രണ്‍ബീര്‍ മാധ്യമപ്രവര്‍ത്തകന്റെ ക്യാമറ തട്ടി
ബോളിവുഡിലെ കൊച്ചുസൂപ്പര്‍താരമാണ് രണ്‍ബീര്‍ കപൂര്‍. താപ്പാനകള്‍ക്കിടയില്‍ നിന്നും ചുരുക്കം ചില സിനിമകളിലൂടെ വലിയ തരംഗമായി മാറാന്‍ കഴിഞ്ഞതും ഒപ്പം ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ലാത്ത വ്യക്തിജീവിതവും കൂടിയാകുമ്പോള്‍ രണ്‍ബീര്‍ കപൂര്‍ മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടവനാകുന്നു. രണ്‍ബീര്‍ എവിടെപ്പോയാലും തെളിഞ്ഞും മറഞ്ഞു പാപ്പരാസികള്‍ കൂടെയുണ്ടാകും. ഇതിന്റെ ബുദ്ധിമുട്ടുകള്‍ താരം ഏറെ അനുഭവിച്ചിട്ടുമുണ്ട്.
അതുകൊണ്ടുതന്നെയാകണം കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകന്റെ ക്യാമറ രണ്‍ബീര്‍ തട്ടിപ്പറിച്ചത്. രണ്‍ബീര്‍ കപൂറും കൂട്ടുകാരന്‍ അയാന്‍ മുഖര്‍ജിയും ബാന്ദ്രയിലെ ഒരു വിരുന്നില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാന്റെ കയ്യില്‍ നിന്നും രണ്‍ബീര്‍ ക്യാമറ തട്ടിപ്പറിയ്ക്കുകയായിരുന്നു. തന്റെ കാറിനോട് മത്സരിച്ച് ഓടിയ്ക്കാമോയെന്ന് മാധ്യമപ്രവര്‍ത്തകനെ വെല്ലുവിളിച്ചുകൊണ്ടാണത്രേ രണ്‍ബീര്‍ ക്യാമറ തട്ടിപ്പറിച്ചത്.
എന്തായാലും രണ്‍ബീറിന്റെ അടുത്തുനിന്നും ഇതും ഇതിലധികവും കണ്ടിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ സംഭവത്തെ വിമര്‍ശിയ്ക്കാനൊന്നും പോയില്ല. രണ്‍ബീര്‍ മാത്രമല്ല സ്വകാര്യത നഷ്ടപ്പെടുത്തുന്നുവെന്നതിന്റെ പേരില്‍ മാധ്യമങ്ങളോട് സ്ഥിരം തട്ടിക്കയറാറുള്ള താരങ്ങള്‍ ബോളിവുഡില്‍ വേറെയുമുണ്ട്. സല്‍മാന്‍ ഖാനാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍.
പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ സല്ലുവിന്റെ രോഷത്തിന് ഇരകളായിട്ടുണ്ട്. ഇപ്പോള്‍ രണ്‍ബീറും ഇതേ നിരയിലേയ്ക്ക് എത്തുകയാണ്.


Click it and Unblock the Notifications












