'എന്താണ് ഭർത്താവെന്ന നിലയിൽ എനിക്കുള്ള കുറവ് ?; കിരൺ എന്നോട് തുറന്ന് പറഞ്ഞു'; ഡിവോഴ്സിന് ശേഷം നടന്നത്

സിനിമകൾക്കൊപ്പം തന്നെ ആമിർ ഖാന്റെ വ്യക്തി ജീവിതവും എപ്പോഴും ജനശ്രദ്ധ നേടിയിട്ടുണ്ട്. നടന്റെ ജീവിതത്തിലുണ്ടായ പല ഘട്ടങ്ങൾ ആരാധകർ കണ്ടതാണ്. വിവാഹവും വിവാഹമോചനവും ഒന്നിലേറെ തവണ ആമിറിന്റെ ജീവിതത്തിൽ നടന്നു. വിഷമ ഘട്ടങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യാൻ‌ ആമിറിനും പങ്കാളികൾക്കും കഴിഞ്ഞു. വിവാഹ മോചനത്തിന് ശേഷവും ആമിറും മുൻ ഭാര്യമാരും സുഹൃത്തുക്കളാണ്. കു‌ടുംബത്തിലെ വിശേഷ ദിവസങ്ങളിലും ഡിന്നറിനുമെല്ലാം ഇവർ ഒരുമിച്ചെത്തുന്നു.

വിവാഹമോചനത്തിന് ശേഷവും രണ്ടാം ഭാര്യ കിരൺ റാവുവിനാെപ്പം സിനിമ ചെയ്യാൻ ആമിർ ഖാൻ തയ്യാറായി. ലാപത ലേഡീസ് ആണ് ആമിറും കിരണും ഒന്നിച്ച പുതിയ സിനിമ. ‌ ആമിറുമായി പിരിഞ്ഞെങ്കിലും തങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കിരൺ റാവു പറയുകയുണ്ടായി. ആമിർ നായകനായ ല​ഗാൻ എന്ന സിനിമയിൽ സഹസംവിധായികയായി കിരൺ റാവു പ്രവർത്തിച്ചിട്ടുണ്ട്.

Aamir Khan, Kiran Rao

ഈ സിനിമയ്ക്കിടെയാണ് ആമിറും കിരണും പരസ്പരം അടുത്തറിഞ്ഞത്. 2005 ൽ വിവാഹിതരായ ഇരുവർക്കും ആസാദ് എന്ന മകനും ജനിച്ചു. സറൊ​ഗസി വഴിയാണ് മകൻ ജനിച്ചത്. പരസ്പരം കരിയറിന് വലിയ പിന്തുണ നൽകിയവരാണ് കിരണും ആമിറും. എന്നാൽ വിവാഹ ജീവിതം മുന്നോട്ട് പോകവെ അസ്വാരസ്യങ്ങൾ ഉടലെടുത്തു. ഇതോടെയാണ് രണ്ട് പേരും പിരിയുന്നത്.

എന്നാൽ ബന്ധം പിരിഞ്ഞെങ്കിലും കുടുംബമായി തുടരാൻ ഇവർ തീരുമാനിച്ചു. വിവാഹമോചനത്തിന് ശേഷം കിരൺ റാവുമായി നടന്ന സംഭാഷണത്തെക്കുറിച്ച് സംസാരിക്കുകയാണ് ആമിറിപ്പോൾ. ഭർത്താവെന്ന നിലയിൽ തനിക്കുള്ള പോരായ്മകളെ പറ്റി കിരൺ തന്നോട് തുറന്ന് പറഞ്ഞെന്ന് ആമിർ വ്യക്തമാക്കി.

Aamir Khan, Kiran Rao

അടുത്തി‌ടെ ഞങ്ങൾ വിവാഹമോചിതരായത് നിങ്ങൾക്കറിയാം. ഒരു വൈകുന്നേരം കിരണിനോട് ഒരു ഭർത്താവെന്ന നിലയിൽ എന്താണ് തനിക്കുള്ള കുറവുകളെന്നും മുന്നോട്ടേക്ക് എനിക്കെന്തൊക്കെ മെച്ചപ്പെടുത്താമെന്നും ചോദിച്ചു. കുറിച്ച് വെക്കൂയെന്ന് അവൾ. എല്ലാ പരാതികളും പോയന്റായി എനിക്ക് എഴുതേണ്ടി വന്നു. നിങ്ങളൊരുപാട് സംസാരിക്കുന്നു, മറ്റൊരെയും സംസാരിക്കാനനുവദിക്കുന്നില്ല, സ്വന്തം വാദത്തിൽ തന്നെ പിടിച്ച് നിൽക്കുന്നു എന്നൊക്കെ പറഞ്ഞു. ഇരുപതോളം പോയന്റുകൾ കിരൺ തനിക്ക് തന്നെന്നും ആമിർ ഖാൻ തുറന്ന് പറഞ്ഞു.

വിവാഹമോചനത്തിന് മുമ്പ് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്നാണ് ആമിറിന്റെ തുറന്ന് പറച്ചിലിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം. വിവാഹമോചനം നടന്നെന്ന് കരുതി രണ്ട് പേർ ശത്രുക്കളാകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ആമിർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മകന്റെ കാര്യത്തിൽ രണ്ട് പേരും തുല്യ ഉത്തരവാദിത്തം കാണിക്കുന്നുണ്ട്. ആമിറിന്റെ ആദ്യ ഭാര്യ റീന ദത്തയുമായും കിരണിന് സൗഹൃദമുണ്ട്. റീനയുടെയും ആമിറിന്റെയും മകൾ ഇറ ഖാന്റെ വിവാഹത്തിന് നിറ സാന്നിധ്യമായി കിരൺ റാവു ഉണ്ടായിരുന്നു. റീനയുമായും ആമിറിന്റെ ബന്ധുക്കളുമായും ഇപ്പോഴും കിരണിന് അടുത്ത ബന്ധമുണ്ട്. വിവാഹമോചനം ബോളിവുഡ് താരങ്ങൾക്കിടയിൽ പുതിയ കാര്യമല്ലെങ്കിലും പിരിഞ്ഞ ശേഷവും ആമിറും മുൻ ഭാര്യമാരും തുടരുന്ന സൗഹൃദം പലർക്കും കൗതുകമാകുന്നുണ്ട്.

More from Filmibeat

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X