'ഈ പോക്ക് മൂന്നാം വിവാഹത്തിലേക്ക് തന്നെ; ഇതാണോ പെർഫെക്ഷനിസ്റ്റ്?'; ആമിറിനെതിരെ വിമർശനം

സൂപ്പർ താര പദവിക്ക് പുതിയ മാനം നൽകിയ നടനാണ് ആമിർ ഖാൻ. ആരാധ്യ പുരുഷനായി വാഴ്ത്തുമ്പോഴും തന്റെ സിനിമകളുടെ തെരഞ്ഞെടുപ്പുകളെ ഇത് ബാധിക്കാതിരിക്കാൻ ആമിർ ഖാൻ എന്നും ശ്രദ്ധിച്ചു. ഒരു വർഷത്തിൽ ഒരു സിനിമ എന്നതാണ് ആമിറിന്റെ രീതി. ട്രെൻഡുകളുനുസരിച്ച് സിനിമ തെരഞ്ഞെടുക്കുന്ന രീതിയും ആമിറിനില്ല. ഇഷ്ടപ്പെട്ട കഥ വന്നാൽ ആ കഥ സിനിമയാക്കാൻ ആത്മാർത്ഥമായി നടൻ ശ്രമിക്കുകയും ചെയ്യുന്നു.

സിനിമയിൽ അഭിനയിക്കുന്ന എന്നതിനപ്പുറം തിരക്കഥ, സംവിധാനം, കാസ്റ്റിം​ഗ് തുടങ്ങി എല്ലാ മേഖലകളിലും ആമിർ ഇടപെടും. സിനിമയുടെ വിജയ പരാജയം ഏറ്റവും കൂടുതൽ ബാധിക്കുന്നത് നടനെ തന്നെയായതിനാലാണ് ഒരു സിനിമയിലേക്ക് ഇത്ര മാത്രം ശ്രദ്ധ ആമിർ കൊടുക്കുന്നത്. അതിനാൽ തന്നെ പെർഫക്ഷനിസ്റ്റ് എന്നാണ് ആമിറിന് സിനിമാ ലോകത്തുള്ള വിളിപ്പേര്.

Aamir Khan

എന്നാൽ കരിയറിൽ പെർഫെക്ഷനിസ്റ്റാണെങ്കിലും ജീവിതത്തിൽ ചില താളപ്പിഴകൾ ആമിറിന് വന്നിട്ടുണ്ട്. ഒന്നിലേറെ വിവാഹം, വേർപിരിയൽ തുടങ്ങിയവയെല്ലാം നടനെ വാർത്തകളിൽ നിറച്ചു. റീന ദത്തയാണ് ആമിറിന്റെ ആ​ദ്യ ഭാര്യ. 1986 ലായിരുന്നു വിവാഹം. വീട്ടുകാർ എതിർത്തത് മൂലം ഒളിച്ചോടി പോവുകയായിരുന്നു ഇവർ. ഏറെ നാൾ റീനയുടെ പിന്നാലെ നടന്ന ശേഷമാണ് ഈ ബന്ധത്തിന് റീന തയ്യാറായത്. വിവാഹ ശേഷം ഇറാ ഖാൻ, ജുനൈദ് ഖാൻ എന്നീ രണ്ട് മക്കളും ഇവർക്ക് പിറന്നു.

2002 ൽ ആമിറും റീനയും വേർപിരിഞ്ഞു. പരസ്പര സമ്മത പ്രകാരം പിരിഞ്ഞ രണ്ട് പേരും ഇപ്പോഴും സുഹൃത്തുക്കളാണ്. മക്കളുടെ വിശേഷങ്ങൾക്ക് ഇരുവരും ഒരുമിച്ചെത്താറുണ്ട്. പിന്നീടാണ് സംവിധായിക കിരൺ റാവു ആമിറിന്റെ ഭാര്യയായി കടന്ന് വരുന്നത്.

Aamir Khan

ആമിർ നായകനായ ല​ഗാൻ എന്ന സിനിമയ്ക്കിടെയാണ് കിരൺ റാവുവുമായി നടൻ അടുക്കുന്നത്. ല​ഗാനിലെ സഹ സംവിധായികയായിരുന്നു കിരൺ റാവു. ഈ സിനിമ നിർമ്മിച്ചത്. നടന്റെ ഭാര്യ റീന ദത്തും. അന്ന് ഇരുവരും വേർപിരിയലിന്റെ വക്കിലാണ്. കിരൺ റാവുവിനും ആമിറിനും ജനിച്ച മകനാണ് ആസാദ്. എന്നാൽ 15 വർഷം നീണ്ട വിവാഹ ബന്ധത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു.

പിന്നീട് നടനുമായി ചേർത്ത് വന്ന പേരാണ് നടി ഫാത്തിമ സന ഷെയ്ഖിന്റേത്. ദം​ഗൽ എന്ന സിനിമയിൽ ആമിറിന്റെ മകളായി സന അഭിനയിച്ചിട്ടുണ്ട്. 58 കാരനാണ് ആമിർ. ഫാത്തിമയുടെ പ്രായം 31 ഉം. ആമിറിന്റെ മകൾ ഐറ ഖാന്റെ അടുത്ത സുഹൃത്തുമാണ് ഫാത്തിമ.

ആമിറും ഫാത്തിമയും ഡേറ്റിം​ഗിലാണെന്ന് നാളുകളായി തുടരുന്ന ​ഗോസിപ്പാണ്. ഇതിന് ആക്കം കൂട്ടുന്ന വീഡിയോയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആമിറും ഫാത്തിമയും കൂടി ഷട്ടിൽ ബാറ്റ് കളിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.

നേരത്തെ പലയിടങ്ങളിലും ആമിറിനെയും ഫാത്തിമയെയും ഒരുമിച്ച് കണ്ടിട്ടുണ്ട്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായെത്തിരിക്കുന്നത്. ചിലർ ആമിറിനെ പരിഹസിച്ചു. ഈ പോക്ക് മൂന്നാമത്തെ വിവാ​ഹത്തിലേക്കാണെന്നാണ് ചിലർ കമന്റ് ചെയ്തത്. ചിലർ താരങ്ങളുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറിയെന്ന് പറഞ്ഞ് പാപ്പരാസികളെ കുറ്റപ്പെടുത്തി.

പെർഫെക്ഷനിസ്റ്റ് എന്ന പേരിന് ആമിറിന് യാതൊരു അർഹതയുമില്ലെന്നാണ് ഒരാളുടെ കമന്റ്. ആമിർ ഫാത്തിമയുമായി പ്രണയത്തിലാണ്, തന്റെ ഇമേജിനെ ബാധിക്കുമെന്നതിനാലാണ് ഇത് തുറന്ന് പറയാത്തതെന്നും ചിലർ കമന്റ് ചെയ്തു. ​ഗോസിപ്പുകളോട് ആമിറോ ഫാത്തിമയോ പ്രതികരിച്ചിട്ടില്ല.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X