»   » ബോളിവുഡില്‍ പക്ഷപാതമോ ? അഭിപ്രായം പങ്കുവെച്ച് ആമിര്‍ ഖാന്‍

ബോളിവുഡില്‍ പക്ഷപാതമോ ? അഭിപ്രായം പങ്കുവെച്ച് ആമിര്‍ ഖാന്‍

Posted By:
Subscribe to Filmibeat Malayalam

പിറന്നാള്‍ ആഘോഷത്തിനിടെ ബോളിവുഡിലെ പക്ഷപാതത്തെക്കുറിച്ച് സംസാരിച്ച് ആമിര്‍ ഖാന്‍. കരണ്‍ ജോഹറിന്റെ ടെലിവിഷന്‍ പരിപാടിക്കിടെ നടി കങ്കണ റാണവതുമായി ഉണ്ടായ സംഭവങ്ങളെ കുറിച്ചാണ് ആമിര്‍ പറഞ്ഞത്.

ഈ ഒരു കാര്യം മൂലം ഇരുവരും തമ്മിലുണ്ടായത് വാക്കുകള്‍ക്കൊണ്ടുള്ള യുദ്ധമായിരുന്നു. എന്നാല്‍ പക്ഷപാതത്തെക്കുറിച്ച് തന്റെ കാഴ്ചപാടു കൂടി ആമിര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കരണിന്റെ ചാറ്റ് ഷോയില്‍ ഉണ്ടായ വിവാദം

കരണിന്റെ കോഫി വിത് കരണ്‍ എന്ന പരിപാടിയിലാണ് കങ്കണയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ടി വന്നത്. പക്ഷപാതത്തെക്കുറിച്ച് പറഞ്ഞ താരം. കരണ്‍ അങ്ങനെയാണെന്ന് അഭിപ്രായപ്പെടുകയായിരുന്നു. മാത്രമല്ല കരണിന്റെ സ്വഭാവം ശരിയില്ലെന്നും നടി ആരോപിച്ചിരുന്നു.

വാക്കുകള്‍ കൊണ്ട് യുദ്ധം

പരിപാടിക്ക് ശേഷം വാക്കുകള്‍ കൊണ്ടുള്ള യുദ്ധമായിരുന്നു നടന്നത്. അനുപം ചോപ്രയുമായുള്ള അഭിമുഖത്തിലാണ് കങ്കണക്കെതിരെ കരണ്‍ പ്രതികരിച്ചത്.

കരണിന്റെ പ്രതികരണം

തന്റെ കുടുംബക്കാരുമായിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്നും പിന്നെയെന്തിന്് താന്‍ പക്ഷപാതം കാണിക്കണമെന്നുമായിരുന്നു കരണ്‍ ചോദിച്ചത്. മാത്രമല്ല കങ്കണക്ക്് സിനിമ ഇന്‍ഡസ്ട്രീയില്‍ താല്‍പര്യമില്ലങ്കില്‍ സിനിമ നിര്‍ത്തി പോവാനും കരണ്‍ പറഞ്ഞിരുന്നു.

ആഞ്ഞടിച്ച് കങ്കണ

കരുണിന്റെ പ്രതികരണത്തിനെതിരെ നടി ആഞ്ഞാടിക്കുകയായിരുന്നു. ബോളിവുഡ് കരുണിന്റെ അച്ഛന്റെ സംഭാവന അല്ലെന്നും എല്ലാവര്‍ക്കും അത് ഒരുപോലെ അവകാശപ്പെട്ടതാണെന്നും തന്നൊട് സിനിമ നിര്‍ത്തി പോവാന്‍ പറയാന്‍ കരണിന് ഒരു അധികാരവുമില്ലെന്നാണ് കങ്കണ മറുപടിയായി പറഞ്ഞത്.

ആമിറിന്റെ പ്രതികരണം

മറ്റുള്ളവരെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് മനുഷ്യ സ്വഭാവമാണെന്നും തന്റെ കാര്യത്തില്‍ താന്‍ അതിനുള്ള അവസരം ഇതുവരെ ഉണ്ടാക്കിയിട്ടിട്ടില്ലെന്നും എല്ലാം താന്‍ ഉത്തരവാദിത്വത്തോടെയാണ് ചെയ്യാറുള്ളതെന്നും താരം പറയുന്നു. തന്റെ പ്രവൃത്തികളില്‍ അത്തരം വികാരങ്ങള്‍ കൊണ്ടുവരാതിരിക്കാന്‍ പരമാവതി ശ്രമിക്കാറുണ്ടെന്നും ആമിര്‍ പറയുന്നു.

English summary
Aamir Khan was asked for his opinion on the 'nepotism' charge that Kangana Ranaut levelled against Karan Johar. On Karan's chat show,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam