»   »  പ്രതിഫലത്തില്‍ ഒന്നാമന്‍ ആമിര്‍ തന്നെ, 500 കോടി ചിത്രം ദംഗലിലെ പ്രതിഫലം അറിയേണ്ടേ ??

പ്രതിഫലത്തില്‍ ഒന്നാമന്‍ ആമിര്‍ തന്നെ, 500 കോടി ചിത്രം ദംഗലിലെ പ്രതിഫലം അറിയേണ്ടേ ??

Posted By: Nihara
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് മാത്രം 500 കോടി കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രമാണ് ദംഗല്‍. ഗുസ്തി താരമായ മഹാവീര്‍ സിങ്ങ് ഫോഗട്ടിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ഗുസ്തിക്കാരനായി വേഷമിട്ടത് ആമിര്‍ഖാനാണ്. അഭിനയം മാത്രമല്ല ചിത്രത്തിന്റെ നിര്‍മ്മാണവും ആമിര്‍ തന്നെയായിരുന്നു.

ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സും ഡിസ്‌നി പിക്‌ചേഴ്‌സും യുടിവിയും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്.ചിത്രത്തില്‍ അഭിനയിച്ച പ്രതിഫലത്തിന് പുറമേ ലാഭത്തിന്റെ ഒരു വലിയ വിഹിതവും ആമിര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര നായകരിലൊരാളായ താരം പ്രതിഫലത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്താണ്.

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാമന്‍

ഏറ്റവും കൂടുതല്‍ പ്രതിഫലം ലവാങ്ങുന്ന ഇന്ത്യന്‍ സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ആമിര്‍ഖാന്‍ ഇപ്പോള്‍. ദംഗലില്‍ അഭിനയച്ചതിന് 35 കോടി രൂപയാണ് താരം സ്വന്തമാക്കിയത്. കൂടാതെ ലാഭത്തിന്റെ ഇനത്തിലും സാറ്റലൈറ്റ് വിഭാഗത്തിലുമായി 175 കോടി രൂപയാണ് അഭിനേതാവും നിര്‍മ്മാതാവുമായ താരം ദംഗലിലൂടെ സ്വന്തമാക്കിയത്.

ഒന്നാം സ്ഥാനത്ത് പികെ

ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ആമിറിന്‍റെ തന്നെ പികെയാണ്. രണ്ടാം സ്ഥാനത്തുള്ളത് ദംഗലാണ്.

താരത്തിന്‍റെ പേരിലുള്ള റെക്കോര്‍ഡുകള്‍

ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടുന്ന ബോളിവുഡ് ചിത്രം 2008 ല്‍ പുറത്തിറങ്ങിയ ആമിര്‍ ചിത്രം ഗജിനിയാണ്. ചേതന്‍ ഭഗത്തിന്റെ 5 പോയിന്റ് സംവണ്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ 3ഇഡിയറ്റ്‌സിലൂടെയാണ് ആദ്യമായി ഒരു ചിത്രം 200 കോടി നേടിയത്. ആദ്യമായി 300 കോടി നേടിയത് 2014 ല്‍ പുറത്തിറങ്ങിയ പികെയിലൂടെയാണ്.

ദംഗല്‍ ചരിത്രത്തിലേക്ക്

ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗട്ട് മക്കളായ ഗീത ഫോഗട്ട് , ബബിത കുമാരി എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് ദംഗല്‍. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച കായിക ചിത്രമായാണ് നിരൂപകര്‍ വിലയിരുത്തുന്നത്.

സ്പോര്‍ട്സ് ചിത്രം

മിക്ക സിനിമാ താരങ്ങളെയും പോലെ ചോക്ലേറ്റ് നായകനായാണ് ആമിര്‍ ഖാനും വെള്ളിത്തിരയിലെത്തിയത്. തുടക്കത്തില്‍ അധികം പ്രശസ്തിയോ ആരാധക പിന്തുണയോ നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ലഗാന്‍, രംഗ്‌ദേ ബസന്തി, താരേസമീന്‍ പര്‍, ത്രീ ഇഡിയറ്റ്‌സ്, പികെ തുടങ്ങിയ സിനിമകളിലൂടെയാണ് ആമിര്‍ ലോകമറിയുന്ന താരമായി മാറിയത്.

English summary
Dangal, not only bowled over the critics but also turned out to be the biggest hit of all time earning around Rs 532.56 crore at the box office. And Aamir Khan‘s efforts to make this movie such a huge blockbuster has not gone unpaid. If reports are to be believed, the actor has got around Rs 175 crores for the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam