എന്നെ കൊണ്ട് കഴിഞ്ഞില്ല!! ഇവനെങ്ങനെ സാധിച്ചു... മകന് വ്യത്യസ്തമായ പിറന്നാൾ ആശംസയുമായി ആമീർഖൻ
മകന് വ്യത്യസ്തമായ പിറന്നാൾ ആശംസയും നടൻ ആമീർ ഖാൻ. മകന്റെ ചിത്രത്തിനോടൊപ്പം നടി റണിമുഖർജിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ആമീർ മകന് പിറന്നാൾ ആശംസ നേർന്നത്. ട്വീറ്ററിലൂടെയാണ് ജുനൈദിന് പിറന്നാൾ ആശംസയുമായി ആമീർ എത്തിയത്. ഇതേ ചിത്രം താരം ഇൻസ്റ്റയിലും പങ്കുവെച്ചിട്ടുണ്ട്.

താന്റെ മകൻ എങ്ങനെയാണ് റാണിയെ ഇങ്ങനെ മനേജ് ചെയ്തിരിക്കുന്നത്. എനിയ്ക്ക് ഇതിന് കഴിയില്ല... അത്ഭുതപ്പെടുത്തി എന്ന് കുറിച്ചുകൊണ്ടാണ് ആമീർ പിറന്നാൾ ആശംസ നേർന്നത്. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് റാണി മുഖർജിയും ആമീർഖാനും. തലാഷ്, ഗുലാം, മംഗൾ പാണ്ടെയ, ദ റൈസിങ് എന്നീ ചിത്രങ്ങളിൽ താരങ്ങൾ ഒരുമിച്ച് എത്തിയിരുന്നു.
ഇറ ഖാനും ജുനൈദും ആമീർ റീന ദമ്പതിമാരുടെ മക്കളാണ്. ഇവർ 2002 ൽ വേർ പിരിയുകയായിരുന്നു. വിവാഹ ബന്ധം വേർപിരിഞ്ഞുവെങ്കിലും ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കളാണിപ്പോൾ. സ്വകാര്യ പരിപാടികളിലും സിനിമ പ്രമോഷനുകളിലെല്ലാം ആമീറും റീനയും ഒന്നിച്ചെത്താറുണ്ട്.


Click it and Unblock the Notifications











