twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുശാന്ത് അപൂർവ പ്രതിഭയാണ്! ലോകത്ത് ഒരു ശതമാനം ആളുകൾക്ക് മാത്രമുള്ള കഴിവ്, വീഡിയോയുമായി സഹോദരി...

    |

    നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ വാർത്തകൾ ഏറെ വേദനയോടെയാണ് പ്രേക്ഷകർ കേൾക്കുന്നത്. ബോളിവുഡിൽ പകരക്കാരനില്ലാത്ത നടനാണ് സുശാന്ത്. ചുരുങ്ങിയ സമയം കൊണ്ട് വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചത്. ഈ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സുശാന്തിന്റെ സിനിമകൾ പ്രേക്ഷകരുടെ ഇടയിൽ ഇന്ന് വേദനയാണ് സൃഷ്ടിക്കുന്നത്. ബോളിവുഡ് അധികം ഉപേയാഗിക്കാത്ത മികച്ച നടനായിരുന്നു സുശാന്ത് സിങ്ങ് രജ്പുത്ത്.

    ssr

    എസ്എസ് ആറിന്റെ വിയോഗവുമായി ബന്ധപ്പെട്ട് ദിനപ്രതി നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തെത്തുന്നത്. കേസിൽ മൂന്ന് വ്യത്യസ്ത എഫ്ഐആറാണ് ഫയൽ ചെയ്തിരിക്കുന്നത് . ഇപ്പോഴിത സുശാന്തിന്റെ അപൂർവ്വ വീഡിയോ പങ്കുവെച്ച് സഹോദരി ശ്വേത സിങ്ങ് കൃതി. അപൂർവ്വ പ്രതിഭ എന്ന എന്ന കുറിച്ച് കൊണ്ടായിരുന്നു വീഡിയോ പങ്കുവെച്ചത്. ഒരേ സമയം രണ്ട് കൈകൾ കൊണ്ട് എഴുതുന്ന വീഡിയോ ആയിരുന്നു ഇത്. ലോകത്തിൽ 1% ആളുകൾക്ക് മാത്രമാണ് ഈ കഴിവ് ഉള്ളത് എന്നും ശ്വേത കൂട്ടിച്ചേർത്തു, എന്റെ മികച്ച സഹോദരൻ സുശാന്തിന് നീതി ലഭിക്കണം തുടങ്ങിയ ഹാഷ് ടാഗോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് സുശാന്തിന്റെ ഈ അപൂർവ്വ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിട്ട്. സോഷ്യൽ മീഡിയയിലും സമൂഹമാധ്യമങ്ങളിലും വൈറലാണ് വീഡിയോ.

    അതേ സമയം സുശാന്തിന്റെ വിഷാദ രേഗത്തെ കുറിച്ച് സഹോദരിക്ക് അറിവുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തു വരുകയാണ്.. ഇന്ത്യ ടുഡേയാണ് ഇത് സംബന്ധമായ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. സുശാന്തും സഹോദരി പ്രിയങ്കയും തമ്മിലുള്ള ചാറ്റാണ് പുറത്തു വന്നിരിക്കുന്നത്. ജൂൺ എട്ടിന് രോഗത്തെ കുറിച്ച് സുശാന്ത് സഹോദരിയോട് പറഞ്ഞിരുന്നു. ഈ സമയത്ത് റിയ ചക്രബർത്തിയും സുശാന്തിനൊപ്പം മുംബൈയിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

    ലിബ്രിയം, നെക്സിറ്റോ തുടങ്ങിയ മരുന്നുകൾ കഴിക്കാൻ സുശാന്തിനോട് പ്രിയങ്ക നിർദേശിക്കുന്നതാണ് ചാറ്റിലുള്ളത്. അത്യാവശ്യഘട്ടങ്ങളിൽ കഴിക്കാൻ ലോണാസെപ് എന്ന മരുന്നും സൂക്ഷിക്കാൻ പറയുന്നുണ്ട്. എന്നാൽ ഡോക്ടറുടെ കുറിപ്പില്ലാത മരുന്ന് ലഭിക്കില്ലെന്നാണ് എസ്എസ്ആർ ചാറ്റിന് മറുപടി നൽകുന്നത്. പിന്നീട് സഹോദരി കുറിപ്പടി അയച്ച് കൊടുക്കുന്നുണ്ട്. മുംബൈയിൽ ഏറ്റവും മികച്ച ഡോക്റെ സമീപിക്കാൻ തന്റെ സുഹൃത്തായ ഡോക്ടർ സഹായിക്കുമെന്നും ഇക്കാര്യം പുറത്തറിയില്ലെന്നും പ്രിയങ്ക സുശാന്തിനോട് പറയുന്നു. നേരത്തെ സുശാന്തിന്റെ രോഗത്തെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നുമായിരുന്നു കുടുംബംഗങ്ങൾ പ്രതികരിച്ചിരുന്നത്. എന്നാൽ സഹോദരിയുമായുള്ള സുശാന്തിന്റെ ചാറ്റ് പുറത്തു വന്നതോടെ കേസ് കൂടുതൽ സങ്കീർണമാകുകയാണ്.

    ശ്വേത സിങ്ങ് കൃതി വീഡിയോ കാണാം

    Read more about: sushant singh rajput
    English summary
    A Video Of Sushant Singh Rajput writing with both hands is winning the internet
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X