'മകളുടെ പ്രായമുള്ള നടിയെ ആമിർ വിവാഹം ചെയ്യാൻ പോകുന്നു, പണവും സ്റ്റാർഡവുമുള്ളപ്പോൾ വയസ് വിഷയമല്ല'; കെആർകെ!

നടൻ ആമിർ ഖാൻ ​ഗോസിപ്പ് കോളങ്ങളിൽ‌ നിറയുന്നത് ഡേറ്റിങ്, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടാണ്. അമ്പത്തിയെട്ടുകാരനായ ആമിർ ഖാൻ ഇതുവരെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. അത് രണ്ടും വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്തു. ഇപ്പോൾ താരം ദം​ഗൽ നടി ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നുമാണ് പാപ്പരാസികൾ‌ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഫാത്തിമയ്ക്കൊപ്പം പിക്കിൾ ബോൾ കളിക്കുന്ന ആമിർ ഖാന്റെ വീഡിയോയും ഫോട്ടോയും വൈറലായിരുന്നു. ദം​ഗലിൽ ഒരുമിച്ച് അഭിനയിച്ച ശേഷം ഫാത്തിമയും ആമിറും തമ്മിൽ നല്ലൊരു ബന്ധമുണ്ടെന്നും അത് ത​ഗ്സ് ഓഫ് ഹിന്ദുസ്ഥാനിലേക്ക് എത്തിയപ്പോൾ കൂടുതൽ ആഴത്തിലുള്ളതായി മാറി എന്നുമാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.

ഫാത്തിമയ്ക്കൊപ്പം ​ഗെയിം കളിക്കുന്ന ആമിർ ഖാന്റെ വീഡിയോ അടുത്തിടെ വൈറലായതോടെ ലവ് ബേർഡ്സിനെപ്പോലെയാണ് ഇരുവരേയും കാണാനെന്നാണ് ആരാധകർ കമന്റ് ചെയ്തത്.

Aamir Khan

ആമിർ-ഫാത്തിമ ബന്ധം ഒരിടവേളയ്ക്ക് ശേഷം ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയതോടെ ഇരുവർക്കുമെതിരെ ആക്ഷേപ കമന്റുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനും സിനിമാ നിരൂപകനുമെല്ലാമായ കെആർകെ. ആമിർ ഖാനെ പരിഹസിക്കാനുള്ള അവസരങ്ങൾ മുമ്പും കൃത്യമായി വിനിയോ​ഗിച്ചിട്ടുണ്ട് കെആർകെ. ആമിർ‌ ഖാനെ മാത്രമല്ല ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളേയും പരിഹസിക്കാറുണ്ട് കെആർകെ.

ചിലരൊക്കെ ഇതിന്റെ പേരിൽ ഇദ്ദേഹത്തിന് എതിരെ മാനനഷ്ടത്തിന് കേസും കൊടുത്തിട്ടുണ്ട്. 'ബ്രേക്കിങ് ന്യൂസ്... ആമിർ ഖാൻ തന്റെ മകളുടെ പ്രായമുള്ള ഫാത്തിമ സന ഷെയ്ഖുമായി ഉടൻ വിവാഹിതനാകാൻ പോകുന്നു. ആമിർ ഖാൻ അവരുടെ ദംഗൽ എന്ന സിനിമയുടെ സമയം മുതൽ സനയുമായി ഡേറ്റിങ് നടത്തുന്നുണ്ട്.'

എന്നായിരുന്നു കെആർകെയുടെ ഏറ്റവും പുതിയ ട്വീറ്റ്. സംഭവം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. അതിൽ ഒരു വിഭാ​ഗം ഇത്തരം എരിവും പുളിയുമുള്ള കാര്യങ്ങൾ മാത്രം കണ്ടെത്തി പങ്കുവെച്ച് ആനന്ദം കൊള്ളുന്നതിന് കെആർകെയെ പരിഹസിച്ചു.

ചിലർ ആമിറിന്റെ ഇഷ്ടങ്ങളേയും താൽപര്യങ്ങളേയും മറ്റൊരാളും ചോദ്യം ചെയ്യേണ്ടതില്ലെന്നും എല്ലാവർക്കും തന്റെ ജീവിതത്തിൽ എന്താണ് ഇനി നടക്കേണ്ടതെന്ന് തീരുമാനിക്കാൻ അവകാശമുണ്ടെന്നും കുറിച്ചു. ചിലർ ചെറുപ്പക്കാരിയായ നടിയെ ആമിർ ഡേറ്റ് ചെയ്യുന്നതിനെ വിമർശിച്ചു. പണത്തിനും സ്റ്റാർഡത്തിനും മുന്നിൽ വയസ് വിഷയമല്ലെന്ന് ഇരുവരേയും കാണുമ്പോൾ മനസിലാക്കുന്നുവെന്നായിരുന്നു ആമിറിനെ വിമർശിച്ച് വന്ന കമന്റ്.

Aamir Khan

ആമിർ ഖാന്റെ കുടുംബവുമായി വളരെ അടുപ്പമുള്ളയാളാണ് ഫാത്തിമ. അടുത്തിടെ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആമിറുമായുള്ള ബന്ധത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു. എനിക്ക് അത് വിശദീകരിക്കേണ്ട ആവശ്യമില്ല... കാരണം നമ്മൾ എന്ത് ചെയ്താലും ആളുകൾ നമ്മളെ കുറിച്ച് സംസാരിക്കും.

നാം എന്ത് ചെയ്താലും ആരെങ്കിലുമൊക്കെ കുറ്റപ്പെടുത്താനുണ്ടാകും എന്നാണ് നടി പറഞ്ഞത്. ഇക്കഴിഞ്ഞ നവംബറിൽ ആമിറിന്റെ മകൾ ഇറാ ഖാന്റെ വിവാഹ നിശ്ചയ ചടങ്ങിലും അതിഥിയായി ഫാത്തിമയുണ്ടായിരുന്നു. സിനിമാ മേഖലയിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാൻ ആമിർ ക്ഷണിച്ച ചുരുക്കം ചിലരിൽ ഒരാളായിരുന്നു ഫാത്തിമ.

അതുപോലെ തന്നെ നാ​ഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും പിരി‍ഞ്ഞതിന് പിന്നിലും ആമിർ ഖാനാണെന്ന തരത്തിൽ കെആർകെ സംസാരിച്ചതും വൈറലായിരുന്നു. ലാൽ സിംഗ് ഛദ്ദ സിനിമയിൽ ആമിര്‍ ഖാനൊപ്പം നാ​ഗചൈതന്യ അഭിനയിച്ചിരുന്നു. അവിടെ തുടങ്ങിയ സൗഹൃദം ഇവരുടെ വ്യക്തി ജീവിതത്തിലേക്കും എത്തി.

ഇതോടെ ആമിര്‍ ഖാന്റെ പ്രവൃത്തികൾ സാമന്തയുമായി വേര്‍പിരിയാന്‍ നാഗചൈതന്യയ്ക്ക് കാരണമായി മാറിയെന്നാണ് കെആർകെ കുറ്റപ്പെടുത്തിയത്. തുടരെ തുടരെ ആമിറിനെ അവഹേളിക്കുന്നതിനാൽ മാനനഷ്ടക്കേസ് വൈകാതെ തേടി വരുമെന്നും ചിലർ കെആർകെയ്ക്ക് മുന്നറിയിപ്പ് കൊടുത്തു.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X