എന്നെ ഉപേക്ഷിച്ച് പോയതാണ്, താനായി കാമുകിമാരെ കളഞ്ഞിട്ടില്ലെന്ന് സല്‍മാന്‍! മുന്‍ഭാര്യമാരെ കുറിച്ച് ആമിര്‍ ഖാൻ

ബോളിവുഡിലെ കിംഗ് ഖാന്‍മാരില്‍ പ്രധാനികളാണ് സല്‍മാന്‍ ഖാനും ആമിര്‍ ഖാനും. വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടതിന്റെ വിശേഷമാണ് പുറത്ത് വന്നിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ 18-ാമത് സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെയായിരുന്നു കഴിഞ്ഞ ദിവസം.

ഇതില്‍ പങ്കെടുക്കാനാണ് ആമിര്‍ ഖാന്‍ എത്തിയത്. വേദിയില്‍ വെച്ച് സൂപ്പര്‍ താരങ്ങള്‍ തമ്മിലുണ്ടായ സംഭാഷണമാണ് ഇപ്പോള്‍ ശ്രദ്ദേയമായിരിക്കുന്നത്. രസകരമായ ചില തമാശകള്‍ പങ്കുവെച്ച് കൊണ്ടാണ് ഇരുവരും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

salmaan

സല്‍മാന്‍ ഖാന്‍ ആതിഥേയത്വം വഹിക്കുന്ന ഷോയില്‍ ആമിര്‍ ഖാനൊപ്പം അദ്ദേഹത്തിന്റെ മകന്‍ ജുനൈദ് ഖാനും ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും ഇളയമകള്‍ ഖുഷി കപൂറും പങ്കെടുത്തു. ഇരുവരും അഭിനയിക്കുന്ന സിനിമയുടെ പ്രൊമോഷന് വേണ്ടിയായിരുന്നു താരപുത്രന്മാര്‍ എത്തിയത്. രസകരമായ സംഭാഷണത്തിനിടെ സല്‍മാന്‍ ആമിറിനോട് ഒരു പുതിയ കാമുകി ഉണ്ടോ എന്ന് തമാശയായി ചോദിച്ചു. എന്നാല്‍ ഇതിന് മകന്‍ ജുനൈദിന്റെ നര്‍മ്മം കലര്‍ന്ന കമന്റാണ് എല്ലാവരെയും അമ്പരപ്പിച്ചത്.

താനും സല്‍മാനും രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരേ സ്‌കൂളില്‍ പഠിച്ചിരുന്നുവെന്ന് പരിപാടിയില്‍ ആമിര്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. 'തങ്ങളുടെ പഴയകാലത്തെ കുറിച്ച് പലര്‍ക്കും അറിയില്ല, പക്ഷേ ഞാനും സല്‍മാനും രണ്ടാം ക്ലാസില്‍ ഒരേ സ്‌കൂളിലാണ് പഠിച്ചതെന്ന്' ആമിര്‍ പറഞ്ഞപ്പോള്‍ 'തന്നെ സ്‌കൂളില്‍ നിന്നും പുറത്താക്കി' എന്നായിരുന്നു സല്‍മാന്‍ തമാശരൂപേണ പറഞ്ഞത്. 'നിങ്ങള്‍ക്ക് ഞങ്ങളെ ബാല്യകാല സുഹൃത്തുക്കളെന്ന് വിളിക്കാമെന്നും' താരങ്ങള്‍ പറയുന്നു.

