രണ്‍വീറും ദീപികയും ചേര്‍ന്ന് ആക്രമിച്ചു! ആരോപണവുമായി യുവതി രംഗത്ത്!!
ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെയിഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍വീര്‍ സിംഗും ദീപികാ പദുകോണും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇഷ്ട താരങ്ങളുടെ പുതിയ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. ബോളിവുഡില്‍ നടക്കാറുളള സ്വകാര്യ ചടങ്ങുകളിലും മറ്റും ഇരുവരും ഒന്നിച്ചാണ് പലപ്പോഴും പങ്കെടുക്കാറുളളത്.
എല്ലായ്‌പ്പോഴും ഒരുമിച്ചുണ്ടെങ്കിലും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് തങ്ങളെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. ഇരുതാരങ്ങളുടെയും വിവാഹവാര്‍ത്തകളും മാധ്യമങ്ങളില്‍ എപ്പോഴും വരാറുളളതാണ്. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചുളള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരജോഡികളെ പെട്ടെന്നു കണ്ടതിന്റെ ആവേശത്തില്‍ ഒരു ആരാധികയായിരുന്നു വീഡിയോ എടുത്തിരുന്നത്.

ആറ് വര്‍ഷത്തെ പ്രണയം
ആറ് വര്‍ഷമായി ദീപികയും രണ്‍വീറും പ്രണയത്തിലാണെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പല സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കാനെത്തുമ്പോള്‍ ഒരുമിച്ചാണ് ഇരുവരും എത്താറുളളത്. പല അവസരങ്ങളിലും ഇതേപറ്റി ചോദിച്ചിരുന്നുവെങ്കിലും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന മറുപടിയാണ് ഇരുവരും നല്‍കിയിരുന്നത്. എന്നാല്‍ ഇരുതാരങ്ങളുടെയും പെരുമാറ്റരീതികളാണ് പ്രണയവാര്‍ത്തകള്‍ക്ക് പലപ്പോഴും അടിസ്ഥാനമാകാറുളളത്.

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍
സഞ്ജയ് ലീലാ ബന്‍സാലിയുടെ രാംലീലയിലൂടെയായിരുന്നു രണ്‍വീറും ദീപികയും ആദ്യമായി ഒന്നിച്ചിരുന്നത്. ഒരു പ്രണയചിത്രമായി പുറത്തിറങ്ങിയ സിനിമയില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു ഇരുതാരങ്ങളും നടത്തിയിരുന്നത്. രാംലീലയ്ക്കു ശേശം ബജ്രാവോ മസ്താനി,പദ്മാവത് തുടങ്ങിയ ചിത്രങ്ങളിലും ഇരുതാരങ്ങളും ഒന്നിച്ചഭിനയിച്ചിരുന്നു. ചരിത്ര കഥാപാത്രങ്ങളായി മികച്ച പ്രകടനം നടത്തിയ ശേഷമാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളായി മാറിയത്.

വിവാഹവാര്‍ത്തകള്‍
വിരാട് കോഹ്ലി അനുഷ്‌ക താരജോഡികളുടെ വിവാത്തിനു ശേഷം പ്രേക്ഷകര്‍ ഏറെ ഉറ്റുനോക്കിയിരുന്നത് രണ്‍വീര്‍ ദീപിക വിവാഹമായിരുന്നു. ഈ വര്‍ഷം തന്നെ താരജോഡികളുടെ വിവാഹമുണ്ടാകുമെന്ന തരത്തില്‍ നിരവധി വാര്‍ത്തകളായിരുന്നു നേരത്തെ മാധ്യമങ്ങളില്‍ വന്നിരുന്നത്. വിവാഹത്തിനുളള ഒരുക്കങ്ങളിലാണ് ഇവരെന്നും വിദേശത്ത് വെച്ചായിരിക്കും നടക്കുകയെന്നുമാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ വിവാഹ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല.

പുതിയ വീഡിയോ
കഴിഞ്ഞ ദിവസമായിരുന്നു രണ്‍വീറിനെയും ദീപികയെയും കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയില്‍ ഇറങ്ങിയിരുന്നത്. വെക്കേഷന്‍ ആഘോഷിക്കാനായി വിദേശത്ത് എത്തിയതായിരുന്നു താരജോഡികള്‍. ഇരുതാരങ്ങളുടെയും ആരാധികയായിരുന്നു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. താരജോഡികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു

ആരാധികയുടെ പരാതി
അതേസമയം വീഡിയോ എടുത്തതിന് താരജോഡികള്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധിക. സൈനബ് ഖാന്‍ എന്ന യുവതിയാണ് രണ്‍വീറിനും ദീപികയ്ക്കുമെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സൈനബിന്റെ വീഡിയോ ഒരു ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് താഴെയാണ് താരങ്ങള്‍ തന്നെ ആക്രമിച്ചുവെന്ന് വെളിപ്പെടുത്തി സൈനബ് കമന്റിട്ടത്.

സൈനബയുടെ കമന്റ്
ഞാനായിരുന്നു ഈ വീഡിയോ എടുത്തത്. വീഡിയോ എടുത്തതിന് അവര്‍ എന്നോട് അപമര്യാദയായി പെരുമാറി. ഈ സംഭവത്തിലൂടെ അവര്‍ക്ക് തങ്ങളുടെ ഒരു ആരാധികയെയാണ് നഷ്ടമായത്. സൈനബ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം യുവതിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ വീഡിയോ എടുത്തത് ശരിയായില്ലെന്നാണ് വിമര്‍ശനങ്ങള്‍ വന്നത്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications











