1592 കോടിയുടെ ആസ്തി, മുംബൈയിലങ്ങിങ്ങായി ബംഗ്ലാവുകൾ; ആമിർ ഖാന്റെ സമ്പാദ്യമിങ്ങനെ
നടന്റെ ഏറ്റവും പുതിയ സിനിമയായ ലാൽ സിംഗ് ഛദ്ദ റിലീസിനാെരുങ്ങിയിരിക്കുകയാണിപ്പോൾ. ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. ആമിറിന് പുറമെ കരീന കപൂർ, നാഗചൈതന്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനോടനുബന്ധിച്ച് പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ആമിർ. കോഫി വിത്ത് കരണിലെ പുതിയ എപ്പിസോഡിലും ആമിർ എത്തുന്നുണ്ട്.

ബോളിവുഡിൽ സൂപ്പർ സ്റ്റാറുകളിലൊരാളായ ആമിർ ഖാന്റെ സമ്പാദ്യം ഏവരെയും ഞെട്ടിക്കുന്നതാണ്. 1592 കോടിയുടെ ആസ്തിയാണ് ആമിർ ഖാനുള്ളത്. ഇന്ത്യയിലങ്ങിങ്ങായി കോടിക്കണക്കിന് രൂപയുടെ ബംഗ്ലാവുകളും ആമിറിനുണ്ട്. ബാന്ദ്രയിലുള്ള 60 കോടിയുടെ വസതിയാണ് ഇതിലൊന്ന്. രണ്ട് നിലകളുള്ള ഈ വീട്ടിൽ പാർട്ടികളും മറ്റ് പരിപാടികളിലും നടത്താനുള്ള വിശാലമായ സ്ഥല സൗകര്യമുണ്ട്.

ബാന്ദ്രയിൽ മറ്റ് രണ്ടിടങ്ങളിലായി രണ്ട് ഫ്ലാറ്റുകളും ആമിറിനുണ്ട്. ബെവർലി ഹിൽസിൽ 75 കോടിയുടെ സ്വത്തുവകകളും നടനുണ്ട്. ഫർണീച്ചർ റെന്റൽ സ്റ്റാർട്ട് അപ്പായ ഫർലെൻകൊയിൽ 2 കോടിയുടെ നിക്ഷേപവും നടൻ നടത്തിയിട്ടുണ്ടെന്നാണ് ബ്ലൂംബർഗ് ക്വിന്റിന്റെ റിപ്പോർട്ട്.
150 കോടിയാണ് ആമിറിന്റെ ഏകദേശ വാർഷിക വരുമാനം. മാസവരുമാനം 12 കോടിയും. ആദ്യ സിനിമയായ ഖയാമതിന് 11,000 രൂപയായിരുന്നു ആമിർ കൈപറ്റിയ പ്രതിഫലം. ഇന്ന് ഒരു സിനിമയ്ക്ക് ഏകദേശം 80 കോടിയോളമാണ് നടൻ ഈടാക്കുന്നത്.

കാറുകളോട് മമതയുള്ള ആമിറിന്റെ പക്കൽ ആഡംബര കാറുകളുടെ ഒരു നിര തന്നെയുണ്ട്. 5 കോടിക്ക് മേലെ വില വരുന്ന റോൾസ് റോയ്സ് ഗോസ്റ്റ് ആണ് ഇതിലൊന്ന്. 3.41 കോടി രൂപ വില വരുന്ന ബെന്റ്ലി കോണ്ടിനന്റൽ ഫ്ലെെയിൽ സ്പർ, മൂന്ന് കോടിയോളം വില വരുന്ന റേഞ്ച് റോവർ വോഗ് എന്നീ കാറുകൾ ആമിറിന്റെ കൈവശമുണ്ട്.
Recommended Video

2018 ൽ പുറത്തിറങ്ങിയ തഗ്സ് ഓഫ് ഹിന്ദുസ്ഥാനാണ് ആമിറിന്റെ ഒടുവിൽ റിലീസായ സിനിമ. ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ആമിർ ഖാൻ ചിത്രം റിലീസിനൊരുങ്ങുന്നത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ, പികെ തുടങ്ങിയ ചിത്രങ്ങൾ നേടിയ വൻ വിജയം ലാൽ സിംഗ് ഛദ്ദയും ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Click it and Unblock the Notifications