മാതാപിതാക്കളുടെ വിവാഹമോചനം എന്നെ ബാധിച്ചിട്ടില്ല, താരപുത്രിയുടെ തുറന്നുപറച്ചില്‍ വൈറലാവുന്നു

ബോളിവുഡ് സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് ആമിര്‍ ഖാന്‍. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ആമിറും റീനയും വിവാഹമോചിതരായ സംഭവമൊന്നും തന്നെ ബാധിച്ചിരുന്നില്ലെന്ന് മകള്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ഇറ ഖാന്‍ ഇതേക്കുറിച്ച് പറഞ്ഞത്. താരപുത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പ്രണയിച്ച് വിവാഹിതരായവര്‍ വിവാഹമോചനത്തിന് ശേഷവും സുഹൃത്തുക്കളായി തുടരാറുണ്ട്. പരസ്പരമുള്ള പഴിചാരലുകളില്ലാതെയാണ് മിക്കവരും വേര്‍പിരിയുന്നത്. മക്കളുടെ കാര്യങ്ങള്‍ക്കായി ഇവരെല്ലാം ഒരുമിക്കാറുമുണ്ട്. ആമിറും റീനയും വേര്‍പിരിഞ്ഞപ്പോള്‍ അത് തന്നെ ബാധിച്ചിരുന്നില്ലെന്നും തകര്‍ന്നുപോയ കുടുംബമല്ല തന്റേതെന്നുമായിരുന്നു മകള്‍ പറഞ്ഞത്.

ബാധിച്ചിട്ടില്ല

ബാധിച്ചിട്ടില്ല

മാതാപിതാക്കളുടെ വിവാഹമോചനം തന്നിൽ യാതൊരു മുറിപ്പാടും വരുത്തിയിട്ടില്ലെന്ന് താരപുത്രി ഇറാ ഖാൻ. അവരുടെ വിവാഹമോചനം ജീവിതത്തിലെ ദുരന്തമല്ലെന്നും വേർപിരിഞ്ഞെങ്കിലും ഇപ്പോഴും അവർ നല്ല സുഹൃത്തുക്കളാണെന്നും ഇറാ പറയുന്നു. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെയാണ് ഇറാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മുറിപ്പാടായിരുന്നില്ല

മുറിപ്പാടായിരുന്നില്ല

എന്റെ മാതാപിതാക്കളുടെ വിവാഹമോചനം എനിക്കൊരു മുറിപ്പാടും വരുത്തിയിട്ടില്ല. അതെന്റെ ജീവിതത്തിലെ ദുരന്തമൊന്നും ആയിരുന്നില്ല. അവര്‍ പിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഞങ്ങളുടേത് ഒരു തകര്‍ന്ന കുടുംബമല്ലെന്നും മകള്‍ പറയുന്നു. മക്കളുടെ കാര്യങ്ങള്‍ക്കായി ഇരുവരും ഇടയ്ക്ക് ഒരുമിക്കാറുണ്ട്.

അതായിരുന്നില്ല കാരണം

അതായിരുന്നില്ല കാരണം

വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും എനിക്കും ജുനൈദിനും രണ്ട് പേരും മാതാപിതാക്കളായി എപ്പോഴും ഉണ്ടായിരുന്നു. ആളുകള്‍ ഞങ്ങളുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞല്ലോ എന്ന് ചോദിച്ച് സഹതാപം കാണിക്കുമ്പോള്‍ അതിലെന്താണ് ഇത്ര പ്രശ്‌നം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതെനിക്ക് ഒരിക്കലും മുറിവുണ്ടാക്കിയിട്ടില്ല. ഒരു മോശം കാര്യമായിരുന്നില്ല അത്. ഞാന്‍ വിഷാദരോഗത്തില്‍ വീണതിന് പിന്നില്‍ അതൊരു കാരണമേയല്ലെന്നും താരപുത്രി പറയുന്നു.

മാതാപിതാക്കളോട് പറഞ്ഞു

മാതാപിതാക്കളോട് പറഞ്ഞു

താൻ നാല് വർഷമായി വിഷാദരോഗിയാണെന്ന് മാനസികാരോഗ്യ ദിനത്തിൽ വിഡിയോ സന്ദേശത്തിലൂടെ ഇറാ വെളിപ്പെടുത്തിയിരുന്നു. കൗമാരപ്രായത്തിൽ ലൈംഗികാതിക്രമത്തിനിരയായെന്ന വെളിപ്പെടുത്തലും ഞെട്ടലോെടയാണ് ബോളിവുഡ് ലോകം കേട്ടത്.തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തിരിച്ചറിയാൻ ഒരു വർഷമെടുത്തെന്നും അതിനു ശേഷം അച്ഛനായ ആമിറിനോടും അമ്മ റീന ദത്തയോടും ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നുവെന്നും ഇറാ ഖാൻ പറയുന്നു.

Recommended Video

Abhilash S Kumar Exlcusive Interview | FilmIbeat Malayalam
ആഗ്രഹമില്ലായിരുന്നു

ആഗ്രഹമില്ലായിരുന്നു

എനിക്ക് സ്കൂളിൽ പോകാൻ ആഗ്രഹമില്ലായിരുന്നു. ശ്വാസം മുട്ടലുണ്ടായിരുന്നു. എന്റെ മാതാപിതാക്കളോടോ സുഹൃത്തുക്കളോടോ എനിക്ക് ഇത് പറയാൻ കഴിയുമായിരുന്നില്ല. കാരണം അവർ എന്നോട് എന്തുകൊണ്ടെന്ന് ചോദിക്കുമായിരുന്നു. എന്തുകൊണ്ടെന്ന് എനിക്കറിയില്ല. എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളിലൂടെയും പോയി ഞാൻ സംസാരിച്ചു. ഞാൻ ഒരു കാരണം കണ്ടെത്താൻ ശ്രമിച്ചു, എനിക്ക് ഒരു കാരണവുമില്ല. അവർക്ക് എന്നെ സഹായിക്കാൻ പറ്റില്ലെന്ന് എനിക്കറിയാവുന്ന ഒരു ഭാരം എന്തിനാണ് അവരുടെ മേൽ വയ്ക്കുന്നതെന്നും ഇറ ഖാൻ ചോദിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X