ഒരു ചുംബന രംഗം പൂര്‍ത്തിയാക്കിയത് 3 ദിവസം കൊണ്ട്, 47 റീടേക്കും! ആമിറും കരിഷ്മയും നേരിട്ട വിമർശനത്തിന് കാരണമിത്

സിനിമ ചിത്രീകരണത്തിന് ഇടയില്‍ സംഭവിക്കുന്ന പിന്നാമ്പുറ കഥകള്‍ പലപ്പോഴും വലിയ ചര്‍ച്ചകള്‍ ആവാറുണ്ട്. അത്തരത്തില്‍ രസകരമായ പല അനുഭവ കഥകളും താരങ്ങള്‍ തുറന്നു പറയാറുണ്ട്. അത്തരത്തില്‍ ബോളിവുഡിലെ വൈറലായ ഒരു സീനിനെ പറ്റിയുള്ള കഥകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

1996 പുറത്തിറങ്ങിയ രാജ ഹിന്ദുസ്ഥാനി എന്ന സിനിമയില്‍ ആമിര്‍ ഖാനും കരിഷ്മ കപൂറുമാണ് നായിക നായകന്മാരായിട്ട് അഭിനയിച്ചത്. ചിത്രം റിലീസിന് എത്തി 29 വര്‍ഷമാവുന്നതിനോട് അനുബന്ധിച്ചാണ് സിനിമയുടെ പിന്നാമ്പുറത്ത് നടന്ന കൗതുകകരമായ കാര്യങ്ങള്‍ പുറത്തു വന്നത്. ആമിര്‍ ഖാനും കരിഷ്മയും തമ്മിലാരു ചുംബനരംഗം ചിത്രത്തിലുണ്ടായിരുന്നു.

aamir-karishma

അക്കാലത്ത് രാജ ഹിന്ദുസ്ഥാനി എന്ന സിനിമ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത് അതിലെ ചുംബനരംഗം നീണ്ട് പോയതിനെ കുറിച്ചായിരുന്നു. ഇത് മാത്രമല്ല ആ ഒരു സീന്‍ എടുക്കാന്‍ ഒത്തിരി ടേക്കുകള്‍ വേണ്ടി വന്നുവെന്ന കഥയാണ് പ്രചരിക്കുന്നത്.

'രാജാ ഹിന്ദുസ്ഥാനി'ക്ക് വേണ്ടി ആമിറും കരിഷ്മയും അവരുടെ നൂറ് ശതമാനം നല്‍കിയാണ് അഭിനയിച്ചത്. ചുംബന രംഗം ചെയ്യാനും താരങ്ങള്‍ക്ക് മടിയുണ്ടായിരുന്നില്ല, എന്നാല്‍ ഓരോ തവണ ഷൂട്ട് ചെയ്യുമ്പോഴും സ്‌ക്രീനില്‍ വേണ്ടത്ര നന്നായി വരാത്തതിനെ തുടര്‍ന്ന് നാല്‍പ്പത്തിയേഴ് തവണയാണ് ഈയൊരു സീന്‍ മാത്രം ചിത്രീകരിച്ചത്. ഒരു സീനിന് വേണ്ടി മൂന്ന് ദിവസം വേണ്ടി വരികയും ചെയ്തു.

മുന്‍പൊരു അഭിമുഖത്തില്‍ നടി കരിഷ്മ കപൂര്‍ തന്നെയാണ് ഈ കഥ വെളിപ്പെടുത്തിയത്. 'ആ ചുംബന രംഗത്തിന്റെ പേരില്‍ ഞങ്ങള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെന്നാണ് നടി പറഞ്ഞത്. ആളുകള്‍ എല്ലായ്‌പ്പോഴും അതിനെക്കുറിച്ച് വളരെ യാദൃശ്ചികമെന്ന പോലെ സംസാരിക്കുമായിരുന്നു. എന്നാല്‍ ആ ഒരു രംഗം ചിത്രീകരിക്കാന്‍ താനും ആമിര്‍ ഖാനുമടക്കമുള്ളവര്‍ ഒത്തിരി കഷ്ടപ്പെട്ടു.

3 ദിവസമെടുത്തിട്ടാണ് അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അതിന് കാരണമെന്താണെന്നും നടി സൂചിപ്പിച്ചു. ഊട്ടിയില്‍ വച്ചാണ് അന്ന് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഫെബ്രുവരിയിലോ മറ്റോ ആയിരുന്നു. അന്ന് ഭയങ്കര തണുപ്പുള്ള അന്തരീക്ഷലുമായിരുന്നു. ഈ രംഗം എത്രയും വേഗം ചെയ്ത് തീര്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. അങ്ങനെ തണുപ്പുണ്ടെങ്കിലും രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണി വരെ ഷൂട്ട് ചെയ്‌തെങ്കിലും അത് ശരിയായില്ല.

aamir-karishma

ലിപ് ലോക്ക് രംഗം ചിത്രീകരിക്കുമ്പോള്‍ ഞങ്ങള്‍ ഇരുവരും വിറയ്ക്കും. ഇക്കാരണത്താല്‍ 47 റീടേക്കുകളാണ് ഇതിന് വേണ്ടി നടത്തിയത്. അങ്ങനെ മൂന്ന് ദിവസമെടുത്ത് പൂര്‍ത്തിയാക്കിയ രംഗമായിരുന്നു സിനിമയിലെ ആ നീണ്ട ചുംബനരംഗം.

1996 ല്‍ പുറത്തിറങ്ങിയ 'രാജ ഹിന്ദുസ്ഥാനി' ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ആറ് കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 78 കോടി രൂപ വരെ കളക്ഷനായി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധര്‍മേഷ് ദര്‍ശന്‍ രചന നിര്‍വഹിച്ച് അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രമായിരുന്നു രാജ ഹിന്ദുസ്ഥാനി. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ 2000 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായിരുന്നു രാജ ഹിന്ദുസ്ഥാനി. നദീം - ശ്രാവണ്‍ ആയിരുന്നു ഈ സിനിമയുടെ സംഗീത സംവിധാനം. ഇതിലെ പാട്ടുകളും വലിയ ഹിറ്റായി.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X