ഇതിനിടെ പരസ്പരം ഫോണുകള്‍ കൈമാറാന്‍ ജൂനൈദ് താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇരുവരുടെയും സൗഹൃദം പരീക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് താരപുത്രന്‍ ഇക്കാര്യം പറഞ്ഞത്. 'ഈ കളിയ്ക്ക് തനിക്ക് താല്‍പര്യമില്ലെന്നാണ്' സല്‍മാന്‍ പറഞ്ഞത്. മാത്രമല്ല ഫോണ്‍ കൊടുക്കാനുള്ള എതിര്‍പ്പും താരം അറിയിച്ചു. മാത്രമല്ല ആമിര്‍ ഖാന് ഇക്കാര്യത്തില്‍ പ്രശ്‌നമില്ല. അദ്ദേഹമൊരു കുടുംബസ്ഥനാണ്. നീ രണ്ടു പ്രാവശ്യം വിവാഹിതനായി, അതില്‍ നിനക്ക് കുട്ടികളുണ്ട്, എനിക്കതൊന്നും ഉണ്ടായിട്ടില്ലെന്ന്' സല്‍മാന്‍ പറഞ്ഞു.

മടിച്ചിട്ടാണെങ്കിലും സല്‍മാന്‍ ഫോണ്‍ ആമിറിന് കൈമാറി. ഒപ്പം ആമിറിന്റെ ഫോണ്‍ വാങ്ങിക്കുകയും ചെയ്തു. ഫോണ്‍ കിട്ടിയ ഉടനെ സല്‍മാന്‍ ചോദിച്ചു, 'നിനക്ക് പുതിയ ഗേള്‍ഫ്രണ്ട് ഉണ്ടോ?' എന്ന്. ഇത് കേട്ട ആമിര്‍ ഖാന്‍ എന്റെ ഫോണ്‍ എടുത്ത് നോക്കിയാല്‍ നിങ്ങള്‍ക്ക് അതിനുള്ള ഉത്തരം കിട്ടുമെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

sss-

ഇതിനിടെ ഫോണ്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍, സല്‍മാന്റെ മുന്‍കാല ബന്ധങ്ങളിലൊന്നിനെ പരാമര്‍ശിച്ച് ഇവള്‍ ഇപ്പോഴും ഉണ്ടോന്ന് ആമിര്‍ ചോദിച്ചു. 'ഞാന്‍ ആരോടും പോകാന്‍ ആവശ്യപ്പെട്ടിട്ടില്ല. പകരം അവരൊക്കെ പോയതാണെന്ന് സല്‍മാന്‍ പറയുന്നു.

അതേ സമയം ആമിറിന്റെ ഫോണ്‍ പരിശോധിക്കാന്‍ തനിക്ക് വലിയ താല്‍പര്യമില്ലെന്നാണ് സല്‍മാന്‍ പറഞ്ഞത്. 'നിങ്ങളുടെ ഫോണില്‍ ഞാന്‍ കാണുന്നത് ഒന്നുകില്‍ റീന ദത്ത അല്ലെങ്കില്‍ കിരണ്‍ റാവു നിങ്ങള്‍ക്ക് അയച്ച മെസ്സേജുകളായിരിക്കും. ഇത് കേട്ട ഉടനെ അത് ശരിയാണെന്നും അദ്ദേഹത്തിന്റെ ഫോണില്‍ നിങ്ങള്‍ക്ക് രണ്ട് മുന്‍ ഭാര്യമാരുടെ സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയുമെന്ന് മകന്‍ ജുനൈദ് പറയുന്നു.

ആമിര്‍ ഖാന്റെ ആദ്യ ഭാര്യയാണ് റീന ദത്ത. 1986 ലാണ് ആമീറും റീനയും വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ജനിച്ച മക്കളാണ് ഇറ ഖാനും, ജുനൈദ് ഖാനും. എന്നാല്‍ 2002 ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് 2005 ലാണ് ആമിര്‍ ഖാന്‍ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്. വാടകഗര്‍ഭധാരണത്തിലൂടെ ആസാദ് എന്നൊരു മകനും ജന്മം കൊടുത്തു. എന്നാല്‍ 15 വര്‍ഷത്തിന് ശേഷം 2021 ല്‍ ആമിറും കിരണും വേര്‍പിരിഞ്ഞു. ഇപ്പോഴും പഴയ സൗഹൃദം കാത്തുസൂക്ഷിക്കുകയാണ് താരങ്ങള്‍.

Read more about: aamir khan salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X