ബിക്കിനിയില്‍ പിറന്നാള്‍ ആഘോഷിച്ച് ആമിര്‍ ഖാന്റെ മകള്‍; ചിത്രങ്ങള്‍ വൈറല്‍, പിന്നാലെ ട്രോള്‍ പൂരം

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ 25-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകളുടെ പിറന്നാളിന് നടന്‍ ആമിര്‍ ഖാനും മുന്‍ഭാര്യ റീന ദത്തയും ഒന്നിച്ചുവെന്നതും ഈ പിറന്നാള്‍ ആഘോഷത്തിന്റെ സവിശേഷതയായിരുന്നു. കൂടാതെ അടുത്തിടെ വിവാഹമോചിതയായ രണ്ടാം ഭാര്യ കിരണ്‍ റാവുവും മകനായ ആസാദും ഉണ്ടായിരുന്നു.

സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ്ങ് പൂളിനരികെ നടത്തിയ പൂള്‍ പാര്‍ട്ടിയില്‍ കുടുംബാംഗങ്ങളെ കൂടാതെ കാമുകന്‍ നൂപുറും മറ്റ് സുഹൃത്തുക്കളും ഇറയുടെ ഒപ്പമുണ്ടായിരുന്നു. കേക്ക് മുറിക്കുന്നതിനിടെ സംഘത്തിനൊപ്പം പിന്നിലായി ആമിറിനേയും റീനയേയും ചിത്രത്തില്‍ കാണാം. ആമിറിന്റെയും രണ്ടാം ഭാര്യയായിരുന്ന കിരണ്‍ റാവുവിന്റെയും മകന്‍ ആസാദ് റാവുവിനേയും ഇവര്‍ക്കൊപ്പം കാണാം.

ചിത്രങ്ങള്‍ വൈറല്‍

ഫിറ്റ്‌നസ് പരിശീലകനും കാമുകനുമായ നൂപുര്‍ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു, മറ്റ് സുഹൃത്തുക്കള്‍ എന്നിവരും പിറന്നാള്‍ പാര്‍ട്ടി ഗംഭീരമാക്കാന്‍ ഒത്തുചേര്‍ന്നിരുന്നു. ആഘോഷചിത്രങ്ങള്‍ ഇറ ഖാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പൂള്‍ പാര്‍ട്ടിയായതിനാല്‍ തന്നെ ബിക്കിനിയണിഞ്ഞ ഇറയാണ് ചിത്രങ്ങളിലുള്ളത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരും സ്വിം സ്യൂട്ടില്‍ തന്നെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഇറ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ടെങ്കിലും വിമര്‍ശനങ്ങളും നിരവധിയാണ്.

സോഷ്യല്‍ മീഡിയ വിമര്‍ശനം

സ്വന്തം അച്ഛന്റെ സാന്നിദ്ധ്യത്തില്‍ ഇങ്ങനെ ബിക്കിനി ധരിച്ച് കാമുകനൊപ്പം നില്‍ക്കുന്നത് സഭ്യമാണോ എന്നൊക്കെയാണ് ചിലരുടെ കമന്റുകള്‍. എന്നാല്‍ അവള്‍ അവര്‍ക്കു മുന്നില്‍ അത്രയും കംഫര്‍ട്ടബിള്‍ ആയതിനാലാണെന്നും അവള്‍ എന്തു ധരിക്കണമെന്നത് അവളുടെ തീരുമാനമാണെന്നും ചിലര്‍ മറുപടി കൊടുക്കുന്നു.

ഇസ്‌ലാം മതവിശ്വാസിയായ ആമിറിന്റെ മകളുടെ ഹിജാബ് എവിടെ എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. അവള്‍ 25 വയസ്സുള്ള ഒരു സ്ത്രീയാണെന്നും സ്വതന്ത്രമായ ചിന്താഗതിയുള്ളൊരു സ്ത്രീ എന്തു ധരിക്കണമെന്ന് നിശ്ചയിക്കുന്നത് അവളുടെ അച്ഛനോ സമൂഹമോ അല്ലെന്നും നടി സോനം മഹാപത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.

റീന ദത്ത ആമിറിന്റെ ആദ്യ ഭാര്യ

ആമീറിന് റീന ദത്തയിലുള്ള മക്കളാണ് ജുനൈദ് ഖാനും ഇറ ഖാനും. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 1986-ലാണ് ആമിര്‍ ഖാന്‍ റീന ദത്തയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ 16 വര്‍ഷം നീണ്ട ദാമ്പത്യത്തിന്റെ ഒടുവില്‍ 2002-ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. അതേസമയം ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. മക്കളുടെ വിശേഷ അവസരങ്ങളില്‍ ഇവര്‍ ഒത്തുകൂടാറുണ്ട്.

മകള്‍ ഇറാ ഖാന്‍ നേരത്തെ തന്റെ പ്രണയത്തെക്കുറിച്ച് മാധ്യമങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഫിറ്റ്‌നസ് ട്രെയിനറായ നൂപുറുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട് ഇറയ്ക്ക്. താന്‍ ബോളിവുഡിലേക്ക് ഇല്ലെന്നും ഇറാ ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടാം വിവാഹവും വേര്‍പിരിഞ്ഞു

റീന ദത്തയുമായുള്ള വേര്‍പിരിയലിന് ശേഷമാണ് ആമിര്‍ ഖാന്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിലുള്ള മകനാണ് ആസാദ് റാവു. 2021-ലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും തങ്ങളുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്.
ഇരുവരുടെയും 15-ാം വിവാഹവാര്‍ഷികത്തിന് തൊട്ടുപിന്നാലെയായിരുന്നു വിവാഹമോചനത്തെക്കുറിച്ച് പുറംലോകത്തോട് പറഞ്ഞത്.

Recommended Video

ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam
 കുറിപ്പിലൂടെ പറഞ്ഞു

ഒരു വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചത്.''തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണ്. ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനിയില്ല. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെ നാളായി ഉണ്ടായിരുന്നു. ഇപ്പോഴാണ് അതിന് ഉചിതമായ സമയമായത്.' മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ഒരുമിച്ച് തന്നെ കുഞ്ഞിനെ വളര്‍ത്തുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഒന്നിച്ചുതന്നെ ചിത്രങ്ങള്‍ക്കായും പാനി ഫൗണ്ടേഷനായും വീണ്ടും പ്രവര്‍ത്തിക്കുമെന്നും വിവാഹമോചനം അവസാനമല്ല, പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

More from Filmibeat

Read more about: aamir khan kiran rao
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X