കല്യാണ സാരിയ്ക്ക് 75 ലക്ഷം, മോതിരത്തിന് 50: ഐശ്വര്യ റായിയുടെ വിവാഹത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങള്‍
സിനിമാ താരങ്ങളുടെ ആഡംബര ജീവിതത്തെ കുറിച്ച് എല്ലാ കാലത്തും ചര്‍ച്ചയാവുന്നതാണ്. വില കൂടിയ വസ്ത്രങ്ങളും വാഹനങ്ങളുമെല്ലാം വാങ്ങി പലരും ഞെട്ടിക്കാറുണ്ട്. അത്തരത്തില്‍ നടി ഐശ്വര്യ റായിയെ സംബന്ധിക്കുന്ന ചില വിവരങ്ങളാണ് ഇന്റര്‍നെറ്റിലൂടെ വീണ്ടും ചര്‍ച്ചയാവുന്നത്. ഐശ്വര്യയുടെ വിവാഹ വസ്ത്രത്തെ കുറിച്ച് മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇതിന്റെ വില എത്രയാണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
2007 ഏപ്രില്‍ 20 നായിരുന്നു അഭിഷേക് ബച്ചനുമായിട്ടുള്ള ഐശ്വര്യ റായിയുടെ വിവാഹം നടക്കുന്നത്. ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി ഇത് മാറി. നിത ലുല്ല സാരി ആയിരുന്നു വിവാഹത്തിന് ഐശ്വര്യ ധരിച്ചത്. സ്വര്‍ണ നൂലുകളാല്‍ നെയ്ത് എടുത്ത ഐശ്വര്യയുടെ വിവാഹ സാരിയ്ക്ക് സാരിയ്ക്ക് 75 ലക്ഷത്തോളം വില വരുമെന്നാണ് അറിയുന്നത്. ഡസന്‍ കണക്കിന് സരോവസ്‌കി ക്രിസ്റ്റലുകളും സാരിയില്‍ ഉണ്ടായിരുന്നു. എല്ലാം നല്ല വിലയുല്‌ള ക്രിസ്റ്റലുകളാണ്.

വിവാഹദിവസം ഐശ്വര്യ ധരിച്ച വസ്ത്രങ്ങളില്‍ ഏറ്റവും വില കൂടിയത് ഈ സാരി തന്നെയായിരുന്നു. മറ്റൊന്ന് വിവാഹമോതിരമായി അഭിഷേക് ഐശ്വര്യയ്ക്ക് നല്‍കിയത് 53 കാരറ്റ് സോളിറ്റയര്‍ ഡയമണ്ട് മോതിരമായിരുന്നു. ഇതിന് തന്നെ അമ്പത് ലക്ഷത്തോളം രൂപയുടെ ചിലവുണ്ട്. വിവാഹത്തിലെ ഏറ്റവും വിലയുള്ള വസ്തുക്കള്‍ ഇങ്ങനെ ആണ്.
Recommended Video
ഇതിനൊപ്പം 3.65 കോടിയുടെ കാറാണ് ഐശ്വര്യ ഉപയോഗിക്കുന്നത്. ദുബായിലും മുംബൈയിലുമായി രണ്ട് വീടുകളാണ് നടിയ്ക്കുള്ളത്. 15.6 കോടി നല്‍കിയാണ് ദുബായിലെ വില്ല സ്വന്തമാക്കിയതെങ്കില്‍ 21 കോടിയാണ് മുംബൈയിലെ ബാന്ധ്രയിലുള്ള അപ്പാര്‍ട്ട്‌മെന്റിന് കൊടുത്തത്.


Click it and Unblock the Notifications











