നഖം കാണുന്നത് കാജോളിനെ അസ്വസ്ഥയാക്കും! നെയില്‍ കട്ടറുമായി പിന്നാലെ ഓടി വരും; നടിയെ കുറിച്ച് അനന്തരവന്‍
താരപുത്രിമാര്‍ക്ക് പിന്നാലെ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സെയിഫ് അലി ഖാന്‍ എന്നിങ്ങനെ ബോളിവുഡിലെ മുന്‍നിര താരങ്ങളുടെ ആണ്‍മക്കളും സിനിമയിലേക്ക് ചുവടുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി താരപുത്രന്മാരാണ് അരങ്ങേറ്റ ചിത്രങ്ങളുമായിട്ടെത്തിയത്. എന്നാല്‍ ഇവര്‍ക്കൊന്നും കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ലെന്നതാണ് ശ്രദ്ധേയം.
ഇവരുടെ അതേ ഗ്യാങ്ങില്‍ വരുന്ന താരപുത്രനാണ് ആമന്‍ ദേവ്ഗണ്‍. നടി കാജോളിന്റെ അനന്തരവന്‍ കൂടിയായ ആമന്‍ ആസാദ് എന്ന ചിത്രത്തിലാണ് നായകനായി അഭിനയിച്ചത്. പ്രമുഖ നടി രവീണ ടണ്ടന്റെ മകള്‍ റാഷ തഡാനിയാണ് ഈ ചിത്രത്തില്‍ ആമാന്റെ നായികയായി അഭിനയിച്ചത്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പുതുമുഖങ്ങളായി അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ ഇരുവര്‍ക്കും സാധിച്ചെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.

അതേ സമയം തന്റെ ബന്ധുവായ കജോളുമായിട്ടുള്ള അടുത്ത ബന്ധത്തെ കുറിച്ച് ആമന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. സിനിമയിലും അല്ലാതെയും കാജോള്‍ തന്നെ പിന്തുണച്ചിട്ടുണ്ടെന്നാണ് ആമന്‍ പറഞ്ഞത്. കാജോളിന്റെ ഭര്‍ത്താവും പ്രമുഖ നടനുമായ അജയ് ദേവ്ഗണിന്റെ സഹോദരി നീലം ദേവ്ഗണിന്റെ മകനാണ് ആമന്‍.
അമ്മാവന്റെ ഭാര്യയാണെങ്കിലും കാജോള്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന ആളാണ്. പലപ്പോഴും നെയില്‍ കട്ടറുമെടുത്ത് തന്റെ പിന്നാലെ ഓടി വരുന്ന സ്വഭാവം അവര്‍ക്കുണ്ടെന്നാണ് ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലൂടെ ആമന്‍ വെളിപ്പെടുത്തിയത്. മാത്രമല്ല കാജോളിന്റെ എനര്‍ജിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
നഖം വളര്‍ത്തുന്നതൊന്നും അവര്‍ക്ക് ഇഷ്ടമുള്ള കാര്യമല്ല. നഖം ചെറുതാക്കി വെക്കുന്നതിലൂടെ ബാക്ടീരിയകളില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കുമെന്നാണ് കാജോളിന്റെ ചിന്ത. അതിനാല്‍ 'അവര്‍ പലപ്പോഴും എന്നോട് കയര്‍ത്ത് സംസാരിക്കാറുണ്ട്. ചിലപ്പോള്‍ വളരെ വിചിത്രമായ ഒരു കാര്യം ഞങ്ങള്‍ക്കിടയില്‍ നടക്കും. എന്റെ നഖം ഒരു സെന്റീമീറ്ററിനെക്കാളും നീളമുള്ളതാണെങ്കില്‍ അവള്‍ ഒരു നെയില്‍ കട്ടറുമെടുത്ത് എന്റെ പിന്നാലെ വരും.
എന്നിട്ട് എനിക്ക് അത് മുറിക്കണമെന്ന് പറയും. ഇത് കേട്ടപാടെ ഞാന്‍ ഓടും. പക്ഷേ അവരെന്നെ പിന്തുടര്‍ന്ന് ഓടി വരും. അവളുടെ എനര്‍ജിയെ കുറിച്ച് പറയാതിരിക്കാന്‍ സാധിക്കില്ല. ഞാന്‍ തളര്‍ന്നാലും കാജോള്‍ തളരില്ല. തികച്ചും വ്യത്യസ്തയാണ്. എന്റെ മാനസികാവസ്ഥ പെട്ടെന്ന് മാറും.

എന്നാല്‍ കാജോള്‍ പറയാറുള്ളത് 'എല്ലാവര്‍ക്കും ഒരു ജീവിതം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും അതൊരിക്കലും സങ്കടപ്പെടുത്തി കളയേണ്ട കാര്യമില്ലെന്നുമാണ്. അവരുടെ പ്രവൃത്തികളിലൂടെയാണ് അവരെന്നെ ഇതൊക്കെ പഠിപ്പിച്ചത്. നമ്മള്‍ പുനര്‍ജനിക്കുമോ എന്ന് ആര്‍ക്കുമറിയില്ല. അതിനാല്‍ ഈ കിട്ടിയ ജീവിതം പൂര്‍ണ്ണമായിട്ടും ആസ്വദിച്ച് ജീവിക്കണം.
ഇരുപത്തിനാല് മണിക്കൂറും ആ ഒരു എനര്‍ജിയിലാണ് കാജോള്‍ ജീവിക്കുന്നത്. എനിക്ക് അങ്ങനെ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ അവരെങ്ങനെ ചെയ്യുന്നുവെന്ന് എനിക്ക് സത്യമായിട്ടും അറിയില്ല. അതിന്റെ ഒരു ചെറിയ അംശമെങ്കിലും കിട്ടിയാല്‍ അത് വലിയ കാര്യമായിരിക്കുമെന്നും ആമന്‍ പറയുന്നു.
ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയാണ് കാജോള്‍. ഷാരൂഖ് ഖാനൊപ്പം ദില്‍വാലേ, കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുഷി കഭി ഖം, തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചാണ് സൂപ്പര്‍താര പദവിയിലേക്ക് എത്തുന്നത്. പിന്നീട് നടന്‍ അജയ് ദേവ്ഗണുമായി പ്രണയിച്ച് വിവാഹിതയായി. ഇപ്പോള്‍ രണ്ട് മക്കളുടെ അമ്മയാണ്. വിവാഹത്തിന് ശേഷമാണ് സിനിമയില്‍ നിന്നും കാജോള്‍ ഇടവേള എടുക്കുന്നത്.
അതേ സമയം ആമന്‍ പറഞ്ഞത് പ്രകാരം ജീവിതത്തില്‍ കൃത്യനിഷ്ഠയും അച്ചടക്കവുമൊക്കെ ഉള്ള ആളാണ് നടി. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പരിഹാസങ്ങളും കാജോളിന് നേരിടേണ്ടി വന്നിരുന്നു. ദേഷ്യത്തിലും അഹങ്കാരത്തിലും ജൂനിയര്‍ ജയ ബച്ചന്‍ എന്നാണ് ചിലര്‍ കാജോളിനെ വിശേഷിപ്പിക്കുന്നത്.


Click it and Unblock the Notifications











