'ആരാധ്യയെപ്പോലെ പെരുമാറല്ലേ'; കുസൃതി കാട്ടിയ മരുമകളെ വഴക്ക് പറഞ്ഞ അമിതാഭ് ബച്ചൻ; പഴയ വീഡിയോ വൈറൽ

ബോളിവുഡിലെ താര കുടുംബമാണ് ബച്ചൻ ഫാമിലി. സിനിമാ ലോകത്തെ അതികായനായ അമിതാഭ് ബച്ചൻ, സിനിമയിലും രാഷ്ട്രീയത്തിലും കൈ വെച്ച ജയ ബച്ചൻ, മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്കെത്തിയ അഭിഷേക് ബച്ചൻ, ലോക സുന്ദരിയായി ഇന്നും ആരാധകർ വാഴ്ത്തുന്ന ഐശ്വര്യ റായ്, സോഷ്യൽ മീഡിയയിലെ താരമായ നവ്യ നവേലി തുടങ്ങി താര നിബിഡമാണ് ബച്ചന്റെ കുടുംബം. സിനിമാ ലോകത്ത് ബഹുമാന്യമായ സ്ഥാനം അമിതാഭ് ബച്ചനുണ്ട്.

കുടുംബത്തിൽ കുറച്ചെങ്കിലും വിവാ​​ദത്തിലകപ്പെടാറ് ജയ ബച്ചനാണ്. പൊതു സ്ഥലങ്ങളിലെ ദേഷ്യ പ്രകടനം, പാപ്പരാസികളെ അധിക്ഷേപിക്കൽ തുടങ്ങി പല കാരണങ്ങൾ ജയ ബച്ചനെ വിവാ​ദത്തിലാക്കി. എന്നാൽ ബച്ചനോ മകൻ അഭിഷേകോ ഭാര്യ ഐശ്വര്യ റായിയോ ഇത്തരം വിവാദങ്ങളുണ്ടാവാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. സിനിമയ്ക്കും ഫാഷൻ വേദികൾക്കുമപ്പുറം ലൈം ലൈറ്റിൽ അധികം സാന്നിധ്യമറിയിക്കാൻ ഐശ്വര്യ താൽപര്യപ്പെടാറില്ല.

സോഷ്യൽ മീഡിയ അക്കൗണ്ടുണ്ടെങ്കിലും വല്ലപ്പോഴും ഒരു ഫോട്ടോ പങ്കുവെക്കുന്നതാണ് നടിയുടെ രീതി. പൊതുവേദികളിൽ എപ്പോഴും മകളെ കൊണ്ട് വരുന്നതും ഐശ്വര്യയുടെ പ്രത്യേകതയാണ്. പലപ്പോഴും ഇത് വിമർശിക്കപ്പെടാറുമുണ്ട്. ചെറിയ പ്രായത്തിൽ മറ്റു കുട്ടികളോടൊപ്പം കളിച്ച് വളരേണ്ട മകളെ ലൈം ലൈറ്റിലേക്കും പാപ്പരാസി ക്യാമറകൾക്കും മുന്നിൽ നിർത്തുന്നത് ശരിയല്ലെന്ന് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടാറുണ്ട്.

മറ്റ് നടിമാരായ അനുഷ്ക ശർമ്മ, പ്രിയങ്ക ചോപ്ര തുടങ്ങിയവർ ലൈം ലൈറ്റിൽ നിന്നും മക്കളെ അകറ്റി നിർത്തുകയാണ്. കുട്ടികൾ സാധാരണ ജീവിതം നയിക്കട്ടെയെന്നാണ് അനുഷ്ക ശർമ്മയുടെ പക്ഷം. എന്നാൽ മകളെ എല്ലായിടത്തും കൂടെക്കൊണ്ട് പോവുന്നതാണ് ഐശ്വര്യയുടെ രീതി.

Amitabh Bachchan

പൊതുവേദികളിൽ അധികം വിവാദങ്ങളിലൊന്നും ഐശ്വര്യ പെടാറില്ല. അനാവശ്യ പ്രസ്താവനയും നടി നടത്താറില്ല. സോഷ്യൽ മീഡിയയിൽ പല താരങ്ങളുടെയും പഴയ വീഡിയോകൾ ഇന്ന് വൈറലാവാറുണ്ട്. ഇത്തരത്തിൽ ഐശ്വര്യയുടെ പഴയൊരു വീഡിയോയിലേക്ക് വീണ്ടും ജനശ്രദ്ധ വന്നിരിക്കുകയാണ് ആരാധകർ. ഭർതൃ പിതാവ് അമിതാഭ് ബച്ചനോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുന്ന വീഡിയോയാണിത്.

ഹി ഈസ് ദ ബെസ്റ്റ് എന്ന് പറഞ്ഞ ആഹ്ലാദത്തിൽ അമിതാഭ് ബച്ചനെ കെട്ടിപ്പിടുക്കുകയാണ് ഐശ്വര്യ റായ്. വളരെ സന്തോഷവതിയായ ഐശ്വര്യയെയാണ് വീഡിയോയിൽ കാണുന്നത്. ഇതോടെ അമിതാഭ് ബച്ചനും വിട്ടു കൊടുത്തില്ല. നീ ആരാധ്യയെ പോലെ പെരുമാറല്ലേ എന്ന് ബച്ചൻ തമാശയോടെ പറഞ്ഞു, ഇത് കേട്ട് പൊട്ടിച്ചിരിച്ച ഐശ്വര്യ ഇടയ്ക്ക് അമിതാഭിന്റെ താടിയിൽ പിടിച്ച് ഓമനിക്കുകയും ചെയ്തു.

പഴയ വീഡിയോ ഇപ്പോൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. 2007 ഏപ്രിൽ മാസത്തിലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും വിവാഹം കഴിക്കുന്നത്. ഇരുവർക്കും അന്ന് ആരാധ്യ എന്ന മകളുമുണ്ട്.

Amitabh Bachchan, Aishwarya Rai

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്നം സംവിധാനം ചെയ്ത സിനിമയിൽ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. സിനിമയിലെ കേന്ദ്ര കഥാപാത്രം നന്ദിനിയാണ്. നന്ദിനിയെ ചുറ്റിപ്പറ്റിയാണ് പൊന്നിയിൻ സെൽവന്റെ കഥ മുന്നോട്ട് പോവുന്നത്.

ഐശ്വര്യയെക്കൂടാതെ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് സിനിമയുടെ ഒന്നാം ഭാ​ഗം റിലീസ് ചെയ്തത്. ഏപ്രിൽ 28 ന് സിനിമയുടെ രണ്ടാം ഭാ​ഗം പ്രേക്ഷകരിലേക്കെത്തും. നടിയുടെ പുതിയ സിനിമളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സിനിമാ രം​ഗത്ത് വീണ്ടും സജീവമാകാനൊരുങ്ങുകയാണ് ഐശ്വര്യ റായ്.

Read more about: amitabh bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X