twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദളിതരെ ആക്ഷേപിച്ചു, ആജാ നാചേലെ നിരോധിച്ചു

    By Staff
    |

    ലഖ്നൊ: ഏറെക്കാലം അഭിനയരംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്ന ബോളിവുഡ്‌ താരം മാധുരി ദീക്ഷിതിന്റെ തിരിച്ചുവരവ്‌ ചിത്രം ആജാ നാച്‌ലേ വിവാദച്ചുഴിയില്‍.

    ചിത്രത്തിലെ ഒരു ഗാനത്തിന്റെ വരികളില്‍ ദളിത്‌ വിഭാഗങ്ങളെക്കുറിച്ച്‌ തെറ്റായി പരാമര്‍ശിക്കുന്നുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലും പഞ്ചാബിലും ചിത്രത്തിന്റെ പ്രദര്‍ശനത്തിന്‌ വിലക്കേര്‍പ്പെടുത്തി.

    ചിത്രം പുറത്തിറങ്ങി രണ്ടാമത്തെ ദിവസം തന്നെയാണ്‌ ആരോപണങ്ങളും തുടര്‍ന്ന്‌ നിരോധനവും വന്നത്‌. പഞ്ചാബിലെ ജനസംഖ്യയില്‍ വലിയൊരുവിഭാഗം ദളിതവിഭാഗക്കാരാണ്‌. ഇവരില്‍നിന്നും വന്‍ പ്രതിഷേധമാണ്‌ ചിത്രത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്‌.

    ദളിതരെക്കുറിച്ച്‌ മോശമായി പരാമര്‍ശിക്കുന്നചിത്രം ഇന്ത്യയില്‍ മുഴുന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‌ പരാതി നല്‍കിയിട്ടുണ്ട്‌.

    ചിത്രത്തിനെതിരെ ദളിത്‌ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്‌ യുപിയില്‍ ചിത്രം നിരോധിച്ചത്‌. ചിത്രത്തിന്റെ ശീര്‍ഷക ഗാനം മോച്ചി ചലാ ബന്‍നെ സോനര്‍( ചെരുപ്പുകുത്തി സ്വര്‍ണ്ണപ്പണിക്കാരനാവാന്‍ ശ്രമിക്കുന്നു)എന്ന വരിയാണ്‌ പ്രതിഷേധത്തന്‌ ഇടയാക്കിയത്‌.

    ഈ വരിയിലൂടെ ചെരുപ്പുകുത്തികള്‍ മോശം വിഭാഗക്കാരാണെന്ന്‌ ചിത്രീകരിയ്‌ക്കാന്‌ ശ്രമിച്ചുവെന്നാണ്‌ ആരോപണം. മാത്രവുമല്ല ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ ജനങ്ങളോടുള്ള മനോഭാവമാണ്‌ ഇതില്‍ നിന്നും പുറത്തുവരുന്നതെന്നും സംഘടനകള്‍ ആരോപിച്ചിട്ടുണ്ട്‌.

    പാട്ടില്‍ നിന്നും വിവാദവരികള്‍ ഒഴിവാക്കുമെന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍ അനില്‍ മേത്തയും നിര്‍മ്മാതാക്കളായ യശ്‌ രാജ്‌ ഫിലിംസും അറിയിച്ചിട്ടുണ്ട്‌.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X