ജാക്കി ചാനൊപ്പം അഭിനയിക്കില്ലെന്ന് ആമിര്‍ ഖാന്‍
ചൈനീസ് ആക്ഷന്‍ താരം ജാക്കി ചാനുമൊത്ത് അഭിനയിക്കില്ലന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. കുങ് ഫു യോഗ എന്ന ചിത്രത്തില്‍ ജാക്കി ചാനൊപ്പം ആമിര്‍ അഭിനയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
തന്റെ പുതിയ ചിത്രം ധങ്കലിന്റെ ഷൂട്ടിങ്ങുമായി തിരക്കിലാണെന്നും കുങ് ഫു യോഗയും ധങ്കയുടെയും ഷെഡ്യൂള്‍ ഒരേ സമയത്താ യതിനാലാണ് പിന്‍മാറുന്നതെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി. ഇരുചിത്രങ്ങളുടെയും ഷൂട്ടിങ് സെപ്റ്റംബര്‍ഒക്ടോബര്‍ മാസങ്ങളിലാണ്. ദങ്കലില്‍ ഗുസ്തി പരിശീലകന്റെ വേഷത്തിലാണ് ആമിര്‍ ഖാന്‍.

കുങ് ഫു യോഗയടക്കം മൂന്ന് ചിത്രങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശന വേളയിലാണ് കരാറൊപ്പിട്ടത്. ചൈനയില്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് ചൈനയുമായി സഹകരിച്ച് സിനിമ നിര്‍മ്മിക്കാന്‍ ഇന്ത്യ തയ്യാറായത്.
താന്‍ജാക്കി ചാന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ പൊലീസ് സ്‌റ്റോറി തുടരെതുടരെ ഒന്നിലധികം തിയേറ്ററുകളില്‍ പോയി കണ്ടിട്ടുണ്ട്. ആരാധകനാണെന്ന കാര്യം ഞാന്‍ ജാക്കി ചാനോട് തന്നെ പറഞ്ഞിട്ടുണ്ട്' ആമിര്‍ ഖാന്‍ പറഞ്ഞു.


Click it and Unblock the Notifications











