കിരൺ ശകാരിക്കാറുണ്ട്; ഞാനത് ആസ്വദിക്കുന്നു; മുൻ ഭാര്യയുടെ സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് ആമിർ ‌

ആമിർ ഖാനും സംവിധായിക കിരൺ റാവുവും തമ്മിലുള്ള വിവാഹവും വേർപിരിയലും സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്. റീന ദത്തയുമായുള്ള വിവാഹ ബന്ധം അനസാനിച്ച ശേഷമാണ് ആമിറിന്റെ ജീവിതത്തിലേക്ക് കിരൺ റാവു കടന്ന് വരുന്നത്. ആമിർ നായകനായ ല​ഗാൻ എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്‌ടറായിരുന്നു കിരൺ റാവു. ഇരുവരും പ്രണയത്തിലാവുകയും വിവാഹ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. 2005 ലായിരുന്നു വിവാഹം. വാടക ​ഗർഭധാരണത്തിലൂടെ ആസാദ് എന്ന മകനും ദമ്പതികൾക്ക് പിറന്നു.

പരസ്പരം കരിയറിനും സാമൂഹിക പ്രവർത്തനങ്ങളിലുമെല്ലാം വലിയ പിന്തുണ നൽകുന്നവരായിരുന്നു ആമിറും കിരൺ റാവുവും. എന്നാൽ വർഷങ്ങൾ പിന്നിടവെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ വന്നു. 2021 ലാണ് കിരൺ റാവുവും ആമിറും വേർപിരിയുന്നത്. വേർപിരിയുന്നതിനെക്കുറിച്ച് കുറച്ച് മുമ്പേ തന്നെ ആലോചിച്ചിട്ടുണ്ടെന്നും ഇതാണ് ശരിയായ സമയമെന്നും ഇരുവരും പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. വേർപിരിഞ്ഞ ശേഷവും ഇവർ തമ്മിലുള്ള സൗഹൃദം തുടർന്നു. കുടുംബത്തിലെ വിശേഷ ദിവസങ്ങളിലെല്ലാം ഇവർ ഒരുമിച്ചെത്തി.

Aamir Khan, Kiran Rao

അടുത്തിടെ ആമിറിന്റെ ആദ്യ വിവാഹ ബന്ധത്തിലെ മകൾ ഇറ ഖാന്റെ വിവാഹ ചടങ്ങിൽ നിറ സാന്നിധ്യമായി കിരൺ റാവു ഉണ്ടായിരുന്നു. ആമിറിന്റെ ആദ്യ ഭാര്യ റീന ദത്തയുമായി അടുത്ത സൗഹൃദം കിരൺ റാവുവിനുണ്ട്. ഏറെക്കാലത്തിന് ശേഷം കിരൺ റാവുവും ആമിറും ഒരുമിച്ച് പ്രവർത്തിച്ച സിനിമയാണ് ലാപതാ ലേഡീസ്. വിവാഹമോചനത്തിന് ശേഷം കിരൺ സംവിധാനം ചെയ്ത സിനിമയിൽ ആമിർ അഭിനയിച്ചത് പലർക്കും കൗതുകമായി. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ആമിർ ഖാനിപ്പോൾ.

കിരണിനൊപ്പം പ്രവർത്തിക്കുന്നത് സന്തോഷകരമായ അനുഭവമായിരുന്നെന്ന് ആമിർ ഖാൻ പറയുന്നു. വിവാഹമോചനത്തിന് ശേഷം ആളുകൾ ശത്രുതയിലാകുമെന്ന് ഏതെങ്കിലും ഡോക്ടർ പറഞ്ഞിട്ടുണ്ടോയെന്നും ആമിർ ചോദിച്ചു. കിരൺ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിൽ ഞാൻ ഭാ​ഗ്യവാനാണ്. വ്യക്തിപരമായും പ്രൊഫഷണലായും ഒരുപാട് കാര്യങ്ങൾ ഞങ്ങൾ ഒരുമിച്ച് ചെയ്തു. മാനുഷികമായും വൈകാരികമായും ഞങ്ങൾ കണക്ട് ആണ്.

Aamir Khan, Kiran Rao

ഞങ്ങൾ എപ്പോഴും അങ്ങനെയായിരിക്കും. കുടുംബം പോലെയാണ് താനും കിരണും ഇപ്പോഴുമെന്നും ആമിർ ഖാൻ വ്യക്തമാക്കി. കിരൺ ഇന്റലിജന്റാണ്. ചില സമയത്ത് എന്നെ വഴക്ക് പറയും. അതും ഞാൻ ആസ്വദിക്കുന്നു. ഒരുമിച്ച് ചെയ്ത് സിനിമയിൽ തങ്ങൾ രണ്ട് പേരും ആവേശഭരിതരാണെന്നും ആമിർ ഖാൻ വ്യക്തമാക്കി. ആദ്യ ഭാര്യ റീന ദത്തയിൽ ഇറ ഖാൻ, ജുനൈദ് ഖാൻ എന്നീ രണ്ട് മക്കളാണ് ആമിറിനുള്ളത്. റീന ദത്തയുമായും അടുത്ത സൗഹൃ​ദം ആമിർ നിലനിർത്തുന്നു.

മകളു‌ടെ വിവാഹത്തിന് നിറ സാന്നിധ്യമായി ആമിറുണ്ടായിരുന്നു. ഫിറ്റനെസ് ട്രെയ്നറായ നുപുർ ശിഖാരെയയാണ് ഇറ ഖാൻ വിവാഹം ചെയ്തത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിഷാദ രോ​ഗത്തെക്കുറിച്ച് തുറന്ന് സംസാരിച്ച ഇറ ഖാൻ മാനസികാരോ​ഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം ന‌‌ടത്താൻ ക്യാംപയിനുകൾ നടത്താറുണ്ട്.

ആമിറിന്റെ മകൻ ജുനൈദ് ഖാൻ സിനിമാ രം​​ഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. സിനിമാ രം​ഗത്ത് നിന്നും കുറച്ച് കാലം മാറി നിന്ന ആമിർ വീണ്ടും കരിയറിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. ലാൽ സിം​ഗ് ഛദ്ദ എന്ന സിനിമയുടെ പരാജയത്തിന് ശേഷമാണ് നടൻ ഇടവേളയെടുത്തത്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X