»   » 16വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി,രാജ്യദ്രോഹിയെന്ന് വിളിച്ചയാളില്‍ നിന്നും

16വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി,രാജ്യദ്രോഹിയെന്ന് വിളിച്ചയാളില്‍ നിന്നും

Posted By:
Subscribe to Filmibeat Malayalam

നീണ്ട പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാന്‍ ഒരു പുരസ്‌കാര വേദിയിലെത്തി. ചടങ്ങിന് പല പ്രത്യേകതകളുമുണ്ടായിരുന്നു. 'ദംഗല്‍' എന്ന ആമിറിന്റെ സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്.

ചരിത്രം കുറിച്ച ആ പൊതുവേദിയില്‍ മറ്റൊരു പ്രത്യേകതയുമുണ്ടായിരുന്നു. ആമിറിന് പുരസ്‌കാരം നല്‍കിയത് ആര്‍ എസ് എസിന്റെ മുതിര്‍ന്ന നേതാവ് മോഹന്‍ ബഗതില്‍ നിന്നുമാണ്. അതിലെന്താണെന്ന് അല്ലെ.

ലത മങ്കേഷ്‌കറിന്റെ ക്ഷണം സ്വീകരിച്ച ആമിര്‍

ലത മങ്കേഷ്‌കറിന്റെ ക്ഷണം സ്വീകരിച്ചാണ് ആമിര്‍ പുരസ്‌കാര വേദിയിലെത്തിയത്. ഇന്ത്യയുടെ വാനമ്പാടി എന്ന അറിയപ്പെടുന്ന ലത മങ്കേഷ്‌കറുടെ പിതാവിന്റെ 75-ാം മരണ വാര്‍ഷികത്തില്‍ ദിനനാഥ് മങ്കേഷ്‌കറുടെ സ്മരണാര്‍ത്ഥമാണ് പുരസ്‌കാര വേദി സംഘടിപ്പിച്ചത്.

ആമിറിന്റെ ദംഗലിലെ പ്രകടനം

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആമിറിന്റെ ദംഗലിലെ മികച്ച പ്രകടനത്തിനാണ് ആമിര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ഗുസ്തിക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച സിനിമ ഹിറ്റായി മാറിയിരുന്നു.

രാജ്യ ദ്രോഹിയായ ആമിര്‍

2015 ല്‍ രാജ്യത്തെ അസഹിഷ്ണുതക്കെതിരെ ആമിര്‍ പ്രസ്താവന നടത്തിയിരുന്നു. ആമിറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗത് ആമിറിനെ രാജദ്രോഹിയെന്ന് വിളിച്ചിരുന്നു. ഒപ്പം പാകിസ്താനിലേക്ക് പോവാനും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

പുരസ്‌കാരം ഏറ്റുവാങ്ങിയത് മോഹന്‍ ഭഗതില്‍ നിന്നും

വര്‍ഷങ്ങള്‍ക്കു ശേഷം ആമീര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്് മോഹന്‍ ഭഗതിന്റെ കൈയില്‍ നിന്നുമായിരുന്നു. രാജ്യദ്രോഹി എന്നു വിളിച്ച അധിഷേപിച്ചിരുന്നെങ്കിലും മോഹന്‍ ഭഗതിന്റെ കൈയില്‍ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങുന്നതിന് ആമിര്‍ മടിയൊന്നും കാണിച്ചിരുന്നില്ല. പുരസ്‌കാരം ഏറ്റുവാങ്ങിയ വാങ്ങിയ ആമിര്‍ വികാരധീനനായി. മറുപടി പ്രസംഗത്തില്‍

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്‌കാര്‍ വേദിയിലെത്തിയത്

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ആമിര്‍ പുരസ്‌കാര വേദിയിലെത്തിയത്. അത് 'ലഗാന്‍' എന്ന സിനിമക്ക് ഓസ്‌കാര്‍ വേദിയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. അതിന് ശേഷം ആമിര്‍ പുരസ്‌കാരവേദിയിലെത്തിയിരുന്നില്ല. സ്വകാര്യ ചാനലുകളിലും മറ്റും നല്‍കുന്ന പുരസ്‌കാരങ്ങള്‍ക്ക് ക്രെഡിബിലിറ്റിയില്ലെന്ന് പറഞ്ഞ് ആമിര്‍ പുരസ്‌കാകങ്ങള്‍ നിഷേധിച്ചിരുന്നു.

English summary
Aamir Khan Finally Attends An Award Function After 16 Years!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam