ആമിര്‍ ഖാന്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ സംവിധായകനാകുന്നു. പികെ എന്ന ബംബര്‍ ഹിറ്റിനുശേഷമാണ് നമ്മുടെ ആമിര്‍ ഖാന്‍ സംവിധായകന്റെ കുപ്പായം അണിയുന്നത്. താരേ സമീന്‍പറിന് ശേഷം ആമിര്‍ ഖാന്‍ ഒരുക്കുന്ന ചിത്രമാണ് ബര്‍ഫ്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞിരിക്കുന്നത്.
നാല് വര്‍ഷം മുന്‍പ് ബര്‍ഫിന്റെ തിരക്കഥ പൂര്‍ത്തിയായതാണ്. പികെ ഉള്‍പ്പെടെയുള്ള ചിത്രത്തിലെ അഭിനയ തിരക്കാണ് നീണ്ട ഏഴ് വര്‍ഷത്തെ ഇടവേള വേണ്ടി വന്നതെന്ന് താരം പറയുന്നു. ഇനി അതിനുള്ള സമയമായി എന്നാണ് തോന്നുന്നതെന്നും ആമിര്‍ പറയുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കഥ പറഞ്ഞ താരേ സമീന്‍ പര്‍ എന്ന ചിത്രം ജനശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. അമോല്‍ ഗുപ്തയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങിയത്. ആമിര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആമിര്‍ തന്നെയായിരുന്നു കേന്ദ്ര കഥാപാത്രമായി എത്തിയത്.
ആമിര്‍ ഖാന്‍ സത്യമേവ ജയത എന്ന ടെലിവിഷന്‍ പരിപാടിയും ഇതിനിടിയില്‍ അവതരിപ്പിച്ചു വരികയായിരുന്നു. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാകുന്നതു കൊണ്ട് പരിപാടി ഈ വര്‍ഷം ഉണ്ടാകില്ലെന്നും ആമിര്‍ഖാന്‍ വ്യക്തമാക്കി.

പുതിയ ചിത്രം ബര്‍ഫിന്റെ തിരക്കഥ ഒരുക്കിയത് ആമിറിന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു ആണെന്നും സൂചനയുണ്ട്. ആമിര്‍ ഖാന്റെ നിര്‍മ്മാണ വിതരണ കമ്പനിയായ ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications