ആമീർഖാന്റെ പുറത്ത് കയറി മകൾ ഇറ!! വിമർശനവുമായി സൈബർ ആങ്ങളമാർ, ചിത്രം കാണാം
മകൾ അച്ഛന്റെ നെഞ്ചത്ത് ഇരിക്കുന്ന ചിത്രമുണ്ടായിരുന്നു.
ബോളിവുഡ ഗോസിപ്പ് കോളത്തിൽ അദികം പേര് വരാത്ത താരമാണ് അമീർഖാൻ. ബോളിവുഡ് പെർഫെക്റ്റ് എന്നാണ് അമീറിനെ അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ അമീർഖറാന് നേരെ സദാചാരവാദികളുടെ സൈബർ ആക്രമണം. സാധരണ ഗതിയിൽ ബൈബർ ആക്രമണത്തിന് ഇരയാകുന്നത് ബോളിവുഡിലെ മഹിള മണികളാണ്. എന്നാൽ ഇവിടെ അമീർഖാന് പണി നൽകിയിരിക്കുന്നത് മകൾ ഇറയുമെത്തുള്ള ചിത്രമാണ്.

അമീർഖാന്റെ അടുത്ത ബന്ധുവും ബോളിവുഡ് നിർമ്മാതാവുമായ മൻസൂൻ ഖാന്റെ അറുപതാമത്തെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ താരം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിൽ മകൾ ഇറയുമെത്തുള്ള ചിത്രമുണ്ടായിരുന്നു. മകൾ അച്ഛന്റെ നെഞ്ചത്ത് ഇരിക്കുന്ന ചിത്രമുണ്ടായിരുന്നു. ഇതാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്. ഈ ചിത്രത്തിന് വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. മന്യതയ്ക്ക് ചേരാത്ത അസഭ്യമായ ചിത്രമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്. എന്നാൽ അച്ഛൻ-മകൾ ബന്ധത്തിലപ്പുറം ലൈംഗികതയുടെ ഭാഷയിലും ചിലർ ചിത്രത്തെ വിമർശിച്ചിട്ടുണ്ട്. ഇതൊക്കെ റൂമിലാണ് വേണ്ടതെന്നായിരുന്നു ഇത്തരക്കാരുടെ വിവരം കെട്ട കമന്റ്.
ഇറയ്ക്ക് നേരേയും സൈബർ ആക്രമണം ഉയരുന്നുണ്ട്. താര പുത്രിയുടെ വസ്ത്രധാരണം മാന്യതയ്ക്ക് ചേരുന്നതല്ല എന്ന് ഒരു കൂട്ടർ ആരോപിക്കുന്നുണ്ട്. കൂടാതെ മുതിർന്ന പെൺകുട്ടി അച്ഛന്റെ പുറത്ത് കയറി കളിയ്ക്കുന്നത് സംസ്കാരത്തിന് നിരക്കുന്നതല്ലായെന്നാണ് ചിലരുടെ കണ്ടെത്തൽ. അതേ സമയം അമീർഖാനും മകൾക്കും പിന്തുണയുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അച്ഛൻ മകൾ ബന്ധത്തിൽ ഇത്തരത്തിൽ വിമർശിക്കുന്നത് വളരെ മോശമാണെന്നും മക്കൾ എത്ര വലുതായലും അമ്മയ്ക്കും അച്ഛനും അവർ എന്നും കുട്ടികൾ തന്നെയായിരിക്കുമെന്നും ഇവർ പറയുന്നുണ്ട്. രക്തബന്ധത്തിൽ ലൈംഗികത കണ്ടെത്തുന്നവരാണ് ഈ നാട്ടിന്റെ ശാപമെന്നും ഇവർ പറയുന്നുണ്ട്.


Click it and Unblock the Notifications











