രണ്ട് ഭാര്യമാരും ശക്തയായ സ്ത്രീകളാണ്; വിവാഹ വാര്‍ഷിക ദിനത്തില്‍ ആമിര്‍ ഖാന്റെ വാക്കുകള്‍ വൈറലാവുന്നു
ബോളിവുഡിലെ പെര്‍ഫഷനിസ്റ്റ് എന്നാണ് ആമിര്‍ ഖാന്‍ അറിയപ്പെടുന്നത്. സിനിമയുടെ കാര്യത്തിലടക്കം ആമിര്‍ ഖാന്റെ സവിശേഷതകള്‍ പിന്തുടരുന്ന ഒരുപാട് ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസം വന്നെത്തിയതിന്റെ സന്തോഷത്തിലാണ് താരം. ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും ഒന്നിച്ചുള്ള ജീവിതത്തിന്റെ പതിനാറാം വാര്‍ഷികം ആഘോഷിക്കുകയാണ്.
ആദ്യ ഭാര്യ റീന ദത്തയുമായി പതിനാറ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് ആമിര്‍ സംവിധായിക കിരണ്‍ റാവുമായി അടുപ്പത്തിലാവുന്നത്. അടുത്തിടെ ചൈനീസ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റീനയെ കുറിച്ചും കിരണിനെ കുറിച്ചും ആമിര്‍ തുറന്ന് സംസാരിച്ചിരുന്നു. ഈ അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്.

കിരണിനെ പരിചയപ്പെട്ടത് എങ്ങനെയാണെന്നുള്ള കാര്യത്തെ കുറിച്ച് താരം വ്യക്തമാക്കുന്ന വീഡിയോ ആമിറിന്റെയും കിരണിന്റെയും വിവാഹ വാര്‍ഷിക ദിനത്തില്‍ വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ്. '2001 ല്‍ ലഗാന്‍ എന്ന സിനിമ ചെയ്യുന്ന സമയത്താണ് ഞാന്‍ കിരണിനെ കണ്ടുമുട്ടുന്നത്. ആ സിനിമയുടെ അസിസ്റ്റന്റ് സംവിധായകരില്‍ ഒരാള്‍ കിരണ്‍ ആയിരുന്നു. പക്ഷേ ആ സമയത്ത് ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു. എന്തിന് നല്ല സുഹൃത്തുകള്‍ പോലുമായിരുന്നില്ല. ആ യൂണിറ്റില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ മാത്രം. എന്റെ വേര്‍പിരിയലിനും വിവാഹമോചനത്തിന് ശേഷം ഞാന്‍ അവളെ വീണ്ടും കണ്ടു.
Recommended Video
ആ പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ കിരണ്‍ എന്നെ വിളിക്കുകയും ഏകദേശം അരമണിക്കൂറോളം ഞങ്ങള്‍ സംസാരിക്കുകയും ചെയ്തു. ഫോണ്‍ വെച്ചതിന് ശേഷമാണ് അവളുമായി സംസാരിച്ചതോടെ ഞാന്‍ കുറച്ച് സന്തോഷവാനായെന്ന് തിരിച്ചറിയുന്നത്. പിന്നീടും അവളുമായി സംസാരിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ കൂടുതല്‍ സന്തോഷവാനായി. കിരണ്‍ എന്റെ ജീവിതത്തിലേക്ക് വന്നതില്‍ ഞാനിപ്പോള്‍ ഭാഗ്യവാനാണ്.


Click it and Unblock the Notifications