മക്കളെ സാക്ഷിയാക്കി ആമിറും ഗൗരിയും ഒന്നിക്കുന്നു! മൂന്നാം വിവാഹവും ഗംഭീരം! ഡേറ്റ് പുറത്തായി

ബോളിവുഡിന്റെ സ്വന്തം നായകനായ ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനാവുകയാണ്. മൂന്നാം വിവാഹത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. കാമുകി ഗൗരി സ്പ്രാറ്റും ആമിറും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. ബാന്ദ്രയിലെ ആമിറിന്റെ ഫ്‌ളാറ്റില്‍ വെച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹത്തില്‍ പങ്കെടുത്തേക്കും. ജൂലൈ അഞ്ചിന് നടക്കുന്ന ചടങ്ങില്‍ 150 പേരോളമാണ് പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാട്ടിലെ മാത്രമല്ല വിദേശത്ത് നിന്നുള്ള സുഹൃത്തുക്കളും ആമിറിന്റെ വിവാഹത്തില്‍ പങ്കുചേരാന്‍ എത്തുന്നുണ്ട്. രണ്ടുപേരുടെയും മക്കളും വിവാഹ ചടങ്ങില്‍ പങ്കെടുക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

ആമിര്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണ് ഇത്. ബാല്യകാല സുഹൃത്തായ റീന ദത്തയായിരുന്നു ആദ്യം അദ്ദേഹത്തിന് ജീവിത പങ്കാളിയായി എത്തിയത്. 1986 ലായിരുന്നു ഇവരുടെ വിവാഹം. 2002 ലായിരുന്നു ഇവര്‍ വേര്‍പിരിഞ്ഞത്. രണ്ട് മക്കളാണ് ഈ ബന്ധത്തില്‍. 2005 ലായിരുന്നു സംവിധായികയായ കിരണ്‍ റാവു ആമിറിന്റെ ജീവിതത്തിലേക്ക് വരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ലഗാന്റെ സഹസംവിധായിക ആയിരുന്നു. സിനിമാസെറ്റിലെ കൂടിക്കാഴ്ചയായിരുന്നു ഇവരെ ഒന്നിപ്പിച്ചത്്. സറോഗസിയിലൂടെയായി ഒരു മകനുണ്ച് ഈ ബന്ധത്തില്‍. 2021ലായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

Aamir Khan wedding date
Photo Credit: Aamir Khan / Facebook

വേര്‍പിരിഞ്ഞതിന് ശേഷവും മുന്‍പങ്കാളികളുമായി സൗഹൃദം നിലനിര്‍ത്തിയിരുന്നു ആമിര്‍. ലഗാന്‍ സിനിമയുടെ 25ാം വാര്‍ഷികാഘോഷത്തിന് ശേഷം ആമിറും, റീനയും ഗൗരിയും ഒന്നിച്ചായിരുന്നു തിരികെ പോയത്. ആമിര്‍ മുന്‍സീറ്റിലും മറ്റുള്ളവര്‍ പിന്നിലുമായിട്ടായിരുന്നു യാത്ര. ഇവരുടെ ചിത്രങ്ങളും, വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ഒത്തുപോവാന്‍ പറ്റുന്നില്ലെന്ന് തോന്നിക്കഴിഞ്ഞാല്‍ ഒന്നിച്ച് ജീവിക്കുന്നതില്‍ കാര്യമില്ല. വേര്‍പിരിയുന്നതാണ് നല്ലതെന്നുമായിരുന്നു നേരത്തെ ആമിര്‍ പറഞ്ഞത്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X