twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുത്തശ്ശാ എന്ന് വിളിക്കരുത് എന്ന് അമീര്‍ ഖാന്‍

    By Aswathi
    |

    വിവാഹമോ, കുഞ്ഞിന്റെ ജനനമോ ആ വഴി കുടുംബത്തിലേക്ക് പുതിയ ആള്‍ വരുന്നത് സന്തോഷം തന്നെ. കഴിഞ്ഞ ദിവസം ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാനും ഒരച്ഛനായി. അക്കാര്യം സന്തോഷിക്കുന്നതാണെന്ന് അമീര്‍ ഖാന്‍ പറഞ്ഞെങ്കിലും താരം ഭയങ്കര ടെന്‍ഷനിലാണ്.

    മറ്റൊന്നുമല്ല, വയസ്സ് അമ്പതിനോടടുത്തെങ്കിലും കാണാന്‍ ഇപ്പോഴും മധുരപ്പതിനേഴുകാരനാണ് ബോളിവുഡിലെ പെര്‍ഫട് ഖാന്‍ എന്ന അമീര്‍ ഖാന്‍. അനന്തരവന്‍ ഇമ്രാന് കുഞ്ഞ് ജനിച്ചതോടെ അമീര്‍ അപ്പൂപ്പനായി എന്നതാണ് ഈ ടെന്‍ഷന് കാരണം.

    aamir-khan

    തന്നെയാരെങ്കിലും അപ്പൂപ്പ എന്ന് വിളിച്ചാല്‍ അത് അംഗീകരിച്ചുകൊടുക്കാന്‍ അമീര്‍ ഖാനങ്ങ് കഴിയുമോ. ദാദാജി (അപ്പൂപ്പ) എന്ന വിളി അമീറിന് ഇഷ്ടമല്ല. ഇമ്രാന് പിറന്ന പെണ്‍കുഞ്ഞിനെ കുറിച്ചും കുടുംബത്തിലെ പുതിയ വിശേഷങ്ങളെ കുറിച്ചും ഒരു അഭിമുറഖത്തില്‍ ചോദിച്ചപ്പോഴാണ് ദാദാജി എന്ന വിളി കേള്‍ക്കുന്നതേ തനിക്കിഷ്ടമല്ലെന്ന് അമീര്‍ ഖാന്‍ പറഞ്ഞത്.

    അമീര്‍ ഖാന്‍ ദാദാജി എന്ന വാക്ക് സ്വന്തം വീട്ടില്‍ നിരോധിച്ചെന്നാണ് ഈ അടുത്ത ഇമ്രാന്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇമാറ മാലിക് ഖാന്‍ എന്നാണ് ഇമ്രാനും ഭാര്യ അവന്തികയ്ക്കും പിറന്ന പെണ്‍കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.

    English summary
    Aamir Khan has banned the word dadaji as it ages him: Imran Khan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X