പി.കെയിലെ പിറന്നപടിയുള്ള സീന്‍ എടുക്കാന്‍ ബുദ്ധിമുട്ടി; ഓടുമ്പോള്‍ ഷോര്‍ട്‌സ് അഴിഞ്ഞു വീണു; ആമിര്‍ ഖാന്‍
ബോളിവുഡിലെ ഐക്കോണിക് നടനാണ് ആമിര്‍ ഖാന്‍. അദ്ദേഹം അഭിനയിച്ചതില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു പി.കെ. അന്യഗ്രഹത്തില്‍ നിന്നെത്തിയ കഥാപാത്രമായാണ് പി.കെയില്‍ അമീര്‍ഖാന്‍ എത്തിയത്. ചിത്രത്തില്‍ ഭൂമിയിലേക്കെത്തുന്ന അന്യഗ്രഹജീവിയായി ആമിര്‍ഖാന്‍ എത്തുന്നതാണ് പി.കെയുടെ ഓപണിംഗ് സീന്‍. ചിത്രത്തില്‍ പിറന്നപടിയാണ് ആമീര്‍ ഖാനെ കാണിക്കുന്നത്. ഒരു റേഡിയോ വെച്ചാണ് നാണം മറയ്ക്കുന്നത്.
ഈ പ്രധാനപ്പെട്ട സീന്‍ എടുത്തതിനെക്കുറിച്ച് ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ ആമിര്‍ഖാന്‍ സംസാരിച്ചതാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുമായി ആ ഓപണിങ്ങ് സീന്‍ എടുക്കുന്നതിനെക്കുറിച്ച് തന്റെ ആശങ്കകള്‍ പങ്കുവെച്ചിരുന്നെന്നും ആമിര്‍ഖാന്‍ പറഞ്ഞു. എത്ര സമയം ഇത്തരത്തില്‍ ഷൂട്ട് ചെയ്യേണ്ടിവരും, എങ്ങനെ ചെയ്യും എന്ന കാര്യങ്ങളെക്കുറിച്ചും ഹിരാനിയുമായി സംസാരിച്ചു.

ഒടുവില്‍ പ്രധാനപ്പെട്ട ഷോട്ടുകളില്‍ തന്റെ നാണം മറച്ചുകൊണ്ട് പ്രത്യേകം ഷോട്ടുകള്‍ എടുക്കാം എന്നും രാജ്കുമാര്‍ ഹിരാനി പറഞ്ഞതായി ആമിര്‍ഖാന്‍ വിശദീകരിച്ചു. ആദ്യം മുന്‍ഭാഗം മറയ്ക്കാന്‍ ക്രിക്കറ്റിലെ അബ്‌ഡൊമിനല്‍ ഗാര്‍ഡ് പോലെയുള്ള ഒരു സംഭവം വരച്ചു. മാത്രമല്ല. ഈ സീന്‍ രാജസ്ഥാനിലെ ആളൊഴിച്ച മരുഭൂമി പ്രദേശത്തായിരിക്കും ഷൂട്ട് ചെയ്യുക എന്നും ഹിരാനി ആമിറിന് ഉറപ്പുനല്‍കി.
പക്ഷെ ഷൂട്ട് ചെയ്യുന്ന ദിവസം മുന്‍ഭാഗം മറയ്ക്കുന്നതിനായി എടുത്ത പ്രത്യേക ഷോട്ടുകള്‍ എന്നും വൃത്തിയായില്ല. ആമിര്‍ പറഞ്ഞത്, താന്‍ ആ ഷോട്ടുകള്‍ നശിപ്പിച്ചു എന്നാണ്. ഞാന്‍ ആ ഷോട്‌സ് ധരിച്ചു. എന്നിട്ട് ഞാന്‍ ഒരു റേഡിയോ എടുത്താണ് വന്നത്. ന്നത്. സെറ്റില്‍ ഫോണുകള്‍ ഒക്കെ ഓഫായിരുന്നു. ആ സീനില്‍ എനിക്ക് ഓടണമായിരുന്നു. അതുവരെ ഞാന്‍ നടക്കുകയായിരുന്നു. പിന്നെ ഓടണമായിരുന്നു. നാണം മറയ്ക്കാന്‍ ഇട്ടിരുന്ന ഷോട്‌സ് ടേപ്പുകൊണ്ട് ഒട്ടിച്ചു വെച്ചിരിക്കുയായിരുന്നു. ഞാന്‍ ഓടുമ്പോഴേക്കും അത് അഴിഞ്ഞു വീഴും.
ആ ഷോട്ടില്‍ ഞാന്‍ നന്നെ ബുദ്ധിമുട്ടി. ഒന്ന് രണ്ട തവണ ശ്രമിച്ച് കഴിഞ്ഞപ്പോഴും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, നമുക്ക് ഇത് ഒഴിവാക്കാമെന്ന്. എനിക്ക് ചെയ്യുകയായിരുന്നെങ്കില്‍ പെര്‍ഫെക്ട് ആയിട്ടുള്ള ഷോട്ട് തന്നെ നല്‍കണമായിരുന്നു. എന്നിട്ട് താന്‍ എല്ലാവരോടും ക്യാമറയുടെ ഒത്തിരി പിറകില്‍ പോകാന്‍ ആവശ്യപ്പെട്ടു, എന്നിട്ട് എന്നിട്ട് താന്‍ ഓടിയെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.
ആ സീനിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് നാണം തോന്നിയിരുന്നു. പിറന്ന പടി ഞാന്‍ സെറ്റില്‍ നടക്കുന്നത് എനിക്ക് ഓര്‍ക്കാന്‍ കഴിയുമായിരുന്നില്ല. അത്തരം സീനുകള്‍ ചെയ്ത് നമുക്ക് ശീലമില്ലല്ലോ. അത് എങ്ങനെ ചെയ്യുമെന്ന് ഓര്‍ത്ത് എനിക്ക് വല്ലാതെ ആയി. സെറ്റില്‍ വരുമ്പോള്‍ എനിക്ക് ചെയ്യണം എന്ന് തന്നെയായിരുന്നു. പക്ഷെ ഷൂട്ട് ചെയ്യുന്നതൊന്നും ശരിയായില്ല,' ആമിര്‍ ഖാന്‍ പറഞ്ഞു.

അവസാനം താന്‍ രാജ് കുമാറിനോട് തന്നെ പിറന്നപടി കണ്ടാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചു. ഷോട്ട് കിട്ടണം എന്നല്ലേ ഉള്ളു, ആ സമയത്ത് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അങ്ങനെ അത് ചെയ്ത് കഴിഞ്ഞപ്പോള്‍ തനിക്ക് തന്നെ അത്ഭുതം തോന്നിയെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.
പികെ എന്ന സിനിമ റിലീസ് ആയതോടെ വലിയ രാജ്യശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചോദ്യം ചെയ്ത സിനിമ അതുവരെയുള്ള എല്ലാ ഇന്ത്യന്‍ സിനിമകളുടെ നേട്ടത്തെയും പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി. ചിത്രത്തില്‍ ആമിര്‍ ഖാനൊപ്പം അനുഷ്‌ക ശര്‍മ, സുശാന്ത് സിംഗ് രജ്പുത്, സഞ്ജയ് ദത്ത്, ബൊമാന്‍ ഇറാനി, സൗരഭ് ശുക്ല തുടങ്ങി വലിയ താര നിര തന്നെ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications