വിവാഹത്തിന് മുന്‍പേ ആണ്‍സുഹൃത്തിന്റെ അമ്മ നല്‍കിയ സമ്മാനം; ആമിര്‍ ഖാന്റെ മകളുടെ ചിത്രങ്ങള്‍ വൈറലാവുന്നു

ബോളിവുഡിന്റെ പെര്‍ഫഷനിസ്റ്റായ ആമിര്‍ ഖാന്‍ കഴിഞ്ഞ വര്‍ഷം ആരാധകരെ ഞെട്ടിച്ച് കൊണ്ടൊരു തീരുമാനം എടുത്തിരുന്നു. താന്‍ രണ്ടാമതും വിവാഹമോചിതന്‍ ആവുകയാണെന്നും ഇനി മുതല്‍ കിരണ്‍ റാവുവും താനും ഭാര്യ-ഭര്‍ത്താക്കന്മാരായി തുടരുകയില്ല എന്നുമാണ് സൂപ്പര്‍താരം പറഞ്ഞത്. വിവാഹബന്ധം അവസാനിപ്പിച്ചെന്ന് കരുതി തമ്മിലുള്ള സൗഹൃദം അവസാനിക്കില്ലെന്നും ഒരുമിച്ച് ഇനിയും സിനിമകള്‍ ചെയ്യുമെന്നുമൊക്കെ താരങ്ങള്‍ വെളിപ്പെടുത്തി.

ഒരു വശത്ത് ആമിറിന്റെ ബന്ധം അവസാനിച്ചപ്പോള്‍ മറുവശത്ത് മകള്‍ ഐറ ഖാന്റേത് ശക്തമാവുകയായിരുന്നു. മുന്‍പും ആണ്‍സുഹൃത്തിന്റെ കൂടെയുള്ള ചിത്രങ്ങള്‍ താരപുത്രി പങ്കുവെച്ചിരുന്നു. ഏറ്റവും പുതിയതായി തനിക്ക് ലഭിച്ച സ്‌നേഹ സമ്മാനത്തെ കുറിച്ച് പറഞ്ഞാണ് ഐറ ഖാന്‍ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു സാരി ഉടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഐറ പങ്കുവെച്ചത്. തൊട്ടടുത്ത ചിത്രത്തില്‍ താരപുത്രിയുടെ ആണ്‍സുഹൃത്തായ നുപൂര്‍ ശിഖരേയും മറ്റൊരു ചിത്രത്തില്‍ നുപുറിന്റെ അമ്മ പ്രീതം ശിഖരേയും ഉണ്ട്.

അമ്മായിയമ്മ തന്ന സമ്മാനത്തെ കുറിച്ച് താരപുത്രി

പ്രീതം ശിഖരേ മരുമകള്‍ക്ക് സമ്മാനമായി നല്‍കിയ സാരി ഉടുത്ത് നില്‍ക്കുന്ന ഫോട്ടോയായിരുന്നു ഐറ പങ്കുവെച്ചത്. സില്‍വര്‍ ബോര്‍ഡര്‍ ഉള്ള ഓഫ് വൈറ്റ് കോട്ടന്‍ സാരിയായിരുന്നു പ്രീതം സമ്മാനമായി നല്‍കിയത്. 'ബോംബെയില്‍ നിന്നുള്ള ഖാദി കോട്ടന്‍. സന്തോഷകരമായ ഞായറാഴ്ച, സാരിയ്ക്ക് നന്ദി പ്രീതം ശിഖാരെ' എന്ന് പറഞ്ഞ് കൊണ്ടാണ് ഐറ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒപ്പം അമ്മയോട് ഹാന്‍ഡ് ബാഗ് മറന്ന് പോവല്ലേ എന്ന മുന്നറിയിപ്പ് കൂടി നല്‍കിയിരുന്നു.

താരപുത്രിയുടെ വിവാഹം ഉടനെ ഉണ്ടാവുമോ

സ്ഥിരമായി മോഡേണ്‍ വസ്ത്രങ്ങളില്‍ മാത്രം കാണാറുള്ള താരപുത്രിയെ പുതിയ ലുക്കില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എന്തായാലും താരപുത്രിയുടെ വിവാഹം ഉടനെ ഉണ്ടാവുമോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. ഏറെ കാലമായി പ്രണയത്തിലായ ഐറ ഖാന്‍ നുപുറിന്റെ കൂടെയാണുള്ളത്. ഫിറ്റ്‌നെസ് ട്രെയിനര്‍ കൂടിയായ നുപുറിനൊപ്പമുള്ള ജീവിതവും ഒന്നിച്ചുള്ള യാത്രകളെ കുറിച്ചുമൊക്കെ താരപുത്രി ആരാധകരുമായി പങ്കുവെക്കുന്നതും പതിവാണ്.

ആമിര്‍ ഖാന്റെ ആദ്യ വിവാഹഹബന്ധത്തിലുള്ള മകൾ


ആമിര്‍ ഖാന്റെ ആദ്യ വിവാഹഹബന്ധത്തിലുള്ള മകളാണ് ഐറ ഖാന്‍. റീന ദത്തയിലുള്ള രണ്ട് മക്കളില്‍ ഒരാളാണ് ഐറ. 1986 ലാണ് ആമിര്‍ ഖാനും റീനയും തമ്മില്‍ വിവാഹിതരാവുന്നത്. 2002 ല്‍ ഈ ബന്ധം വേര്‍പിരിയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ചലച്ചിത്ര പ്രവര്‍ത്തക കൂടിയായ കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു മകന്‍ കൂടി ആമിറിനുണ്ട്. ഇടക്കാലത്ത് താരപുത്രി പിതാവിനെ സന്ദര്‍ശിക്കാന്‍ എത്തുന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്തായാലും നുപുറുമായിട്ടുള്ള താരപുത്രിയുടെ റിലേഷന്‍ഷിപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്.

Recommended Video

Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X