ആദ്യ ഭാര്യയും രണ്ടാം ഭാര്യയും പിരിഞ്ഞപ്പോള്‍ കൂടെ മറ്റാരും ഇല്ലായിരുന്നു; ഗോസിപ്പുകളോട് നടന്‍ ആമിര്‍ ഖാന്‍
ബോളിവുഡിനെ ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞ വര്‍ഷം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വേര്‍പിരിയുന്നത്. 15 വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് 2021 ജൂലൈയിലാണ് താരങ്ങള്‍ വെളിപ്പെടുത്തിയത്. ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെങ്കിലും എന്നും സുഹൃത്തുക്കളെ പോലെ തുടരുമെന്ന് താരങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫഷനിസ്റ്റ് എന്ന് പേരുണ്ടെങ്കിലും ആമിര്‍ ഖാന്റെ ദാമ്പത്യ ജീവിതത്തില്‍ ഒന്നിലധികം വിവാഹമോചനങ്ങള്‍ ഉണ്ടായത് ആരാധകരെയും നിരാശയിലാക്കി.
ഇന്നിതാ ആമിര്‍ ഖാന്‍ തന്റെ അമ്പത്തിയേഴാം ജന്മദിനം ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള നിരവധി കഥകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലൂടെ കിരണുമായിട്ടുള്ള വിവാഹമോചനത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. ആമിറിന്റെ വാക്കുകളിങ്ങനെയാണ്...

'ഞങ്ങള്‍ ഒരുമിച്ചിരുന്ന് കുടുംബത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അതില്‍ നിന്നും വിട്ട് തന്റെ മനസ് വേറെ എവിടെയോ ആണെന്ന് കിരണ്‍ പറയുമായിരുന്നു. ഞാന്‍ വ്യത്യസ്തമായിട്ടുള്ള ഒരാളാണെന്നും അവള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതില്‍ മാറ്റമൊന്നും വരുത്തേണ്ടതില്ലെന്ന് കൂടി അവള്‍ സൂചിപ്പിച്ചിരുന്നു. കാരണം അങ്ങനെ നിങ്ങള്‍ മാറിയാല്‍ ഞാന്‍ സ്‌നേഹിച്ചിരുന്ന വ്യക്തി ആവുകയില്ല. ഞാന്‍ സ്‌നേഹിച്ചത് നിങ്ങളുടെ ബുദ്ധിയെയും നിങ്ങളുടെ വ്യക്തിത്വത്തെയുമാണ്. അതിനാല്‍ നിങ്ങള്‍ മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കിരണിന്റെ അഭിപ്രായം.

പക്ഷേ ഏഴ് വര്‍ഷം മുന്‍പ് കിരണ്‍ എന്നോട് പറഞ്ഞിരുന്നതിനെ പറ്റി ഇന്ന് ഞാന്‍ ചിന്തിക്കുമ്പോള്‍ മനസിലാവുന്നുണ്ട്. കഴിഞ്ഞ ആറേഴ് മാസങ്ങള്‍ കൊണ്ട് എനിക്ക് ഒത്തിരി മാറ്റങ്ങള്‍ വന്നുവെന്ന് ഞാന്‍ തന്നെ പറയുമെന്നും ആമിര്‍ വ്യക്തമാക്കുന്നു. മാത്രമല്ല വിവാഹമോചനത്തിന്റെ യഥാര്‍ഥ കാരണവും നടന്‍ പറഞ്ഞു. 'ഞാനും കിരണും പരസ്പരം ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം വളരെയധികം ബഹുമാനവും സ്‌നേഹവുമുണ്ട്. എല്ലാ ആളുകള്‍ക്കും അങ്ങനെ ആവണമെന്നില്ല.

യഥാര്‍ത്ഥത്തില്‍, ഞങ്ങള്‍ പരസ്പരം വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും പരസ്പരം കുടുംബത്തെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പരിഗണിക്കുന്നുവെന്നും കിരണും ഞാനും മനസ്സിലാക്കി. കുടുംബത്തോട് അടുപ്പമുള്ളവരാണ് ഞങ്ങള്‍. എന്നാല്‍ ഭാര്യ-ഭര്‍ത്താവ് എന്ന ഞങ്ങളുടെ ബന്ധത്തില്‍ പ്രത്യേകമായൊരു മാറ്റം ഉണ്ടായി. അതുകൊണ്ട് തന്നെ വിവാഹത്തെ ബഹുമാനിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നിരുന്നാലും ഞങ്ങള്‍ പരസ്പരം അടുത്തുണ്ടാകും. ഒരുമിച്ച് ജോലി ചെയ്യാറുണ്ട്. അടുത്ത് അടുത്താണ് താമസം. എന്നാല്‍ ഭാര്യ ഭര്‍ത്താക്കന്മാരല്ലത്തത് കൊണ്ടാണ് അത് ഉപേക്ഷിക്കാം എന്ന് തീരുമാനിക്കുന്നത്.
Recommended Video

ഞാനും റീനയും വേര്‍പിരിഞ്ഞപ്പോള്‍ എന്റെ ജീവിതത്തില്‍ ആരും ഉണ്ടായിരുന്നില്ല. റീനയില്‍ നിന്ന് വിവാഹമോചനം കിട്ടുന്നതിന് മുന്‍പ് ഞാനും കിരണും കണ്ടുമുട്ടിയതായി പലരും കരുതുന്നുണ്ട്. പക്ഷേ അത് ശരിയല്ല. ഞാനും കിരണും കണ്ടുമുട്ടി, പക്ഷേ ഞങ്ങള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളായിയെന്നും താരം പറയുന്നു. ഇപ്പോള്‍ കിരണുമായി പിരിയുന്നത് മറ്റാരെങ്കിലും ജീവിതത്തില്‍ ഉള്ളത് കൊണ്ടാണോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ആമിര്‍ ഖാന്‍ അത് നിഷേധിച്ചു. അന്നും ആരും ഉണ്ടായിരുന്നില്ല. ഇന്നും ആരും കൂടെയില്ലെന്നും ആമിര്‍ പറഞ്ഞു.


Click it and Unblock the Notifications