ആമീര്‍ ഖാന്‍ വീണ്ടും കരയുന്നു
സല്‍മാന്‍ ഖാന്റെ ഹിറ്റ് ചിത്രമായ ബജ്രംഗി ഭായി ജാന്‍ കണ്ട് കരയാത്തവരായി ആരുമുണ്ടായിരുന്നില്ല. എന്തിന് പറയണം ബോളിവുഡ് താരം ആമീര്‍ ഖാന്‍ വരെ കരഞ്ഞു പോയി. എന്നാല്‍ താരം കരഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറാലായിരുന്നു.
താന്‍ ഒരു ലോല മനസ്സിന്റെ ഉടമയാണെന്ന് ആമീര്‍ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. ഇതുപോലെ തന്നെ ആമീര്‍ ഖാന്‍ കരഞ്ഞ വാര്‍ത്തകള്‍ നേരത്തെയും വാര്‍ത്താകളായി പുറത്തു വന്നിട്ടുണ്ട്.

അനന്തരവന്‍ ഇമ്രാന്‍ ഖാനും കങ്കണ റാവത്തും മുഖ്യ വേഷത്തിലെത്തിയ കട്ടി ഭട്ടിയും ആമീറിന്റെ മിഴികള്‍ നിറച്ചതാണ് ഇപ്പോഴത്തെ പുതിയ വാര്‍ത്ത. ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ് കണ്ടിറങ്ങിയ ആമീര്‍ ഖാന്‍ ഏറെ വികാര ഭരിതനായത്രേ.
എന്നാല്‍ ആമീറിന്റെ അതിരു കടന്നുള്ള കരച്ചില്‍ ട്വിറ്ററില്‍ കളിയാക്കല്‍ രൂപത്തില്‍ പ്രചരിക്കുകയാണ്. കട്ടി ഭട്ടി കരച്ചില്‍ എന്ന പേരിലാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. വിമര്‍ശനവും പരിഹാസവും അതിര് കടന്നപ്പോള്‍ ആമീര്‍ ആഗോള ട്വിറ്റര്‍ ട്രെന്റിങിലും ഇടം പിടിച്ചിരിക്കുകായാണ്.


Click it and Unblock the Notifications