»   » മലയാള സിനിമയുടെ ചരിത്ര വിജയമായ പുലിമുരുകന്റെ കളക്ഷന്‍ ദംഗല്‍ മൂന്ന് ദിവസംകൊണ്ട് നേടി!

മലയാള സിനിമയുടെ ചരിത്ര വിജയമായ പുലിമുരുകന്റെ കളക്ഷന്‍ ദംഗല്‍ മൂന്ന് ദിവസംകൊണ്ട് നേടി!

Posted By: Sanviya
Subscribe to Filmibeat Malayalam


ആമീര്‍ ഖാന്റെ ക്രിസ്തുമസ് റിലീസായ ദംഗലിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫാത്തിമ സെന സായിക്, സന്യ മല്‍ഹോത്ര, സാക്ഷി തന്‍വാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബോക്‌സോഫിസില്‍ അപ്രതീക്ഷിത ചലനം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസംകൊണ്ട് 100 കോടി ബോക്‌സോഫീസില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനിലൂടെ തുടര്‍ന്ന് വായിക്കൂ...

മികച്ച പ്രതികരണം

ഡിസംബര്‍ 23ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിവസത്തെ കളക്ഷന്‍

റിലീസ് ചെയ്ത ആദ്യ ദിവസം 42.35 കോടി ബോക്‌സോഫീസില്‍. ഇതുവരെ 106.95 കോടി ബോക്‌സോഫീസില്‍ നേടിയതായാണ് റിപ്പോര്‍ട്ട്.

100 കോടി കവിയുന്ന ചിത്രം

ഗജിനി, ത്രി ഇഡിയറ്റ്‌സ്, ധൂം ത്രി, പികെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ 100 കോടി കവിയുന്ന ചിത്രമാണ് ആമീര്‍ ഖാന്റെ ദംഗല്‍.

സുല്‍ത്താന് ശേഷം

ഈ വര്‍ഷം ബോളിവുഡ് റിലീസ് ചെയ്തവയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ദംഗല്‍. സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താനാണ് ഒന്നാം സ്ഥാനത്ത്.

English summary
Aamir Khan film crosses the 100-crore mark.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam