For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിഷേകിനെ ഇപ്പോൾ എത്രമാത്രം മിസ് ചെയ്യുന്നുണ്ട്, പ്രതീക്ഷിക്കാത്ത ഉത്തരം നൽകി ഐശ്വര്യ റായ്

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ റായി ബച്ചൻ. നടിയുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്തയാകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ആഷ്. തന്റേയും കുടുംബത്തിന്‌റേയും വിശേഷങ്ങളും സന്തോഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഇത് നിമിഷനേരം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുനന താരം കൂടിയാണ് ഐശ്വര്യ റായി. സിനിമയിൽ സജീവമല്ലെങ്കിലും നടിയെ ചുറ്റിപ്പറ്റിയുളള വാർത്തകൾ ഇപ്പോഴും സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമാണ്.

  ലളിതം സുന്ദരം; ഗ്ലാമറസായി അഞ്ജുവിന്റെ മാലി ദ്വീപ് അവധിയാഘോഷം

  സുരേഷ് ഗോപിയെ ആദ്യമായി കാണുന്നത് ഡൽഹിയിൽ വെച്ച്, ഇപ്പോൾ വീണ്ടും, പഴയ ഓർമ പങ്കുവെച്ച് കൃഷ്ണകുമർ

  സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് ഐശ്വര്യ വിവാഹിതയാകുന്നത്. സൽമാൻഖാൻ, വിവേക് ഒബ്റോയി എന്നിവരുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷമാണ് നടി അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്. കല്യാണത്തോടെ നടി ബോളിവുഡ് വിടുകയും ചെയ്തിരുന്നു. എന്നാൽ ഐശ്വര്യ റായിയുടെ ഇടവേള ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. നടിയോട് സിനിമയിലേയ്ക്ക് മടങ്ങി എത്തണമെന്ന് ആരാധകർ അഭ്യർഥിക്കുകയും ചെയ്തിരുന്നു.

  ഭർത്താവിനോടൊപ്പം താമസിച്ചത് മാസങ്ങൾ മാത്രം, കുഞ്ഞുങ്ങളെ ആഗ്രഹിച്ചു, എന്നാൽ രേഖയ്ക്ക് സംഭവിച്ചത്

  മികച്ച അഭിനേത്രിയായ ഐശ്വര്യ വിവാഹത്തിന് ശേഷം മികച്ച ഭാര്യയാണെന്ന് തെളിക്കുകയായിരുന്നു. ഇപ്പോൾ ബോളിവുഡിലെ സൂപ്പർ മദർ എന്നാണ് താരത്തെ അറിയപ്പെടുന്നത്. ഐശ്വര്യയുടെ പേരന്റിങ്ങിനെ കുറിച്ച് ഭത്യമാതാവ് ജയ ബച്ചനും ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. മകളെ ഭ്രാന്തമായി സ്നേഹിക്കുന്ന അമ്മയാണെ് ഐശ്വര്യയെന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞത്. മകൾ ജനിച്ചതിന് ശേഷം ആരാധ്യയെ ചുറ്റിപ്പറ്റിയാണ് ഐശ്വര്യയുടെ ജീവിതം. ഇത് ആദ്യ കാലത്ത് വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു,

  ഐശ്വര്യ റായി ബച്ചന്റെ വിവാഹമോചന കഥകൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ വലിയ വാർത്തയാകാറുണ്ട്. മകൾ ആരാധ്യ ജനിച്ചതിന് ശേഷവും നടിയും അഭിഷേക് ബച്ചനുമായുള്ള വിവാഹമോചന കഥകൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ തുടക്കത്തിൽ താരങ്ങൾ ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാൽ പിന്നീട് വിമർശകർക്ക് ഉഗ്രൻ മറുപടിയുമായി അഭിഷേക് ബച്ചൻ രംഗത്ത് എത്തുകയായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് അഭിഷേക് ബച്ചനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഐശ്വര്യ റായി നൽകിയ മറുപടിയാണ്. ഒരു പ്രസ് മീറ്റിനിടെയായിരുന്നു ഐശ്വര്യയോട് മാധ്യമപ്രവർത്തകൻ ഭർത്താവിനെ കുറിച്ച് ചോദിച്ചത്.

  ''അഭിഷേക് ബച്ചനെ ഇവിടെ എത്രത്തോളം മിസ് ചെയ്യുന്നു'' എന്നായിരുന്നു താരറാണിയോട് മാധ്യമപ്രവർത്തകൻ ചോദിച്ചത്. ആഷ് ചിരിച്ചു കൊണ്ടാണ് ഇതിന് മറുപടി നൽകിയത്. '' താങ്കൾ എന്നോട് ചോദിച്ച ഈ ചോദ്യത്തിന് എന്ത് ഉത്തരമാണ് നൽകേണ്ടത്. അടുത്ത അരമണിക്കൂറിനുള്ളിൽ ഞാൻ വീട്ടിലേയ്ക്ക് പോകും. അപ്പോൾ അദ്ദേഹത്തെ കാണുമെന്നും'' ഐശ്വര്യ മറപടി പറഞ്ഞു. നടിയുടെ ഉത്തരം അന്ന് എല്ലാവരേയും ചിരിപ്പിച്ചിരുന്നു.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  2007 ആണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹം നടക്കുന്നത്. നടി കരീഷ്മ കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ജൂനിയർ ബച്ചൻ ഐശ്വര്യയെ വിവാഹം കഴിക്കുന്നത്. വിവാഹം നിശ്ചത്തിന് ശേഷമാണ് കരീഷ്മയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. അഭിഷേക് ബച്ചൻ സിനിമയിൽ സജീവമായി കൊണ്ടിരിക്കുമ്പോഴായിരുന്നു ഐശ്വര്യ റായിയെ വിവാഹം കഴിക്കുന്നത്. എന്നാൽ അഭിഷേകിന് സിനിമയിൽ അധികം ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ നടനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ബോളിവുഡ് സിനിമാ ലോകം അധികം ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത നടനാണ് അഭിഷേക് ബച്ചൻ. ഇപ്പോൾ വെബ് സീരീസുകളിൽ സജീവമാണ് നടൻ.

  Read more about: aishwarya rai
  English summary
  A Reported Asked To Aishwarya Whether She Is Missing Abhishek? Here's How the Actress Replied
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X