ഹൃത്വിക്കിന്റെ വെല്ലുവിളി ആമീര്‍ സ്വീകരിച്ചു, റേഡിയോ ഊരി!!
ആമീറിനെ തോല്‍പിക്കാന്‍ ആകില്ല മക്കളേ. 'പി കെ' എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ആമീര്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടു എന്ന് പറഞ്ഞ് ഇനിയൊരു വിവാദം ഉണ്ടകാന്‍ ബാക്കിയില്ല. സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഹൃത്വിക് റോഷനുമെല്ലാം വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞു.
എന്നാല്‍ ഹൃത്വിക് റോഷന്‍ വിഷയത്തില്‍ ഇടപെട്ടത് വ്യത്യസ്തമായിട്ടാണ്. തന്റെ 'ബാങ് ബാങ്' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെ ഹൃത്വിക് ആമീറിനെ വെല്ലുവിളിച്ചു. പികെയുടെ പോസ്റ്ററില്‍ ആമീര്‍ നാണം മറച്ചിരിക്കുന്ന റേഡിയോയും ഊരിമാറ്റാനായിരുന്നു വെല്ലുവിളി.

ആമീര്‍ വെറുതെ വിടുമോ. താരം വെല്ലുവിളി സ്വീകരിച്ചു. ഈ വീഡിയോ പകര്‍ത്തി താരം സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടുമുണ്ട്. ഇതിന്റെ എല്ലാ ഉത്തരവാദിത്വവും ഹൃത്വിക് താങ്കളാണ് ഏറ്റെടുക്കേണ്ടതെന്ന് പറഞ്ഞുകൊണ്ടാണ് ആമീര്‍ വെല്ലുവിളി ഏറ്റെടുത്തത്.
എന്നാല്‍ ആരും അടുത്ത വിവാദവുമായി വരേണ്ട. കണ്ണു പൊത്തുകയും വേണ്ട. ആമീര്‍ റേഡിയോ ഊരിയത് ഡ്രസ്സ് ഇട്ടുകൊണ്ടാണ്. വീഡിയോ കാണൂ...


Click it and Unblock the Notifications