വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമായിരുന്നു. കൂടാതെ ജുമാനിയുടെ നിർദ്ദേശത്തെ തുടർന്ന് നേരത്തെ പേര് മാറ്റിയിരുന്നു.
. 18 വയസ്സിലാണ് പ്രിയങ്ക ലോകസുന്ദരി ആകുന്നത്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X