»   » ''ഞാന്‍ കാത്തിരുന്ന നിമിഷമെത്തി, ഇനി ഒട്ടും ക്ഷമയില്ല'' ; ആമിര്‍ ഖാന്‍ !!

''ഞാന്‍ കാത്തിരുന്ന നിമിഷമെത്തി, ഇനി ഒട്ടും ക്ഷമയില്ല'' ; ആമിര്‍ ഖാന്‍ !!

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ ജനപ്രീതിയുളള നടന്മാര്‍ എന്നതിനേക്കാള്‍ കരുത്തുറ്റ കഥാപാത്രങ്ങളെ വെളളിത്തിരയിലെത്തിച്ച അഭിനേതാക്കളാണ് അമിതാഭ് ബച്ചനും അമീര്‍ ഖാനും. ബച്ചനൊപ്പം ആദ്യമായി ഒരു ചിത്രത്തിനു കരാറൊപ്പിട്ടതിന്റെ ആഹ്ലാദത്തിലാണ് ആമിര്‍ ഖാന്‍. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന 'ടഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

താന്‍ ഇത്രയും നാള്‍ ഈയൊരവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും ഷൂട്ടിങ് വരെ കാത്തിരിക്കാന്‍ ക്ഷമയില്ലെന്നുമാണ് ചിത്രത്തെ കുറിച്ച് ആമിര്‍ ട്വീറ്റ് ചെയ്തത്. ഫിലിപ്പ് മെഡോസ് ടെയ്‌ലറിന്റെ 'കണ്‍ഫെഷന്‍സ് ഓഫ് എ ടഗ് 'എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഈ ചിത്രം.

aamir-khan

ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം തുടങ്ങുമെന്നും 2018 ജൂലായില്‍ റിലീസ് ചെയ്യുമെന്നും ആമിര്‍ അറിയിച്ചു.യഷ് രാജ് ഫിലീംസിന്റെ ബനറിലാണ് ചിത്രമൊരുങ്ങുന്നത്. എന്തായാലും സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തെ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയായിരിക്കും കാത്തിരിക്കുന്നത്.

English summary
Aamir Khan and Amitabh Bachchan are all set to star in a new film titled 'Thugs Of Hindostan' and the movie has been locked for a grand Diwali 2018 release. Aamir Khan took to Twitter and confirmed the news by saying,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam