»   » ആ വാര്‍ത്ത സത്യമല്ലെന്ന് ആമിര്‍ ഖാന്‍!!! പുതിയ ചിത്രം തഗ്‌സ് മാത്രം!!!

ആ വാര്‍ത്ത സത്യമല്ലെന്ന് ആമിര്‍ ഖാന്‍!!! പുതിയ ചിത്രം തഗ്‌സ് മാത്രം!!!

Posted By: Karthi
Subscribe to Filmibeat Malayalam

ജീവചരിത്ര കഥകളോടെ ഇപ്പോള്‍ ബോളിവുഡിന് വല്ലാത്തൊരു താല്പര്യമുണ്ട്. ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസ് വിജയം നേടുന്നതാണ് കാരണം. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മയുടെ കഥ സിനിമയാകുന്നെന്നും ചിത്രത്തില്‍ ആമിര്‍ ഖാന്‍ രാകേഷ് ശര്‍മയാകുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തിരക്കഥയുമായി ആമിര്‍ ഖാനെ സമീപിച്ചെന്നും ആമിര്‍ സമ്മതം മൂളിയെന്നുമായിരുന്നു വാര്‍ത്തകള്‍. സാരേ ജഹാന്‍ സേ അച്ഛാ എന്നായിരുന്നു സിനിമയുടെ പേരെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' എന്ന ചിത്രത്തില്‍ മാത്രമാണ് താന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതല്ലാതെ വേറെ ചിത്രങ്ങളൊന്നും ചെയ്യുന്നില്ല. മറ്റൊരു ചിത്രത്തിനായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. തന്റെ 52ാം ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് ആമിര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' ജൂണില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ആമിര്‍ ഖാന്‍ വ്യക്തമാക്കി. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധൂം ത്രീയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം. ആമിര്‍ ഖാനൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'തഗ്‌സ ഓഫ് ഹിന്ദുസ്ഥാന്‍'.

ആദ്യമായി അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ആമിര്‍ ഖാന്‍. 73കാരനായ ബിഗ്ബിയുടെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഉറപ്പായും തനിക്ക് പഠിക്കാന്‍ സാധിക്കും. 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' തനിക്ക് മറക്കാനാകാത്ത അനുഭവം നല്‍കുന്ന ചിത്രമായിരിക്കുമെന്നും ആമിര്‍ വ്യക്തമാക്കി.

പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനായ മഹേഷ് മത്തായിയാണ് രാകേഷ് ശര്‍മയുടെ ജീവിത കഥ സിനിമയാക്കുന്നത്. റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ യൂറി മലിഷെവ്, ഗെന്നടി സ്‌ട്രെക്കലോവ് എന്നിവരോടൊപ്പം രാകേശ് ശര്‍മ എട്ട് ദിവസത്തോളം ബഹിരാകാശത്ത് ചിലവിട്ടാതായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്നുമായിരുന്നു വാര്‍ത്തകള്‍.

ആമിർ ഖാന്റെ പ്രസ് മീറ്റ് കാണാം.

English summary
Superstar Aamir Khan has refuted claims that he will star in the biopic on Rakesh Sharma, the first Indian to fly into space. There have been reports that Aamir was approached for the biopic and he had liked the script.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X