ലോക് ഡൗണിലും സഹായിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ആമിര്‍ ഖാനും കിരണ്‍ റാവുവും
25 വര്‍ഷമായി നിഴലായി കൂടെ നിന്ന സഹായിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് ആമിര്‍ ഖാന്‍. കാല്‍ നൂറ്റാണ്ടിലേറെയായി ആമിര്‍ ഖാനൊപ്പമുളള സഹായി അമോസ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അറുപതു വയസുകാരനായ അമോസ് വിടവാങ്ങിയത്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും ഭാര്യ കിരണ്‍ റാവുവിനൊപ്പമാണ് ആമിര്‍ ഖാന്‍ അമോസിനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്.

ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും മാസ്‌ക് ധരിച്ചുമായിരുന്നു ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ആമിറിന്റെയും ഭാര്യയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ലാല്‍ സിംഗ് ച്ഛദ്ദയാണ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് സിനിമ. കഴിഞ്ഞ വര്‍ഷം തന്റെ ജന്മദിനത്തിലായിരുന്നു പുതിയ പ്രോജക്ട് ആമിര്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നത്. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അദ്വൈത് ചന്ദന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
അതുല്‍ കുല്‍ക്കര്‍ണിയുടെ തിരക്കഥയില്‍ സിനിമ ഒരുങ്ങുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. കേരളത്തിലും സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. കരീന കപൂര്‍, മോന സിംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. ആമിര്‍ ഖാനും വിയാകോം 18 മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ ആണ് ആമിര്‍ ഖാന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം. സിനിമ തിയ്യേറ്ററുകളില്‍ പരാജയമായി മാറിയിരുന്നു.
വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ കാര്യമായ ഓളമുണ്ടാക്കാന്‍ സാധിച്ചില്ല. ആമിര്‍ ഖാനൊപ്പം തന്നെ ബോളിവുഡില്‍ തിളങ്ങിയ സംവിധായികയാണ് കിരണ്‍ റാവു. ധോബി ഗട്ട് എന്ന ചിത്രമാണ് കിരണ്‍ റാവു സംവിധാനം ചെയ്തിരുന്നത്. സംവിധാനത്തിന് പുറമെ നിര്‍മ്മാതാവായും ഗായികയായും കിരണ്‍ റാവു തിളങ്ങിയിരുന്നു.


Click it and Unblock the Notifications











