പിറന്നാള്‍ ദിനം ഭാര്യയ്ക്ക് സ്‌നേഹ ചുംബനം നല്‍കി ആമിര്‍! ഒപ്പം പുതിയ സിനിമയുടെ പ്രഖ്യാപനവും! കാണു
ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ പിറന്നാള്‍ ദിവസമായിരുന്നു ഇന്ന്. തന്റെ 54ാം പിറന്നാള്‍ ദിനം ഭാര്യ കിരണ്‍ റാവുവിനും മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പവുമാണ് നടന്‍ ആഘോഷിച്ചത്. പിറന്നാള്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട ആമിര്‍ ഭാര്യയ്ക്ക് സ്‌നേഹ ചുംബനം നല്‍കിയതും ശ്രദ്ധേയമായി മാറിയിരുന്നു.
പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ സിനിമയെക്കുറിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ ആമിര് ഖാന്‍ വെളിപ്പെടുത്തിയിരുന്നു. ടോം ഹാങ്ക്‌സിന്റെ ക്ലാസിക്ക് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ റീമേക്കായിരിക്കും തന്റെ സിനിമയെന്നാണ് ആമിര്‍ പറഞ്ഞത്. സിനിമയ്ക്ക് ലാല്‍ സിംഗ് ചദ്ദ എന്നാണ് പേരിട്ടതെന്നും ആമിര്‍ പറഞ്ഞു.

വിയാകോം 18 മോഷന്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് ആമിര്‍ ഈ സിനിമ നിര്‍മ്മിക്കുന്നത്. ആമിറിന്റെ തന്നെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിനു വേണ്ടി മെലിഞ്ഞ് ശരീരം ഭാരം കുറച്ചാണ് താന്‍ എത്തുകയെന്നും ആമിര്‍ വെളിപ്പെടുത്തിയിരുന്നു. സൂപ്പര്‍ താരത്തിന്റെ പിറന്നാള്‍ ദിന ആഘോഷ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തു.


Click it and Unblock the Notifications