നഗ്നനായത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല: ആമീര്‍ ഖാന്‍

By Aswathi

ആമീര്‍ ഖാന്‍ നായകനായ 'പി കെ'യുടെ പോസ്റ്ററിനെ തുടര്‍ന്നുള്ള വിവാദങ്ങളോട് ഇതുവരെ താരം പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ വിശദീകരണവുമായി ആമീര്‍ ഖാന്‍ തന്നെ രംഗത്തെത്തി. പി കെയുടെ പോസ്റ്ററില്‍ നഗ്നനായത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയായിരുന്നില്ലെന്ന് ആമീര്‍ പറയുന്നു.

സിനിമയില്‍ ആ ഒരു ഘടകം അവിഭാജ്യമാണ്. ഈ സിനിമ കണ്ടു കഴിയുമ്പോള്‍ ഈ പോസ്റ്ററിന് പിന്നിലുള്ള ആശയത്തെ കുറിച്ച് മനസ്സിലാവും. ഏറെ പ്രത്യേകതയുള്ള എഴുത്തുകാരനും വ്യത്യസ്ത രീതിയില്‍ സിനിമയെടുക്കുന്ന ആളുമാണ് രാജ് കുമാര്‍ ഹിരാനി. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകന്‍ കൂടെയാണ്. സിനിമയുടെ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ പോസ്റ്റര്‍. ഒരിക്കലും ഒരു പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല ഈ പോസ്റ്ററെന്ന് ആമീര്‍ വ്യക്തമാക്കി.

aamir-khan

'താരേ സമീ പര്‍' എന്ന ചിത്രത്തില്‍ ഭര്‍ഗീന്‍ സഫാരി മുന്നിലുള്ള സ്‌കൂള്‍ ബെഞ്ചിലിരിക്കുന്നതും ഞാന്‍ അവന് പിന്നിലിരിക്കുന്നതുമായ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. അത് ചിത്രത്തിലെ ഒരു കീ ആര്‍ട്ടായിരുന്നു എന്നത് ആമീര്‍ ഇതിനായി ഉദാഹരിച്ചു.

ആമീറിന്റെ പോസ്റ്ററിനെതിരെ കാണ്‍പൂര്‍ കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് വിശദീകരണവുമായി ആമീര്‍ തന്നെ രംഗത്തെത്തിയത്. അതിനിടയില്‍ പോസ്റ്റര്‍ കോപ്പിയടിയാണെന്ന വിവാദവും ഉയര്‍ന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X