1000 കോടിയില്‍ മഹാഭാരതം! മോഹന്‍ലാലിന്റെ സിനിമയല്ല ആമിര്‍ ഖാന്റെ ചിത്രം! ശ്രീകൃഷ്ണന്‍ ആമിറ് തന്നെ!!
Recommended Video

ഒടിയന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന ചിത്രം രണ്ടാമൂഴം ആയിരുന്നു. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കുന്ന സിനിമയെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരക്കഥ എംടി തിരിച്ച് വാങ്ങിയതോടെ സിനിമ പ്രതിസന്ധിയില്‍ ആയിരുന്നു. തന്റെ സംവിധാനത്തില്‍ രണ്ടാംമൂഴം വരുമെന്നായിരുന്നു ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നത്.
മലയാളത്തില്‍ മഹാഭാരതത്തെ ആസ്പദമാക്കി വരുന്ന സിനിമ പ്രതിസന്ധിയില്‍ ആണെങ്കില്‍ ബോളിവുഡിലെ സ്ഥിതി അങ്ങനെയല്ല. ആമിര്‍ ഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ നടന്‍ ഷാരുഖ് ഖാന്‍ തന്നെ അതിലൊരു വ്യക്തത വരുത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

മഹാഭാരതം
ഇന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം തന്നെ മഹഭാരതത്തെ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആയിരം കോടി മുതല്‍ മടക്കിലാണ് മലയാളത്തില്‍ രണ്ടാമൂഴം പ്രഖ്യാപിച്ചത്. പിന്നാലെ തന്റെ സ്വപ്‌ന സംരഭമായി മഹാഭാരതം വരുമെന്ന കാര്യം ആമിര്‍ ഖാനും പറഞ്ഞിരുന്നു. അതിന് വേണ്ടി വലിയ നിരീഷണങ്ങളും പഠനങ്ങളുമായിരുന്നു താരം നടത്തിയിരുന്നത്. അതിനിടെ ആമിര്‍ ഖാന്‍ ശ്രീകൃഷ്ണ വേഷത്തില്‍ എത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ശ്രീകൃഷ്ണനായി ആമിര്‍ ഖാന്‍
കൃഷ്ണ വേഷത്തിലെത്തുന്ന ആമിര്‍ ഖാനെ വിവാദത്തിലാക്കാന്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ശ്രീകൃഷ്ണനെ അവതരിപ്പിക്കുന്നത് താരം തന്നെയാണെന്ന് ഷാരുഖ് ഖാന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ആമിര്‍ ഖാന്റെ സ്വപ്‌ന സംരഭമാണ് മഹാഭാരതം. എന്നാല്‍ സിനിമയുടെ രൂപത്തിലല്ല വെബ് സീരിസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ മഹഭാരതം എത്തുന്നത്. കൃഷ്ണന്റെ വേഷം അവതരിപ്പിക്കാന്‍ ആമിര്‍ ആഗ്രഹിക്കുന്നതിനാല്‍ തനിക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്ന് ഷാരുഖ് ഖാന്‍ ഡിഎന്‍എ യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ആയിരം കോടി ബജറ്റ്
ആയിരം കോടിയുടെ ബജറ്റിലൊരുക്കുന്ന വെബ് സീരിസിന്റെ തിരക്കഥ എഴുതുന്നത് അഞ്ജും രാജബാലിയാണ്. ആമിറിന് തിരക്കഥ ഇഷ്ടമായെന്നും വളരെ പെട്ടെന്ന് തന്നെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഞ്ജു രാജബാലി പറയുന്നു. ആമിര്‍ ഖാന്റെ തിരക്കുകള്‍ പൂര്‍ത്തിയായതിന് ശേഷമായിരിക്കും മഹാഭാരതത്തിന്റെ ജോലികള്‍ ആരംഭിക്കുകയുള്ളു. നിലവില്‍ ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മയുടെ ജീവിതകഥ പറയുന്ന സിനിമയുടെ തിരക്കുകളിലാണ് ആമിര്‍ ഖാന്‍.

വമ്പന്‍ താരങ്ങള്‍
ആമിര്‍ ഖാനൊപ്പം ഇന്ത്യയിലെ തന്നെ വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുമെന്നായിരുന്നു ആദ്യം മുതല്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. വ്യവസായി പ്രമുഖന്‍ മുകേഷ് അംബാനിയായിരിക്കും ചിത്രം നിര്‍മ്മിക്കുന്നത്. ഒത്തിരിയധികം പുതുമുഖങ്ങള്‍ക്ക് അവസരവും സിനിമയിലൂടെ ഉണ്ടാവുമെന്നായിരുന്നു സൂചന. ഉടന്‍ തന്നെ കാസ്റ്റിംഗ് കോള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

7 ഭാഗങ്ങള്‍
മഹാഭാരതത്തെ ഏഴ് ഭാഗങ്ങളായി ഒരുക്കാനാണ് ആമിര്‍ ഖാന്റെ തീരുമാനം. എന്നാല്‍ അതിന് വേണ്ടി ഒത്തിരിയധികം വര്‍ഷങ്ങള്‍ മാറ്റി വെക്കേണ്ടതായി വരും. നേരത്തെ ഷാരുഖ് ഖാന്‍ തനിക്ക് മഹാഭാരതം നിര്‍മ്മിക്കണമെന്നുണ്ടെന്ന് പറഞ്ഞിരുന്നു. തന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്ന് മഹാഭാരതമായിരുന്നെന്നും ഷാരുഖ് പറയുന്നു. എന്നാല്‍ പിന്നീട് ആമിര്‍ ഖാന്റെ ചിത്രത്തില്‍ കൃഷ്ണനായി അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് താരം വ്യക്തമാക്കുകയായിരുന്നു. കൃഷ്ണന്‍ അല്ലെങ്കില്‍ കര്‍ണന്റെ വേഷത്തിലെങ്കിലും ഷാരുഖ് എത്തുമെന്നാണ് സൂചന.


Click it and Unblock the Notifications











